Updates
അബുദാബി ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി ഐ.ടി.ശില്പശാല 22 ന്
ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ ആഭിമുഖ്യത്തില്‍ മലയാളം കമ്പ്യൂട്ടിംഗ്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നിവയെ ആസ്പദമാക്കി ഒരു ഐ.ടി.ശില്പശാല നടത്തുന്നു. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഒക്ടോബര്‍ 22 വെള്ളിയാഴ്ച്ച രാവിലെ 9.00 നു തുടങ്ങുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ ലാപ്‌ടോപ്പില്‍ സൌജന്യമായി ഗ്നു/ലിനക്സ് പ്രവര്‍ത്തക സംവിധാനം (ഉബുണ്ടു) സജ്ജീകരിച്ചു കൊടുക്കുന്നതാണ്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക സുനില്‍ – 00971-50-5810907 ജയാനന്ദന്‍ – 00971-50-3116734