സംഘടന വിദ്യാഭ്യാസ ക്യാമ്പ്

പരിഷത്ത് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ , മേഖലാ സെക്രെടരിമാര്‍ ,മേഖലയിലെ പ്രധാന പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ജുണ്‍ 25,26 തീയതികളില്‍ വള്ളിക്കുന്നില്‍ സംഘടന വിദ്യാഭ്യാസ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു .നാം ഏറ്റെടുക്കാന്‍ പോകുന്ന വികസന ക്യംപയിനും അതിന്റെ ഭാഗമായുള്ള പഠന പ്രവര്‍ത്തനങ്ങളും, വിപുലമായി നടക്കേണ്ട രസതന്ത്ര -വനവര്‍ഷ ക്ലാസ്സുകളും മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിനു പരിഷത്ത് ദര്ശനത്തിനും പ്രയോഗത്തിനും ഊന്നല്‍ നല്‍കുന്ന ഈ സംഘടനാ വിദ്യാഭ്യാസ ക്യാമ്പിലെ പഠന പ്രവര്‍ത്തനങ്ങള്‍ സഹായകരമാകും. (Please see Read more…

ജില്ലാ ഭാരവാഹികളുടെ ക്യാമ്പ് ആരംഭിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാഭാരവാഹികളുടെ ക്യാമ്പ് തൃശ്ശൂര്‍ പരിസരകേന്ദ്രത്തില്‍ ആരംഭിച്ചു. ഡോ. എം.പി പരമേശ്വരന്‍ ആമുഖ പ്രഭാഷണം നടത്തി. ജൂണ്‍ 18 ന് രാവിലെ ”ശാസ്ത്രവും ശാസത്രത്തിന്‍റെ രീതിയും സാമൂഹ്യ പ്രവര്‍ത്തനത്തില്‍” എന്ന വിഷയത്തില്‍ നടന്ന സെഷനിന്‍റെ ആമുഖം പ്രൊഫ. കാവുമ്പായി ബാലകൃഷ്ണന്‍ അവതരിപ്പിച്ചു. ചര്‍ച്ച ക്രോഡീകരിച്ചുകൊണ്ട് സി.പി നാരായണന്‍ സംസാരിച്ചു. കേരള വികസനവും പരിഷത് കാഴ്ചപ്പാടും എന്ന സെഷന്‍ ടി.കെ ദേവരാജന്‍റെ ആമുഖത്തോടെ ആരംഭിച്ചു. ഡോ. കെ.എന്‍ ഗണേശ് Read more…

സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് : സ്വാഗതസംഘം രൂപീകരിച്ചു.

കല്‍പ്പറ്റ: സെപ്തംബര്‍ മൂന്ന് മുതല്‍ അഞ്ചുവരെ മീനങ്ങാടിയില്‍ നടക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പിന്റെ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു. മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ക്യാമ്പ്. ക്യാമ്പിന് അനുബന്ധമായി മീനങ്ങാടി പഞ്ചായത്തിലെ ആയിരം വീടുകളില്‍ ഇന്ധനക്ഷമതയുള്ള അടുപ്പുകള്‍ സ്ഥാപിക്കുകയും ചൂടാറാപ്പെട്ടികള്‍ നല്‍കുയും ചെയ്യും. ആദിവാസി വിദ്യാഭ്യാസം, പ്രകൃതി വിഭവ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ സംസ്ഥാനതല സെമിനാറുകളും പരിസ്ഥിതി, ലിംഗനീതി, ആരോഗ്യം എന്നീ വിഷയങ്ങളില്‍ ജില്ലാതല സെമിനാറുകളും സംഘടിപ്പിക്കും. ജില്ലയിലെ Read more…

പരിസര ദിന പത്രിക പ്രകാശനം

പരിസര ദിന ആച്ചരനത്ത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മറ്റി തയ്യാറാക്കിയ പരിസര ദിന പത്രിക  ‘ആരണ്യകം ‘ പ്രകാശനം  ചെയ്തു . മലപ്പുറം ഗവ. ടി ടി ഐ  പ്രിന്‍സിപ്പാള്‍ ശ്രീ .ഗോപാലകൃഷ്ണന്‍  ആണ്  പ്രകാശനം നിര്‍വഹിച്ചത് . പരിഷത്ത് ജില്ലാ പ്രസിടന്റ്റ്  വേണു പാലൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ.എം എസ  മോഹനന്‍  ശ്രീ എ ശ്രീധരന്‍ മുതലായവര്‍ പങ്കെടുത്തു . അന്താരാഷ്ട്ര രസതന്ത്ര വര്ഷം, വനവര്‍ഷം ,വവ്വാല്‍ Read more…

ജില്ല ബാല ശാസ്ത്ര കൊണ്ഗ്രെസ്സ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുക്യത്തില്‍ ജില്ല ബാല ശാസ്ത്ര കൊണ്ഗ്രെസ്സ് സംഘടിപ്പിച്ചു. മലപ്പുറം മേഖലയിലെ അമ്പലവട്ടം എല്‍ പി സ്കൂളില്‍ വച്ചാണ് പരിപാടി നടന്നത് .26നു രാവിലെ 10 മണിക്ക് കോട്ടക്കല്‍ ആര്യ വൈദ്യ ശാല ബയോ ടെക്നോളജി ഗവേഷണ വിഭാഗം ഡയരക്ടര്‍ ഡോ.ഇന്ദിര ബാലചന്ദ്രന്‍ ഉത്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 63 കുട്ടികള്‍ പങ്കെടുത്തു.ജൈവ വൈവിദ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉദ്ബോധിപ്പിക്കുന്നതയിരുന്നു Read more…

