റുബെല്ലാ വാക്‌സിനേഷന്‍ സ്വാഗതാര്‍ഹം – നടത്തിപ്പിലെ പോരായ്മകള്‍ പരിഹരിക്കണം

റുബെല്ലാ വാക്‌സിനേഷനെപ്പറ്റി ഇപ്പോഴുണ്ടായ വിവാദം ഖേദകരമാണ്. ഗര്‍ഭിണികള്‍ക്ക് റുബെല്ലാ (ജര്‍മന്‍ മീസില്‍സ്) വരുന്നതുമൂലം കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന റുബെല്ലാ സിന്‍ഡ്രോം കേരളത്തില്‍ ഗണ്യമായ ഒരു പ്രശ്‌നമല്ല എന്ന വാദം ഉയര്‍ത്തപ്പെടുന്നുണ്ട്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ 2005 ല്‍ മാത്രം 26 കുഞ്ഞുങ്ങള്‍ ഈ രോഗം ബാധിച്ച് പ്രവേശിപ്പിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതാകട്ടെ സംസ്ഥാനത്തെ പൊതു സ്ഥിതിയുടെ ചെറിയ അംശം മാത്രമാണ്. റുബെല്ലാ സിന്‍ഡ്രോം മൂലം Read more…

ഗാന്ധി നാടകയാത്ര പ്രയാണമാരംഭിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ഗാന്ധി നാടകയാത്ര ജനുവരി 26 ന് തിരുവനന്തപുരത്തു നിന്നും പയ്യന്നൂര് നിന്നും പ്രയാണമാരംഭിച്ചു. ഫെബ്രുവരി 19 ന് തൃശ്ശൂരും പാലക്കാടുമായി നാടകയാത്ര സമാപിക്കും. പരിപാടിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക്http://wiki.kssp.in/index.php/Gandhi_nataka_yaathra_2013

പാരിസ്ഥിതിക-അനുമതി-ലഭിക്കാതെയുള്ള-ഖനനം-സര്‍ക്കാര്‍-ഉത്തരവ്‌-പിന്‍വലിക്കുക

നിലവിലുള്ള ഖനനാനുമതികള്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടാതെ തന്നെ നീട്ടി നല്‍കാനുള്ള കേരള വ്യവസായ വകുപ്പിന്റെ GO No : 5/2014/ID dt 10/01/14 എന്ന ഉത്തരവ്‌ ദുരുപദിഷ്ടവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്നതുമാണ്‌. 5 ഹെക്‌ടറില്‍ താഴെ വിസ്‌തൃതിയുള്ള സ്വകാര്യ ക്വാറികളില്‍ നടക്കുന്ന ഖനനങ്ങള്‍ക്ക്‌ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണ്ട എന്ന്‌ പറയുന്നതിന്റെ യുക്തി കേരളത്തില്‍ വര്‍ദ്ധിച്ച്‌ വരുന്ന നിര്‍മാണാവശ്യങ്ങള്‍ ആണ്‌ എന്ന വ്യവസായ വകുപ്പിന്റെ കണ്ടെത്തല്‍ Read more…

ജനസംവാദയാത്രകള്‍ക്ക് നാളെ തുടക്കം

`വേണം മറ്റൊരു കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട്‌ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ 2011-ലാണ്‌ പരിഷത്ത്‌ ആരംഭിച്ചത്‌. വ്യത്യസ്‌ത വിഷയങ്ങളെ ആസ്‌പദമാക്കി അതത്‌ രംഗത്തെ വിദഗ്‌ധരെ പങ്കെടുപ്പിച്ചുകൊണ്ട്‌ നടത്തിയ ശില്‍പശാലകളും സെമിനാറുകളും, കലാജാഥകള്‍, സംസ്ഥാനതല പദയാത്രകള്‍ ഇവയൊക്കെ ഇതിന്റെ ഭാഗമായിരുന്നു. തുടര്‍ന്ന്‌ പ്രാദേശികപഠനങ്ങളിലൂടെ ജനപക്ഷവികസനബദലുകള്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും തുടക്കം കുറിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും വളര്‍ച്ചയുമായിരുന്നു പരിഷത്ത്‌ നടത്തിയ വികസനസംഗമങ്ങളും വികസനകോണ്‍ഗ്രസും. പുതിയ കേരളത്തെക്കുറിച്ചുള്ള സങ്കല്‍പ്പനങ്ങള്‍ക്കും സമീപനങ്ങള്‍ക്കും വ്യക്തത വരുത്താനും മൂര്‍ത്തമായ നിര്‍ദ്ദേശങ്ങള്‍ക്ക്‌ Read more…

ഊഹക്കച്ചവട സമ്പദ് വ്യവസ്ഥയല്ല, വേണ്ടത് ഉത്പാദനാധിഷ്ഠിത വികസനം.

ഊഹക്കച്ചവട സമ്പദ്വ്യവസ്ഥ കേരളത്തിന്റെ സുസ്ഥിര വികസനത്തിന് തിരിച്ചടിയാകുമെന്ന് കേരള ശാസ്ത്ര സാഹിത്യപരിഷത്ത് നയരേഖ. ഉല്‍പ്പാദനാടിസ്ഥാനത്തിലുള്ള വികസനമാണ് സംസ്ഥാനത്തിന് അനിവാര്യമെന്നും നയരേഖ വിശദമാക്കുന്നു. പരിഷത്തിന്റെ മൂന്നുദിവസത്തെ കേരള വികസന കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തിലാണ് സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍ കെ ശശിധരന്‍ പിള്ള നയരേഖ അവതരിപ്പിച്ചത്. രമേശ് ചെന്നിത്തലയും ഡോ.തോമസ് ഐസക്കുമുള്‍പ്പെടെ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്ക പങ്കെടുത്ത ചടങ്ങില് വികസന കോണ്ഗ്രസിന്റെ സംക്ഷിപ്ത തീരുമാനങ്ങള് അവതരിപ്പിക്കുകയായിരുന്നു അദേഹം. കേരളത്തില്‍ ഇനി അന്തര്‍ദേശീയ Read more…

