കുട്ടികളെ തോൽപ്പിക്കൽ –  ഭരണഘടനാവിരുദ്ധമായ കേന്ദ്രനിയമം പിൻവലിക്കണം – 

2002ലാണ് 86-ാം ഭരണഘടനാഭേദഗതി വഴി 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം അവകാശമാക്കി മാറ്റിയത്.   ഇങ്ങനെ സൗജന്യവും സർവ്വത്രികവുമായ വിദ്യാഭ്യാസം ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ഭാഗമായി. വീണ്ടും വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് 2009ൽ പാർലമെന്റിൽ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനായുള്ള കുട്ടികളുടെ അവകാശനിയമം അംഗീകരിച്ചത്. ഇതിന്റെ ഭാഗമായാണ് നോ ഡീറ്റൻഷൻ പോളിസി (ആരും തോൽക്കാത്ത വിദ്യാഭ്യാസ നയം ) നിലവിൽ വന്നത്. 2020ൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിൽ സ്കൂൾ പ്രായത്തിലുള്ള 3.22 കോടി കുട്ടികൾ സ്കൂളിനു പുറത്താണ്. സ്കൂൾ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഇന്ത്യൻ വിദ്യാഭ്യാസരംഗത്തെ വലിയ പ്രതിസന്ധിയാണ്. എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുകയും നിലനിർത്തുകയും Read more…

കേരള സയൻസ് സ്ലാം

അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലും കേളേജുകളിലെ ഗവേഷണ കേന്ദ്രങ്ങളിലുമായി പതിനായിരത്തോളം ശാസ്ത്ര ഗവേഷകർ പുതിയ ശാസ്ത്ര ഗവേഷണ അറിവുകൾ നിർമ്മിക്കുന്നുണ്ട്. ഈ Read more…

വിദ്യാഭ്യാസ ഗുണമേന്മ: ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നിർദേശങ്ങൾ

വിദ്യാഭ്യാസ ഗുണമേന്മ: ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഗുണമേൻമയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ ശാസ്ത്രസാഹിത്യപരിഷത്ത് ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഗുണമേൻമയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്നും അതുറപ്പാക്കാൻ എഴുത്തുപരീക്ഷകൾവഴി കുട്ടികളെ അരിച്ചു മാറ്റുകയല്ല വേണ്ടതെന്നും ഉന്നയിച്ചു കൊണ്ട് ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാനതലത്തിൽ നടത്തിയ വിദ്യാഭ്യാസ ജാഥയുടെ ഭാഗമായാണ് നിർദേശങ്ങൾ രൂപപ്പെടുത്തിയത്. ജാഥയിലുയർന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ, ഗുണതയ്ക്കായി നടത്തേണ്ട ഹ്രസ്വകാല – ദീർഘകാല Read more…

People’s Participatory Environmental Impact Analysis of SilverLine The Semi High Speed Rail Project of Kerala

ABSTRACT The PEIA a novel approach in the field of EIA, a demanding and multifaceted undertaking involving the collaborative efforts of experts from various disciplines, including environmental science, earth science, life science, biodiversity, and social science, along with the dedicated contributions of volunteers from the KSSP and the active participation Read more…

ചാന്ദ്രയാൻ: ശാസ്ത്രസമൂഹത്തിൻ്റെ അഭിമാനാർഹമായ വിജയം

ചാന്ദ്രയാൻ 3ൻ്റെ വിജയത്തോടുകൂടി ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ പര്യവേഷണം നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ ചരിത്രത്തിൽ സ്ഥാനം പിടിക്കുകയാണ്. സ്വാതന്ത്ര്യലബ്ധിമുതലിങ്ങോട്ട് ജവഹർലാൽ നെഹ‍്റുവിന്റെ നേതൃത്വത്തിൽ ഭരണരംഗത്ത് നയപരമായും വിക്രം സാരാഭായിയെപ്പോലുള്ള ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ ഗവേഷണരംഗത്ത് ശാസ്ത്രീയമായും പാകിയ അടിത്തറയാണ് ഈ വലിയ നേട്ടത്തിലേക്ക് നമ്മളെ എത്തിച്ചിരിക്കുന്നത്. ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ നിലവിൽ വന്ന കാലം മുതൽ നടത്തിയ തുടർച്ചയായ പ്രവർത്തനങ്ങൾ ചാന്ദ്രയാൻ 3ൻ്റെ വിജയത്തോടെ പുതിയൊരു ഘട്ടത്തിലേക്കു കടക്കുകയാണ്. ബഹിരാകാശ Read more…

