കുട്ടികളുടെ പ്രകാശം

കുട്ടികളുടെ പ്രകാശം ഭൗതികശാസ്ത്രത്തിന്റെ മുന്നേറ്റത്തിന് പ്രകാശത്തെക്കുറിച്ചുള്ള പഠനം നല്കിയ സംഭാവന വളരെ വലുതാണ്. പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും തുടര്‍ച്ചയായി വികസിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുന്ന ശാസ്ത്രത്തിന്റെ തനത് രീതി പ്രകാശവിജ്ഞാനവികാസത്തില്‍ വളരെ പ്രത്യക്ഷത്തില്‍ തന്നെ നമുക്ക് കാണാവുന്നതാണ്. ശാസ്ത്രത്തിന്റെ ഈ രീതിയും പ്രകാശശാസ്ത്രത്തിന്റെ വിവിധ മേഖലകളും പരിചയപ്പെടുത്തുകയും ലഭ്യമായ സൗകര്യങ്ങളുപയോഗിച്ച് സ്വയം പരീക്ഷണങ്ങള്‍ ചെയ്യുന്നതിന് സഹായിക്കുകയും ചെയ്യുന്ന പുസ്തകമാണിത്. Read more…

കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ

‘കുലസ്ത്രീയും’ ‘ചന്തപ്പെണ്ണും’ ഉണ്ടായതെങ്ങനെ? അഥവാ ആധുനികമലയാളിസ്ത്രീകളുടെ ചരിത്രത്തിന് ഒരു ആമുഖം കേരളമാതൃകാസ്ത്രീത്വം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടപ്പോഴും കേരളത്തെ കേന്ദ്രീകരിച്ചുള്ള വിജ്ഞാനശാഖകളില്‍ മലയാളിസ്ത്രീകളുടെ ശബ്ദവും സാന്നിദ്ധ്യവും അടുത്തകാലംവരെയും കുറഞ്ഞുതന്നെയാണിരുന്നത്. തന്നെയുമല്ല, കേരളത്തിലെ ലിംഗബന്ധങ്ങളുടെചരിത്രത്തെക്കുറിച്ച് നിലവിലുള്ള പ്രബലധാരണകള്‍ സമകാലിക മലയാളിസമൂഹത്തിന്റെ ലിംഗപരമായ പ്രത്യേകതകളെ, സമസ്യകളെ, തിരിച്ചറിയാനോ വിശദീകരിക്കാനോ നമ്മെ സഹായിക്കുന്നില്ല. ഈ പ്രശ്‌നങ്ങള്‍ ഒരളവുവരെ ഇന്ന് പരിഹരിക്കപ്പെടുന്നുണ്ട്. ചരിത്രമെന്നാല്‍ രാഷ്ട്രീയചരിത്രം Read more…

ഹരണഫലം

ഹരണഫലം സ്വതേ വികടമായിത്തീര്‍ന്ന സമകാലികാവസ്ഥയെ പ്രതിനിധാനം ചെയ്യുകയെന്നത് സര്‍ഗാത്മകമായ ഒരു വെല്ലുവിളി അല്ലാതെയായിരിക്കുന്ന ഒരു സാഹചര്യത്തില്‍, നവീനസങ്കേതങ്ങളെ അവലംബിക്കാന്‍ ഒരു കാര്‍ട്ടൂണിസ്റ്റ് നിര്‍ബന്ധിതനാവുന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് സമാഹാരം. പ്രശ്‌നവിഷയങ്ങളെ ധ്വന്യാത്മകമായും പലപ്പോഴും നിശ്ശബ്ദവുമായും വ്യവഹരിക്കാന്‍ ത്വരപ്പെടുന്ന രചനാരീതി. കഴിഞ്ഞ രണ്ടുദശാബ്ദക്കാലമായി പൊതുസമൂഹത്തെ ഞെട്ടിക്കുകയും സ്വാധീനിക്കുകയും അമ്പരിപ്പിക്കുകയുമൊക്കെ ചെയ്ത പ്രശ്‌നപരിസരങ്ങളെ സജീവസംവാദങ്ങളിലൂടെ പ്രത്യാനയിക്കാന്‍ പ്രാപ്തമാണ് ഈ സമാഹാരം. Read more…

അക്കങ്ങളുടെ ചരിത്രം

അക്കങ്ങളുടെചരിത്രം ജന്തുമൃഗാദികള്‍ക്ക് എണ്ണുവാന്‍ കഴിവുണ്ടോ ? മനുഷ്യന്‍ എന്നാണ് എണ്ണുവാന്‍ തുടങ്ങിയത് ? എന്തുകൊണ്ടാണ് കൂട്ടുവാനും കുറയ്ക്കുവാനും കഴിയുന്നത് ? അക്കങ്ങള്‍ക്കു പിന്നില്‍ ഒരു ശാസ്ത്രം ഉണ്ടോ ? ശാസ്ത്രലോകത്തിന് ഇന്ത്യ നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് സംഖ്യാശാസ്ത്രം. ”ലോകം കണ്ട ഏറ്റവും പ്രയോജനകരമായ കണ്ടുപിടിത്തം” എന്നാണ് ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ലാപ്ലാസ് ഇതിനെ വിശേഷിപ്പിച്ചത്. ആധുനിക Read more…