Updates
എന്‍ഡോസള്‍ഫാന്‍ തുടരാനുള്ള നീക്കം പ്രതിരോധിക്കുക
കേരളവും കര്‍ണ്ണാടകവും ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട്‌കൊണ്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതായി വാര്‍ത്ത വന്നിരിക്കുന്നു. ഏറെ പ്രതിഷേധത്തോടുകൂടി മാത്രമേ ഈ നീക്കത്തെ കാണാനാവൂ. കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ ഫലമായി ഇപ്പോള്‍ അവിടുത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ജനിതകവും ശാരീരികവും മാനസീകവുമായ പ്രശ്‌നങ്ങള്‍ പരക്കെ ചര്‍ച്ചചെയ്യപ്പെടുകയും ലോകം തന്നെ ശ്രദ്ധിക്കുകയും ചെയ്ത കാര്യങ്ങളാണ്. ഇത് സംബന്ധമായി നടത്തപ്പെട്ട ഒരു പഠനത്തിലും ആ പ്രദേശത്ത് Read more…