ശാസ്ത്രവിരുദ്ധതയുടെ കേരളപ്പതിപ്പ് രൂപപ്പെടുത്തരുത്

ശാസ്ത്രവിരുദ്ധതയുടെ കേരളപ്പതിപ്പ് രൂപപ്പെടുത്തരുത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ദൽഹിയിൽ സംഘപരിവാർ ശക്തികൾ അധികാരത്തിൽ പിടിമുറുക്കിയത് മുതൽ ശാസ്ത്രവിരുദ്ധതയുടെ പുത്തൻഭാഷ്യങ്ങൾ രചിച്ചുതുടങ്ങിയിരുന്നു.പുരാണകഥാപാത്രങ്ങളേയും സാങ്കൽപിക ദൈവ രൂപങ്ങളേയും അവർ ഉപയോഗിച്ചതായി വിവരിക്കപ്പെടുന്ന ഉപകരണങ്ങളേയും പ്ളാസ്റ്റിക്ക് സർജറി, ടെസ്റ്റ്ട്യൂബ് ശിശു,വിമാനങ്ങൾ,മിസൈലുകൾ തുടങ്ങിയ ശാസ്ത്രനേട്ടങ്ങളോടും സാങ്കേതികവിദ്യാഫല ങ്ങളോടും സമീകരിച്ചുകൊണ്ട്പുതിയ വ്യാഖ്യാനങ്ങൾ നിർമ്മിച്ചുതുടങ്ങിയിരുന്നു.ശാസ്ത്രകോൺഗ്രസ്സ് പോലെയുള്ള അക്കാദമികവേദികൾ പോലും ഇതിനായി ഉപയോഗിച്ചു.സംഘപരിവാർ അധികാര ത്തിൽ എത്തുന്നതിന് മുമ്പ് തന്നെ ശാസ്ത്രബോധവും യുക്തിചിന്തയും പ്രചരിപ്പിക്കുന്നവർക്കെതിരേ കായികമായ ആക്രമണങ്ങൾ തുടങ്ങിയിരുന്നു.നരേന്ദ്രധബോത്ക്കറുടേയും എം.എം.കൽബുർഗിയുടേയും Read more…

മണിപ്പൂർ വംശഹത്യക്കെതിരെ വിവിധ ജില്ലകളിൽ പരിഷത്ത് പ്രതിഷേധങ്ങൾ

മണിപ്പൂർ വംശഹത്യക്കെതിരെ വിവിധ ജില്ലകളിൽ പരിഷത്ത് പ്രതിഷേധങ്ങൾ മണിപ്പൂരിൽ കഴിഞ്ഞ മൂന്ന് മാസങ്ങളായി തുടരുന്ന വംശീയ സംഘർഷങ്ങൾ ഇക്കാലത്തിനിടയിൽ   വംശഹത്യാ സ്വഭാവത്തിലേക്ക് നീങ്ങുന്നു.സംഘർഷങ്ങളിൽ  നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും അതിലുമെത്രയോ അധികം പേർക്ക് പരിക്കേൽക്കുകയും തങ്ങളുടെ വീടുകളും സ്ഥാപനങ്ങളുമൊക്കെ ചുട്ടു ചാമ്പലാക്കുകയും ചെയ്യപ്പെട്ടതായി പരിമിതമായെങ്കിലും വിവിധ മാധ്യമങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു. ഈ സംഭവങ്ങളിൽ മണിപ്പൂർ  സംസ്ഥാന സർക്കാർ സ്വീകരിച്ച നിസ്സംഗതയും കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനവും അക്രമികൾക്ക് ഭരണകൂട പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്നു.വംശഹത്യ Read more…