വെള്ളൂര്‍ യൂണിററ് അവധിക്കാല പഠനോത്സവം സംഘടിപ്പിച്ചു

മെയ് 7-ആം തീയതി വെള്ളൂര് കെ എം ഹൈസ്കൂളില്‍ വച്ച് HS UP കുട്ടികള്‍ക്കായി അവധിക്കാല പഠനോത്സവം സംഘടിപ്പിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എം വേണുഗോപാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിററ് പ്രസിഡന്റ് വി എന്‍ മണിയപ്പന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വി എസ് മധു ആമുഖവും അരുണ്‍ കൃഷ്ണന്‍ കൃതജ്ഞതയും പറഞ്ഞു. പഞ്ചായത്ത് മെമ്പര്‍ കാഞ്ചനകുമാരി, ടി വി രാജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പത്താം ക്ലാസ്സ് Read more…

വിഷയ ഗ്രൂപ്പ് ശില്പശാല

കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിഷയ ഗ്രൂപ്പ് ശില്പശാല സംഘടിപ്പിച്ചു. മേയ് 8 ം തീയതി കോട്ടയം മോഡല്‍ ഹയര്‍ സെക്കന്ഡറി സ്കൂളില്‍ വച്ച് നടന്ന പരിപാടി ജനറല്‍ സെക്ര ട്ടറി ടി പി ശ്രീശങ്കര്‍ ഉദ്ഘാടനം നിര്‍വ്വ ഹിച്ചു. ജില്ലാ പ്രസിഡന്റ് ടി യു സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജോജി കൂട്ടുമ്മേല്‍ വിശദീകരണം നടത്തി. ജില്ലാ സെക്രട്ടറി കെ രാജന്‍ നന്ദി പ്രകാശിപ്പിച്ചു. വിദ്യാഭ്യാസം, പരിസരം, ആരോഗ്യം, ജന്‍ഡര്‍ Read more…

ബാലവേദി ജില്ലാ ശില്പശാല

മേയ് 15ആം തീയതി വാഴൂര്‍ മേഖലയിലെ കൂരോപ്പടയില്‍ വച്ച് ബാലവേദി ജില്ലാ ശില്പശാല നടന്നു. 25 പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ്  ടി യു സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍ വഹിച്ചു. മേഖല സെക്രട്ടറി ബാലാജി സ്വാഗതവും ജോസഫ് നന്ദിയും പറഞ്ഞു. ഡോ. എം ജി ഗോപാലകൃഷ്ണന്‍ ആശംസകള്‍ നേര്‍ന്നു. ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത അമല്‍, ചിക്കു എന്നീ കൂട്ടുകാര്‍ക്ക് സമ്മാനം നല്കി അനുമോദിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് ടി കെ സുവര്‍ണ്ണന്‍, വി Read more…

ജൂണ്‍ 5 ന് ബാലവേദികളില്‍ പരിസരദിന റാലി

ലോക പരിസര ദിനാഘോഷങ്ങളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുറീക്കാ ബാലവേദികളില്‍ പരിസര ദിനറാലി നടത്തുന്നു. ജൂണ്‍ 5 ഞായറാഴ്ച വെകിട്ട് സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിലുള്ള ബാലവേദികള്‍ സംഘടിപ്പിക്കുന്ന റാലിയില്‍ കുട്ടികള്‍, രക്ഷിതാക്കള്‍, അദ്ധ്യാപകര്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൃക്ഷത്തൈ നടുന്നതടക്കം വിപുലമായ അനുബന്ധ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. തൃശ്ശൂരില്‍ വന അവാസവ്യവസ്ഥയുടെ പരിപാലനം എന്ന വിഷയത്തില്‍ പരിഷത് പരിസര വിഷയ സമിതി, സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കും. ബാലവേദി Read more…

രസതന്ത്ര വർഷവും വനവർഷവും ആചരിക്കുക – പരിഷത്ത്

അന്താരാഷ്ട്ര രസതന്ത്ര വർഷവും വനവർഷവും വിവിധ പരിപാടികളോടെ അചരിക്കുവാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആഹ്വാനം ചെയ്തു. വനവർഷത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്ന ലക്ഷത്തോടെ പരിസര ദിനമായ ജൂൺ 5 ന് വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ 2011 മെയ് 14, 15 തീയതികളിൽ തൃശ്ശൂർ പരിസര കേന്ദ്രത്തിൽ ചേർന്ന പരിഷത് കേന്ദ്ര നിർവ്വാഹക സമിതിയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യുറീക്ക ബാലവേദികളിൽ വൃക്ഷത്തൈ നടുകയും കുട്ടികളുടെ റാലി സംഘടിപ്പിക്കുകയും ചെയ്യും. തൃശ്ശൂരിൽ Read more…