youth Assembly

കൊല്ലത്ത് വെച്ച് നടക്കുന്ന യുവജന അസംബ്ലിയിലേക്ക് സ്വാഗതം രാവിലെ 10 മണിക്ക് ആമുഖാവതരണം ജനാധിപത്യം മതേതരത്വം ശാസ്ത്രബോധം എം.എ. സിദ്ധീഖ് പ്രതികരണം – വിവിധ യുവജന പ്രസ്ഥാനങ്ങളിലെ പ്രതിനിധികള്‍ സമരകലാലയങ്ങളുടെ വര്‍ത്തമാനം ജനാധിപത്യ കലാലയങ്ങള്‍ക്കായ് – തുറന്ന ചര്‍ച്ച പങ്കെടുക്കുന്നത് -മനു ( ജെ.എന്‍.യു ) -വീണ വിമല മണി (ഐ.ഐ.ടി. മദ്രാസ്) @Veena Vimala Mani -എബി എബ്രഹാം ( കേന്ദ്ര സര്‍വകലാശാല , കാസര്‍കോട്) -ദിനു (ഫറൂഖ് Read more…

കൊല്ലം യുവജന അസംബ്ലി

കൊല്ലത്ത് വെച്ച് നടക്കുന്ന യുവജന അസംബ്ലിയിലേക്ക് സ്വാഗതം രാവിലെ 10 മണിക്ക് ആമുഖാവതരണം ജനാധിപത്യം മതേതരത്വം ശാസ്ത്രബോധം എം.എ. സിദ്ധീഖ് പ്രതികരണം – വിവിധ യുവജന പ്രസ്ഥാനങ്ങളിലെ പ്രതിനിധികള്‍ സമരകലാലയങ്ങളുടെ വര്‍ത്തമാനം ജനാധിപത്യ കലാലയങ്ങള്‍ക്കായ് – തുറന്ന ചര്‍ച്ച പങ്കെടുക്കുന്നത് -മനു ( ജെ.എന്‍.യു ) -വീണ വിമല മണി (ഐ.ഐ.ടി. മദ്രാസ്) Veena Vimala Manii -എബി എബ്രഹാം ( കേന്ദ്ര സര്‍വകലാശാല , കാസര്‍കോട്) -ദിനു (ഫറൂഖ് Read more…

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ദുരന്തമല്ല, കൂട്ടക്കൊല ആഘോഷങ്ങള്‍ക്ക് സമഗ്രമായ പൊതുപെരുമാറ്റച്ചട്ടം ഉണ്ടാകണം.

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ദുരന്തമല്ല, കൂട്ടക്കൊല ആഘോഷങ്ങള്‍ക്ക് സമഗ്രമായ പൊതുപെരുമാറ്റച്ചട്ടം ഉണ്ടാകണം. കൊല്ലം പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടം അങ്ങേയറ്റം ദു:ഖകരമായ ഒന്നാണ്. അപകടത്തിന്റെ വ്യാപ്തിയും കൊല്ലപ്പെട്ടവരുടെ എണ്ണത്തിലെ വലിപ്പവും എല്ലാ മനുഷ്യസ്‌നേഹികളിലും വേദനയുളവാക്കുന്നതുമാണ്. യാഥാര്‍ത്ഥ്യബോധത്തോടെ വിലയിരുത്തിയാല്‍ ഇതൊരു ദുരന്തമല്ല കൂട്ടക്കൊലയാണ് എന്ന് മനസ്സിലാകും. ഒന്നാമതായി മത്സരക്കമ്പം നടത്തുന്നതിന് ആര്‍.ഡി.ഒ. അനുമതി നിഷേധിച്ചിരുന്നു. പുറമേ പറയുന്നതിനേക്കാള്‍ കൂടുതല്‍ സ്‌ഫോടക വസ്തു ഉപയോഗിക്കും എന്ന് വ്യക്തമായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഇത് നടത്തിയതിന്റെ ഫലമായി കെട്ടിടങ്ങള്‍ക്ക് Read more…

മനുഷ്യ മസ്തിഷ്‌കം : അത്ഭുതങ്ങളുടെ കലവറ(വിജ്ഞാനരാജി)