വജ്രജൂബിലി സമ്മേളനം – പ്രമേയം 5

പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്ക്  വേണ്ടി വയനാട് ജില്ലയിൽ 40% പ്ലസ് 1 സീറ്റുകൾ അനുവദിക്കണം വയനാട് ജില്ലയിൽ പട്ടികവർഗ വിഭാഗം വിദ്യാർത്ഥികൾക്ക് പ്ലസ് 1 ന് മതിയായ സീറ്റ് ഇല്ല എന്ന സാഹചര്യത്തിന് മാറ്റംവരുത്താൻ വിദ്യാഭ്യാസവകുപ്പ് ഇപ്പോഴും തയ്യാറായിട്ടില്ല. സംസ്ഥാനതലത്തിൽ 10% സീറ്റ് വർദ്ധിപ്പിക്കുന്നതുകൊണ്ട് മാത്രം വയനാട് ജില്ലയിലെ പട്ടികവർഗ വിഭാഗം വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. വയനാട് ജില്ലയിൽ  പട്ടികവർഗ വിഭാഗത്തിന്റെ ജനസംഖ്യ താരതമ്യേന കൂടുതലായതിനാൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്ന Read more…

വജ്രജൂബിലി സമ്മേളനം – പ്രമേയം 4

കേരളത്തിലെ കൃഷി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻകൈയിൽ പുന:സംഘടിപ്പിക്കുക കേരളത്തിലെ കാർഷികമേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറുന്നതിനും നേടിയ നേട്ടങ്ങൾ നിലനിർത്തുന്നതിനും സംഘടിതമായ ശ്രമങ്ങൾ ആവശ്യമാണ്. തദ്ദേശഭരണസ്ഥാപനങ്ങളുടെ മുൻകൈയിൽ വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും കാർഷിക ഗ്രൂപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ജനകീയാസൂത്രണ മാതൃകയിൽ ഊർജിതമായ ഒരു ക്യാമ്പയിൻ അനിവാര്യമാണ്. ശാസ്ത്രീയമായ കൃഷി രീതികളുടെ അടിസ്ഥാനത്തിൽ മാലിന്യസംസ്കരണം മുതൽ മാർക്കറ്റിങ് വരെ സമഗ്രമായി കണ്ടുകൊണ്ടുള്ള പ്രവർത്തനപദ്ധതി ഭാവികേരളത്തിനായി നവകേരള Read more…

വജ്രജൂബിലി സമ്മേളനം – പ്രമേയം 3

  മാലിന്യമുക്ത നവകേരളം യാഥാർത്ഥ്യമാക്കാൻ നടപടികൾ സ്വീകരിക്കുക. അജൈവ മാലിന്യ പരിപാലനം നിയമ വ്യവസ്ഥ നടപ്പിലാക്കുക.   മാലിന്യപരിപാലനത്തിന്റെ മേഖലയിൽ  നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ടെങ്കിലും ബ്രഹ്മപുരത്തെ മാലിന്യമലയിലെ വിഷപ്പുക കേരളത്തിൽ മാലിന്യ  സംസ്കരണത്തിന്റെ കാര്യത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെയെല്ലാം ശോഭ കെടുത്തിയിരിക്കയാണ്. സാധാരണ ജീവിതത്തിൽ ഹരിത സൗഹൃദ സമീപനം ഒരു ശീലവും സംസ്കാരവുമാക്കി മാറ്റാൻ ഇപ്പോഴും ബഹുഭൂരിപക്ഷം മലയാളികൾക്കും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കേരളത്തിന്റെ തെരുവുകളിൽ മാലിന്യക്കൂനകൾ പെരുകുന്നു, ജലാശയങ്ങളിലും Read more…