വികസന മുന്‍ഗണനകള്‍ തീരുമാനിക്കേണ്ടത് കമ്പോളമല്ല

(കടപ്പാട്– മാതൃഭൂമി) കൊച്ചി: വികസനത്തിന്റെ മുന്‍ഗണനകള്‍ തീരുമാനിക്കേണ്ടത് കമ്പോളമല്ല, സമൂഹമാണെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വികസന കോണ്‍ഗ്രസ്. അതിലാണ് വികസനത്തിന്റെ രാഷ്ട്രീയം പ്രതിഫലിക്കുന്നത്. വിഖ്യാതമായ കേരള വികസന മാതൃക സാധ്യമാക്കിയത് ജനകീയമുന്നേറ്റങ്ങളായിരുന്നുവെന്നും ഇന്ന് അതില്‍ നിന്ന് വ്യത്യസ്തമായി വികസനം എന്നത് കമ്പോളത്തിലെ മുന്‍ഗണനകള്‍ക്കനുസരിച്ചാണ് എന്ന ചിന്താഗതി ശക്തിപ്പെടുന്നത് അപകടകരമാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. കമ്പോളത്തിന്റെ താല്പര്യം എപ്പോഴും ഉപഭോഗജ്വരം വളര്‍ത്തുക എന്നതാണ്. അത് നമ്മുടെ സംസ്‌കാരത്തെയും ദുഷിപ്പിക്കും. കേരള വികസനത്തിന്റെ Read more…

കേരള വികസന കോണ്‍ഗ്രസ് സമാപിച്ചു.

കഴിഞ്ഞ മൂന്നു കേരള വികസന സംഗമങ്ങളില്‍ ഉയര്‍ന്നു വന്ന ചര്‍ച്ചകളെ ക്രോഡീകരിച്ചു കൊണ്ട് ഭാവി കേരളത്തിനു ജനപക്ഷ വികസന ക്രമം രൂപപ്പെടുത്തുന്നതിനായുള്ള ഡിസംബര്‍ 26,27,28 തിയ്യതികളില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നടന്ന കേരള വികസന കോണ്‍ഗ്രസ് സമാപിച്ചു..മൂന്നു കേരള വികസന സംഗമങ്ങളിലെ അവതരണങ്ങളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ ക്രൊഡീകരിച്ച സെമിനാറുകളും ശില്പശാലകളുമാണ് കോണ്‍ഗ്രസ്സി മുഖ്യമായും നടന്നത്. കേരള വികസനത്തെ സംബന്ധിച്ച് വിവിധ മേഖലകളെ അധികരിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ നടത്തുന്നതിനുംനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനുമായി വിവിധ Read more…

ഡോ. നരേന്ദ്ര ദാബോല്‍ക്കറുടെ കൊലപാതകം അപലപനീയം

അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനും യുക്തിവാദിയും മഹാരാഷ്‌ട്ര അന്ധശ്രദ്ധ നിര്‍മ്മൂലന്‍ സമിതിയുടെ സ്ഥാപക നേതാവും ആയ ഡോ. നരേന്ദ്ര ദാബോല്‍ക്കറിന്റെ കൊലപാതകം അത്യന്തം അപലപനീയവും ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ തീരാകളങ്കവുമാണെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സം സ്ഥാന കമ്മിറ്റി പ്രസ്‌താവിച്ചു. മഹാരാഷ്‌ട്രയിലെ ഗ്രാമങ്ങളില്‍ സാധാരണ മനുഷ്യര്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും അന്ധവിശ്വാസങ്ങള്‍ക്കെതിരായും മന്ത്രവാദത്തിനും ആള്‍ദൈവങ്ങള്‍ക്കെതിരെയും ദിവ്യാത്ഭുതങ്ങള്‍ക്കെതിരെയും ശാസ്‌ത്രബോധവും യുക്തിചിന്തയും പ്രചരിപ്പിക്കുവാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങളിലേര്‍പ്പെട്ടുകൊണ്ടിരിക്കവെയാണ്‌ അദ്ദേഹം കൊല്ലപ്പെട്ടിരിക്കുന്നത്‌. ഒരിക്കലും മതത്തിനും ദൈവത്തിനും എതിരായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനം, മറിച്ച്‌ Read more…

ആശയപ്രചാരണത്തെ അക്രമം കൊണ്ട് നേരിടുന്നത് പ്രതിഷേധാര്‍ഹം : പരിഷത്ത്

പശ്ചിമ ഘട്ടം സംരക്ഷിക്കുന്നതിനു വേണ്ടിയും ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും കേരളത്തിന്റെ  പല ഭാഗങ്ങളിലും ജനകീയ പ്രക്ഷോഭങ്ങളും നിരവധി സംവാദങ്ങളും ചര്‍ച്ചായോഗങ്ങളും വ്യത്യസ്ത സംഘടനകളുടെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്. കേരളത്തിന്റെ പാരിസ്ഥിതിക സുരക്ഷയ്ക്കും ജനജീവിതസുരക്ഷയ്ക്കുമായുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊയള്ളുന്നതാണ് ഈ റിപ്പോര്‍ട്ട് എന്നുള്ളത് കൊണ്ട്  ചര്‍ച്ചകള്‍ നടക്കേണ്ടത് അത്യാവശ്യമാണെന്ന് പരിഷത്ത് കരുതുന്നു. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ പലയിടത്തും അതിക്രമങ്ങള്‍ അരങ്ങേറുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് Read more…