അമ്പത്തിയൊന്നാം വാര്‍ഷികം അംഗീകരിച്ച പ്രമേയങ്ങള്‍
പ്രമേയം 1 സമചിത്തതതോടെയുള്ള സംവാദാത്മക അന്തരീക്ഷം ഉറപ്പുവരുത്തുക കേരളത്തിന്റെ സാംസ്‌കാരീകാന്തരീക്ഷം സവിശേഷമായ സങ്കീര്‍ണതകളിലൂടെ കടന്നുപോവുകയാണ്. വികസനം, പരിസ്ഥിതി, സംസ്‌കാരം, ലിംഗനീതി തുടങ്ങിയ വിവിധ മേഖലകളില്‍ മൗലികവും വൈജ്ഞാനികതലത്തിലുള്ളതുമായ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരികയും അവ തമ്മില്‍ സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്യുമ്പോഴാണ് പുതിയ ആശയങ്ങള്‍ രൂപപ്പെടുന്നതും അഭിപ്രായ സമന്വയത്തിലേക്ക് വരികയും ചെയ്യുന്നത്. ഏത് സമൂഹത്തിനും ബാധകമായ Read more…