ശാസ്ത്രസാഹിത്യ പരിഷത്ത് ജാഥാസമാപനം തൃശ്ശൂരില്‍

തൃശ്ശൂര്‍:കേരളത്തിലെ ഭൂവിനിയോഗം ശാസ്ത്രീയമായും സന്തുലിതമായും പുനഃസംവിധാനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ‘ഭൂമി പൊതുസ്വത്ത്‘ എന്ന മുദ്രാവാക്യം ഉയര്‍ത്തി കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന സംസ്ഥാനതല ജാഥകള്‍ ഏപ്രില്‍ 29 വൈകീട്ട് 5.30 ന് തൃശ്ശൂര്‍ തെക്കേഗോപുരനടയില്‍ സമാപിക്കും. ഭൗമദിനമായ ഏപ്രില്‍ 22 ന് പയ്യന്നൂരില്‍നിന്നും തിരുവനന്തപുരത്തുനിന്നുമാണ് ജാഥകള്‍ തുടങ്ങുക. സമാപന സമ്മേളനത്തില്‍ ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രഭാത് പട്‌നായിക് മുഖ്യാതിഥിയാകും. ജാഥ ഉന്നയിക്കുന്ന വിഷയത്തിലുള്ള സെമിനാര്‍ ഏപ്രില്‍ 18 ന് രണ്ടുമണിക്ക് Read more…

തിരുവനന്തപുരം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ് ഏപ്രിൽ 16,17 തീയതികളിൽ

തിരുവനന്തപുരം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ് ഏപ്രിൽ 16,17 തീയതികളിൽ കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിൽ വച്ച് നടക്കുന്നു. 2010 ജൈവവൈവിധ്യ വർഷമായി ആചരിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ബാലശാസ്ത്ര കോൺഗ്രസ് ജൈവ വൈവിധ്യ സംരക്ഷണത്തിനാണ് ഊന്നൽ നൽകുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിൽ നടന്ന വിജ്ഞാനോത്സവത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്നത്. പങ്കെടുക്കേണ്ട വിദ്യാർത്ഥികൾ 16നു രാവിലെ 9.30 ന് ക്യാമ്പസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 9446411203, Read more…

ഭൂസംരക്ഷണ ജാഥ ഉദ്ഘാടനം ഗാന്ധി പാര്‍ക്കില്‍

ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കുക എന്ന മുദ്രാവാക്യവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ഭൂസംരക്ഷണ ജാഥ ഭൌമദിനമായ ഏപ്രിൽ 22 ന് ആരംഭിക്കുന്ന ആരംഭിക്കും. രണ്ട് ജാഥകളാണ് സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുന്നത്. ടി.പി കുഞ്ഞിക്കണ്ണൻ ക്യാപ്ടനായ വടക്കൻ ജാഥ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നും ആരംഭിക്കും. ടി.ഗംഗാധരൻ ക്യാപ്ടനായ തെക്കൻ ജാഥ തിരുവനന്തപുരം ഗാന്ധി പാർക്കിൽ നിന്നും ആരംഭിക്കും. രണ്ട് ജാഥകളും ഏപ്രിൽ 29 ന് വൈകിട്ട് 6.30 ന് തൃശൂരിൽ Read more…

ഭൂസംരക്ഷണജാഥ ഏപ്രില്‍ 22 മുതല്‍ 29 വരെ

അശാസ്ത്രീയമായ ഭൂവിനിയോഗം കേരളത്തിന്‍റെ പരിസ്ഥിതിയെ തകിടം മറിക്കുകയും ഭൂമി ഉത്പാദനോപാധി എന്നതിനു പകരം കേവലം വില്പനച്ചരക്കും ഊഹക്കച്ചവടത്തിനുള്ള ഉപകരണവുമായി മാറുകയും ചെയ്യുന്ന സമകാലീന അവസ്ഥ കേരളത്തിന്റെ ജനജീവിതത്തിനും നിലനില്പിനും കാര്ഷികോത്പാദനത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും ഭീഷണിയാവുകയാണ്. ശാസ്ത്രീയവും സാമൂഹികകാഴ്ചപ്പാടോടെയുള്ളതുമായ ഒരു ഭൂവിനയോഗക്രമം നിലവില്‍ വരുക എന്നത് ഈ അവസ്ഥയെ തരണം ചെയ്യാന്‍ അനിവാര്യമാണ്. അതിനുള്ള ജനകീയ മുന്‍കൈ രൂപപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരംഭിക്കുന്ന കാന്പയിന്‍റെ ഭാഗമായുള്ള ആദ്യ Read more…

ആരോഗ്യ വിഷയ സമിതി യോഗം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ല ആരോഗ്യ വിഷയ സമിതി യോഗം 2010 ഏപ്രില്‍ 2ന് (വെള്ളി) 10 മണിക്ക് പരിഷദ്ഭവനില്‍ വച്ച് നടക്കുന്നു. ആരോഗ്യ രംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം നമുക്കു ചെയ്യേണ്ടതുണ്ട്. ഉടനെ നമുക്ക് ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് നാം ഒത്തുകൂടുന്നത്.

വനിതാ വര്‍ഷം സംസ്ഥാനതല ഉദ്ഘാടനം 20 ന് തിരുവനന്തപുരത്ത്

അന്താരാഷ്ട്ര വനിതാ ദിന ശതാബ്ദി വര്‍ഷമായ 2010 വനിതാ വര്‍ഷമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആചരിക്കുന്നു. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം വിമന്‍സ് കോളേജില്‍ മാര്‍ച്ച്‌ 20 നു രാവിലെ 10 മുതല്‍ 4 വരെ തമിഴ്നാട്‌ വനിതാ കമ്മീഷന്‍ മുര്‍ ചെയര്‍ പെര്‍സണ്‍ ശ്രീമതി.വസന്തീ ദേവി ഉദ്ഘാടനം നിര്‍വഹിക്കും ജെണ്ടര്‍ സമീപന രേഖ അവതരണം, വിവിധ വിഷയ ഗ്രൂപുകളിലെ ചര്‍ച്ച.. തുടങ്ങിയവ ഉണ്ടാകും ജസ്റ്റിസ്. ശ്രീദേവി, ശ്രീമതി Read more…

പരിഷത്ത് സമ്മേളനം- പുതിയ ഭാരവാഹികള്‍

മലപ്പുറം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിഡന്റായി ഡോ: കാവുമ്പായി ബാലകൃഷ്‌ണനേയും ജനറല്‍ സെക്രട്ടറിയായി ടി.പി. ശ്രീശങ്കറിനേയും മലപ്പുറത്ത്‌ നടക്കുന്ന സംസ്ഥാന വാര്‍ഷികം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ഡോ: കെ. വിജയകുമാര്‍, കെ.എം. മല്ലിക (വൈസ്‌. പ്രസി.), പി.എ. തങ്കച്ചന്‍, പി.വി. സന്തോഷ്‌, ജി. രാജശേഖരന്‍ (സെക്രട്ടറിമാര്‍), പി.വി. വിനോദ്‌ (ട്രഷറര്‍) എന്നിവരേയും, വിവിധ ഉപസമിതി കണ്‍വീനര്‍മാരായി വി.ആര്‍. രഘുനന്ദനന്‍ (പരിസരം), കെ.ടി. രാധാകൃഷ്‌ണന്‍ (വിദ്യാഭ്യാസം), കെ.പി. രവിപ്രകാശ്‌ (വികസനം), സി.പി. Read more…