Updates
സുസ്ഥിരവികസനം-സുരക്ഷിതകേരളം
സുസ്ഥിരവികസനം-സുരക്ഷിതകേരളം സംസ്ഥാന വാഹന ജാഥ ഉദ്ഘാടനം പത്രവാർത്തകൾ
സുസ്ഥിരവികസനം-സുരക്ഷിതകേരളം സംസ്ഥാന വാഹന ജാഥ ഉദ്ഘാടനം പത്രവാർത്തകൾ
സുസ്ഥിരവികസനം-സുരക്ഷിതകേരളം ക്യാമ്പയിന്റെ ഭാഗമായ സംസ്ഥാന വാഹന ജാഥകളുടെ ക്യാപ്റ്റൻമാർ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കുന്നു
സുസ്ഥിര വികസനം – സുരക്ഷിത കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായ സംസ്ഥാന വാഹന ജാഥകളിൽ ഡോക്ടർ കെ വി തോമസ് നയിക്കുന്ന തെക്കൻ മേഖലാ ജാഥ കുമരകത്ത് വച്ച് ഡോക്ടർ കെ പി കണ്ണൻ ഉദ്ഘാടനം ചെയ്തു. വടക്കൻ മേഖലാ ജാഥ കാസർഗോഡ് വെച്ച് പരിഷത്ത് പ്രസിഡണ്ട് ടി ഗംഗാധരനും മധ്യമേഖലാ ജാഥ നെന്മാറയിൽ നിന്ന് Read more…
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും പ്രസിഡണ്ടുമായിരുന്ന കൊടക്കാട് ശ്രീധരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നല്ല പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ശ്രീധരന്‍ ജനങ്ങള്‍ക്കിടയില്‍ ശാസ്ത്രചിന്ത വളര്‍ത്തുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. പരിഷത്തിന്‍റെ ശാസ്ത്രകലാജാഥകള്‍ ആകര്‍ഷകമായി സംവിധാനം ചെയ്യുന്നതില്‍ അധ്യാപകനായിരുന്ന ശ്രീധരന്‍ വഹിച്ച പങ്കും പ്രധാനമാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ പ്രചാരണത്തില്‍ നര്‍മരസം Read more…
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അമരക്കാരിലൊരാളായിരുന്ന കൊടക്കാട് ശ്രീധരൻ മാസ്റ്റർ കോഴിക്കോട് പയ്യോളിയിലെ വീട്ടിൽ ഇന്ന് പുലർച്ചെ നിര്യാതനായി. നാളെ(30 ന് ) ഉച്ചയ്ക്കാണ് സംസ്ക്കാരം.ഏതാനും വർഷങ്ങളായി രോഗബാധിതനായിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് AEO ആയാണ് റിട്ടയർ ചെയ്തത്. കൊടക്കാടിന്റെ ഭാര്യ പ്രേമലത .മക്കൾ മൂന്ന് പേരാണ് – ശ്രീലത, നിഭാഷ്, ശ്രീമേഷ്. മകൾ ശ്രീലതയും ഭർത്താവ് Read more…
ഡോ.എം.എ.ഉമ്മൻ രചിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കേരളം: ചരിത്രം – വർത്തമാനം – ദർശനം എന്ന പുസ്തകം പ്രൊഫ. കേശവൻ വെളുത്താട്ട് (ഡയറക്ടർ, തീരദേശ പൈതൃക പഠനകേന്ദ്രം, കൊടുങ്ങല്ലൂർ) ഡോ.എം.സിന്ധുവിന് നൽകി പ്രകാശിപ്പിച്ചു. ജോൺ മത്തായി സെന്ററിലെ അധ്യാപകനായ ഡോ.ഷൈജൻ ഡേവീസ് പുസ്തകം പരിചയപ്പെടുത്തി. ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷനായി.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ 2018 സെപ്തംബര്‍ 28 ലെ ഭൂരിപക്ഷവിധി അതിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് കേരളസര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു. 2006ല്‍ ഇന്ത്യന്‍ യങ്ങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ സിവില്‍ റിട്ട് പെറ്റീഷനിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചെയര്‍മാനായുള്ള അഞ്ചംഗബഞ്ച് ശബരിമലയില്‍ 10 നും 50 നും Read more…
സമാനതകളില്ലാത്ത പ്രകൃതിദുരന്തമാണ് ആഗസ്റ്റ് മാസത്തില്‍ കേരളത്തിലുണ്ടായത്. ദുരന്തമുഖത്ത് പതറിപ്പോകാതെ സകലവിധ വിയോജിപ്പുകളും മറന്ന് കേരളസമൂഹം ഒറ്റക്കെട്ടായി ദുരിതബാധിതരെ രക്ഷിക്കാനും അവരുടെ ജിവിതം നിലനിര്‍ത്താനും വേണ്ട എല്ലാവിധ സഹായങ്ങളും നല്കി. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തികഞ്ഞ ജനകീയപങ്കാളിത്തത്തോടെയാണ് എല്ലായിടത്തും പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ദുരന്തത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കുന്നതിലും അത്തരമൊരു ജനകീയ മുന്‍കൈ രൂപപ്പെടേണ്ടതുണ്ട്. ഈ സന്ദര്‍ഭത്തില്‍, കേരളത്തെ Read more…
ഡോ.എം.എ. ഉമ്മന്‍ കേരളത്തെപ്പറ്റി പലപ്പോഴായി എഴുതിയ സാമ്പത്തികശാസ്ത്രസംബന്ധിയായ ആറ് പ്രബന്ധങ്ങളാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തെപ്പോലെ ഇത്രയേറെ പഠനങ്ങള്‍ക്കും, ഗവേഷണങ്ങള്‍ക്കും വിധേയമായ ഒരു ഭൂപ്രദേശം-സമൂഹം- ഭൂമുഖത്ത് ഉണ്ടെന്ന് തോന്നുന്നില്ല. പക്ഷേ അവയില്‍ കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പഠനങ്ങള്‍ നന്നേ വിരളമാണ്. ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ലേഖനസമാഹാരം പ്രസിദ്ധീകരിക്കുന്നത്. വികസനമെന്നാല്‍ Read more…
മുക്കുറ്റിപ്പൂവിനും ഒരാകാശമുണ്ടെന്നും ചോണനുറുമ്പിന് വഴിയിൽ കാണും കല്ലൊരു പർവതമാകുന്നുവെന്നും ഉയരെപ്പാറും കഴുകനു പാടം പച്ചക്കമ്പളമായി തോന്നുമെന്നുമുള്ള ലളിതമായ ആഖ്യാനങ്ങളിലൂടെ സാധാരണ പ്രകൃതി പാഠങ്ങൾ മുതൽ ആപേക്ഷികത പോലെ വലിയ ശാസ്ത്രതത്വങ്ങൾ വരെ കവിതയിലേക്ക് ഹൃദ്യമായി സന്നിവേശിപ്പിച്ച കവിയാണ് പി.മധുസൂദനൻ. നമ്മുടെ ചെറിയ വട്ടങ്ങളിൽ നിന്നു തുടങ്ങി പ്രപഞ്ചത്തിന്റെ അതിരുകളന്വേഷിക്കാൻ, സകല ചരാചരങ്ങളിലുമുള്ള പാരസ്പര്യം തിരിച്ചറിയാൻ, അങ്ങനെ Read more…