മനുഷ്യ മസ്തിഷ്‌കം : അത്ഭുതങ്ങളുടെ കലവറ അനന്തവൈവിധ്യമാര്‍ന്ന മനുഷ്യവ്യവഹാരങ്ങളെ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് അവന്റെ മസ്തിഷ്‌കമാണ്. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതു വിധത്തിലാണെന്ന് പൂര്‍ണമായി മനസ്സിലാക്കാന്‍ പണ്ഡിതലോകത്തിന് ഇതേവരെ സാധിച്ചിട്ടില്ല. ഈ രംഗത്ത് നിരന്തരമായി അന്വേഷണവും ഗവേഷണവും നടത്തുന്നവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് അതിന്നും ഒരു മഹാത്ഭുതമായി നിലകൊള്ളുകയാണ്. ഈ അത്ഭുതപ്രതിഭാസത്തെക്കുറിച്ച് ലളിതമായും സരളമായും വിശദീകരിക്കുന്ന പുസ്തകമാണിത്. കേരളത്തിലെ പ്രമുഖരായ ന്യൂറോസര്‍ജന്മാരില്‍ ഒരാളും ദേശീയതലത്തില്‍ അറിയപ്പെടുന്ന ജനകീയാരോഗ്യപ്രവര്‍ത്തകനുമായ ഡോ.ബി.ഇക്ബാലാണ് ഈ ചെറുഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. Read more…

കടല്‍ജീവികളുടെ ലോകം(വിജ്ഞാനരാജി)

കടല്‍ജീവികളുടെ ലോകം കടലിനെയും കടല്‍ജീവികളെയും അത്ഭുതാദരവുകളോടെയാണ് എക്കാലത്തും മനുഷ്യര്‍ കണ്ടത്. അനേകം ആവാസമേഖലകളടങ്ങിയ കടലിലെ ജൈവവൈവിധ്യവും സസ്യസമൂഹങ്ങളുടെ സവിശേഷതകളും ശാസ്ത്രജ്ഞരെ പ്രത്യേകം ആകര്‍ഷിച്ചു. സ്ഥിരമായ ഇരുട്ടും അതിമര്‍ദവും അനുഭവപ്പെടുന്ന ആഴക്കടലില്‍പോലും ജീവന്റെ അനേകരൂപങ്ങള്‍ കാണാം. കടലിലെ ഉല്‍പാദകരായ പ്ലവകങ്ങള്‍, കടല്‍പ്പുല്ലുകള്‍, ആല്‍ഗകള്‍, സ്ഥാനബദ്ധജീവിതം നയിക്കുന്ന ജന്തുക്കള്‍, നീരാളികള്‍, കോറലുകള്‍, നക്ഷത്ര മത്സ്യങ്ങള്‍, കടല്‍ ലില്ലികള്‍, ജെല്ലിമത്സ്യങ്ങള്‍, അസ്ഥിമത്സ്യങ്ങള്‍, സ്രാവുകള്‍, തിരണ്ടികള്‍, കടലാമകള്‍, കടല്‍പ്പാമ്പുകള്‍, തിമിംഗലങ്ങള്‍, ഡോള്‍ഫിനുകള്‍ എന്നിവയെപ്പറ്റിയെല്ലാം ഈ പുസ്തകത്തില്‍ Read more…

കവിതാഹൃദയം(വിജ്ഞാനരാജി)

കവിതാഹൃദയം കവിതയുടെ ഹൃദയത്തിലേയ്‌ക്കെത്താന്‍ എത്ര മാര്‍ഗങ്ങളുണ്ട് ? ഒരൊറ്റ മാര്‍ഗമല്ല ഉള്ളതെന്ന് തീര്‍ച്ച. വിവിധവും വ്യത്യസ്തവുമായ മാര്‍ഗങ്ങള്‍ സഹൃദയരുടെ മുമ്പില്‍ എന്നുമുണ്ടായിരുന്നു. ഓരോരുത്തരുടെയും മാര്‍ഗം നിശ്ചയിക്കുന്നത് അവരുടെ സാഹിത്യപരിചയവും ജീവിതാനുഭവങ്ങളും സാംസ്‌കാരികപരിതോവസ്ഥയുമായിരിക്കും. കവിതാഹൃദയം തേടിയുള്ള അന്വേഷണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുത്തമവഴികാട്ടിയായിരിക്കും ഈ ഗ്രന്ഥം. കവിതയുടെ ഹൃദയം കണ്ടെത്തുന്നതിലും അത് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിലും അതുല്യമായ പ്രാഗത്ഭ്യം പ്രകടിപ്പിച്ചിട്ടുള്ള, മലയാളത്തിലെ ഏറ്റവും പ്രമുഖ സാഹിത്യവിമര്‍ശകരില്‍ ഒരാളായ കെ.പി.ശങ്കരന്റെ പ്രൗഢമായ ഗ്രന്ഥം.

ഗണിതത്തിന്റെ അത്ഭുതലോകം(വിജ്ഞാനരാജി)

ഗണിതത്തിന്റെ അത്ഭുതലോകം ഗണിതശാസ്ത്രം ഭയക്കുന്നവര്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കും ഒരു പുതിയ ഗണിതാനുഭവം. അക്കങ്ങളുടെയും മറ്റു ഗണിതസങ്കല്‍പനങ്ങളുടെയും മൂര്‍ത്തമായ ആവിഷ്‌കാരം.