തെരുവുനായ്‌ക്കളെ വനത്തില്‍ സംരക്ഷിക്കാനുള്ള നീക്കം അപകടകരം

തെരുവുനായ്‌ക്കളെ വനത്തില്‍ വേലികെട്ടി പ്രത്യേക വാസസ്ഥാനങ്ങളില്‍ സംരക്ഷിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതായി മാധ്യമ വാര്‍ത്തകള്‍ പറയുന്നു. ജനവാസകേന്ദ്രങ്ങളിലെ തെരുവുനായവാസം എങ്ങനെ ഉണ്ടായിവന്നു എന്നോ പുറമെ നിന്നുള്ള ജീവികളെ വനത്തിനുള്ളില്‍ കൊണ്ടുപോയി പാര്‍പ്പിക്കുന്നതിന്റെ അപകടം എന്തെന്നോ പരിശോധിക്കാതെയുള്ള ഒന്നാണ്‌ ഈ പ്രഖ്യാപനം. മാത്രമല്ല കേരളത്തിലാകെയുള്ള തെരുവുനായ്‌ക്കളുടെ എണ്ണം കണക്കാക്കി എത്ര വനഭൂമി വേണ്ടിവരുമെന്ന്‌ ഇപ്പോഴറിയില്ല. ഇങ്ങനെ താമസിപ്പിക്കേണ്ടി വരുന്ന തെരുവുനായകൂട്ടത്തിന്‌ ഏതെങ്കിലും തരത്തിലുള്ള ഭക്ഷണം ലഭിക്കാനുള്ള സാദ്ധ്യത എന്തെന്നും വ്യക്തമല്ല. ഇപ്രകാരം Read more…

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ

(ഉദിനൂരില്‍ നടന്ന പരിഷദ് വാര്‍ഷികത്തിലെ ചര്‍ച്ചകള്‍ ഉള്‍ച്ചേര്‍ത്ത് തയ്യാറാക്കിയ കുറിപ്പ്) അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ശാസ്‌ത്രബോധവും മതനിരപേക്ഷതയും ജനങ്ങളിലെത്തിക്കുക, മഹാരാഷ്ട്ര മാതൃകയില്‍ ജനജീവിതത്തെ നിഷേധാത്മകമായി ബാധിക്കുന്ന വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമെതിരായി നിയമനിര്‍മാണം നടത്തുക എന്നീ സുപ്രധാന സന്ദേശങ്ങളാണ്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ഉദിനൂര്‍ സമ്മേളനം നല്‍കിയത്‌. ഇവയെ ആസ്‌പദമാക്കി അവതരണങ്ങളും വിശദമായ ചര്‍ച്ചകളും സമ്മേളനത്തില്‍ നടന്നു. ചര്‍ച്ചകളുടെ വെളിച്ചത്തില്‍ ക്രോഡീകരിച്ച ഏതാനും വിഷയങ്ങളാണ്‌ ഇവിടെ അവതരിപ്പിക്കുന്നത്‌. പ്രചരണത്തിന്റെ പ്രസക്തി സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും Read more…

ഹയര്‍സെക്കന്ററി മേഖലയിലെ അശാസ്‌ത്രീയമായ സമയമാറ്റം പിന്‍വലിക്കുക

ഹയര്‍സെക്കന്ററി മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി കേരളസര്‍ക്കാര്‍ നിയോഗിച്ച ലബ്ബാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഞ്ച്‌ പ്രവൃത്തി ദിനങ്ങളായി പുനഃക്രമീകരിച്ചിരിക്കുകയാണ്‌. അദ്ധ്യാപക സംഘടനകളുടെ ആവശ്യം പരിഗണിച്ചുകൊണ്ടാണ്‌ ലബ്ബാ കമ്മിറ്റി ഇത്തരമൊരു നിര്‍ദ്ദേശം സമര്‍പ്പിച്ചത്‌. ശനിയാഴ്‌ച അവധിയാക്കി മറ്റു ദിവസങ്ങളിലെ അദ്ധ്യയന സമയം വര്‍ദ്ധിപ്പിക്കുന്നതിന്‌ മുമ്പായി ശാസ്‌ത്രീയമായ പഠനങ്ങളോ ഗൗരവമായ അന്വേഷണങ്ങളോ നടന്നിട്ടില്ല. പുതുതായി അംഗീകരിച്ച സമയമാറ്റം ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. ഏഴര മണിക്കൂര്‍ സമയമാണ്‌ കുട്ടി സ്‌ക്കൂളില്‍ ഉണ്ടാകേണ്ടത്‌. ഇതിനിടയില്‍ 5 Read more…

