News
കോവിഡ് : തൃശ്ശൂർ പൂരത്തിനും ജാഗ്രത അനിവാര്യം
കോവിഡ് കേസുകൾ ക്രമാതീതമായി കൂടിവരുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരമടക്കം ആൾക്കൂട്ടമുണ്ടാകുന്ന ആഘോഷങ്ങള്‍ ജാഗ്രതയോടെയും പ്രതീകാത്മകമായും നടത്താൻ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ജാഗ്രതക്കുറവ് തന്നെയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു മാസക്കാലം മാസ്ക് ധരിക്കാതെയുള്ള കൂട്ടംകൂടലും മറ്റും വ്യാപകമായിരുന്നു. ഇതിന്റെ ഫലമായി മൂന്ന് ശതമാനത്തിൽ താഴെ പോയിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും പത്തു ശതമാനത്തിനു മുകളിലായിരിക്കുന്നു. രോഗവ്യാപനം കൂടാനുള്ള Read more…