ഐബി റിപ്പോര്‍ട്ടിനു പിന്നില്‍ ജനകീയ എതിര്‍പ്പുകളെ നിശ്ശബ്‌ദമാക്കാനുള്ള ഗൂഢ ലക്ഷ്യം

സര്‍ക്കാരേതര സംഘടന(എന്‍.ജി.ഒ.)കള്‍ വികസനപദ്ധതികള്‍ തടസ്സപ്പെടുത്തി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിപ്പിക്കുന്നുവെന്നും അതിനാല്‍ അത്തരം സംഘടനകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്നും കാണിച്ച്‌ കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ പ്രധാനമന്ത്രിക്ക്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ വികസനത്തിന്റെ മറവില്‍ എതിര്‍ശബ്‌ദങ്ങളെ ഇല്ലാതാക്കാനും ജനകീയ പ്രക്ഷോഭങ്ങളെ തളര്‍ത്താനുമുള്ള സര്‍ക്കാര്‍ അജണ്ടയുടെ ഭാഗമാണ്‌. വിദേശ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരേതര സംഘടനകള്‍ രാജ്യത്തിന്റെ വികസനത്തെ തളര്‍ത്തുന്നുവെന്ന്‌ ആരോപിക്കുന്ന ഇന്റലിജന്‍സ്‌ ബ്യൂറോ റിപ്പോര്‍ട്ട്‌ സൂക്ഷ്‌മമായി പരിശോധിച്ചാല്‍ യഥാര്‍ഥത്തില്‍ അത്‌ വിദേശ കോര്‍പ്പറേറ്റ്‌ ശക്തികള്‍ക്ക്‌ എതിര്‍പ്പുകളെ Read more…

തീരദേശപരിപാലനവും കേരളവും-സെമിനാര്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പരിസരനിയമവേദിയുടെയും സൊസൈറ്റി ഓഫ് അക്വാറ്റിക് കെമിസ്റ്റ്സി(SAC)ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തീരദേശ പരിപാലനവും കേരളവും എന്ന വിഷയത്തിൽ ഒരു സെമിനാര്‍ നടത്തുന്നു. ജൂണ്‍ 5 വ്യാഴാഴ്ച്ച രാവിലെ 9 30 മുതല്‍ വൈകീട്ട് 5 വരെ കൊച്ചി സർവ്വകലാശാല മറൈന്‍ സയന്‍സ് ക്യാമ്പസ്സ് ഓഡിറ്റോറിയത്തിലാണ് സെമിനാർ . തീരദേശ പരിപാലനത്തിന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച 2011 ലെ നോട്ടിഫിക്കേഷന്റെ പശ്ചാത്തലത്തില്‍ തീരദേശവാസികള്‍ക്കുള്ള ആശങ്കളും പ്രശ്നങ്ങളും സെമിനാര്‍ വിലയിരുത്തും. Read more…

പരിസരദിനത്തില്‍ പരിഷത്ത്‌ ഒരു ലക്ഷം വീടുകളിലേക്ക്‌

കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ലോകപരിസരദിനമായ ജൂണ്‍ 5 ന്‌ `വേണം പശ്ചിമഘട്ടത്തെ ജീവനോടെതന്നെ’ എന്ന സന്ദേശവുമായി ഒരു ലക്ഷം വീടുകള്‍ സന്ദര്‍ശിക്കും. ഗൃഹ സന്ദര്‍ശനത്തില്‍ പശ്ചിമഘട്ട സംരക്ഷത്തിന്റെ ആവശ്യകത വീട്ടുകാരുമായി പങ്കുവെയ്‌ക്കും. ഒപ്പം ഈ സന്ദേശം ഉള്‍ക്കൊള്ളുന്ന ഒരു കലണ്ടറും പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുലേഖയും പ്രചരിപ്പിക്കും. കേരളത്തിന്റെ നിലനില്‍പ്പിനാധാരമായ പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ഓരോ കേരളീയന്റെയും കടമയും ഉത്തരവാദിത്തവുമാണ്‌. പശ്ചിമഘട്ടം തകര്‍ച്ചയെ നേരിടുന്നു എന്നതും അത്‌ സംരക്ഷിക്കപ്പെടേണ്ടതുണ്ട്‌ എന്നതും Read more…