നമ്മുടെ ഔഷധസസ്യങ്ങൾ – പുസ്തക പ്രകാശനം

പ്രൊഫ.എം കെ പ്രസാദും ‘പ്രൊഫഎം.കഷ്ണപ്രസാദും ചേർന്നു എഴുതിയ നമ്മുടെഔഷധസസ്യങ്ങൾ എന്ന പുസ്തകം മഹാരാജാസ് കോളേജിൽ വച്ച് CMFRI ഡയറക്ടർ ഡോ എ.ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു.

പരിഷത്ത് മാസിക സ്റ്റാൾ ഏജൻസി

തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിഷത്ത് മാസിക സ്റ്റാൾ ഏജൻസി ആരംഭിച്ചു. ഇന്ന് (ജൂലൈ30) രാവിലെ 9.30ന് സ്റ്റാൾ ഏജന്റ് കെ.ജി .സലീഷിന് പരിഷത്ത് മെഡിക്കൽ കോളേജ് യൂണിറ്റ് സെക്രട്ടറി ഡോ. കെ.എ.ഹസീന പരിഷത്ത് ആനുകാലികങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഡോ.എ. സരിൻ , ഒല്ലൂക്കര മേഖലാ പ്രസിഡണ്ട് ടി.വി.ഗോപീഹാസൻ , സെക്രട്ടറി സോമൻ കാര്യാട്ട്, എം.എൻ.ലീലാമ്മ, പ്രിയ കെ നായർ, ഡോ.വി.എം.ഇക്ബാൽ, എ.ദിവാകരൻ, വടക്കാഞ്ചേരി മേഖലാ Read more…

വിജ്ഞാനോത്സവം 2018 പോസ്റ്റര്‍

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അമ്പതാം വാർഷികം, ഇന്റർനാഷണൽ അസ്ട്രാണമിക് യൂണിയന്റെ നൂറാം വാർഷികം എന്നിവയൊക്കെ ഒത്തുചേരുന്ന വർഷമാണ് 2019. ശാസ്‌ത്രരംഗത്തെ ഈ കുതിപ്പുകളുടെ പശ്ചാത്തലത്തിൽ ഒരു വർഷം നീണ്ടുനില്കുന്ന ശാസ്‌ത്രപ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2018-19 ലെ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്. ക്ലാസ് റൂം പ്രവർത്തനങ്ങളെയും അതിന്റെ ഭാഗമായി വരുന്ന മൂല്യനിര്‍ണയ പ്രവർത്തനങ്ങളെയും കൂടുതൽ സർഗാത്മകമാക്കുന്നതിനുള്ള അന്വേഷണാത്മക പ്രവർത്തനം കൂടിയാണ് ഈ വർഷത്തെ വിജ്ഞാനോത്സവം. അതോടൊപ്പം ബഹുമുഖബുദ്ധിയുടെ വിവിധ തലങ്ങൾ കൂടി പരിഗണിക്കുന്നു. Read more…

നമ്മുടെ ഔഷധ സസ്യങ്ങള്‍

കേരളത്തിലെ അതിവിപുലമായ ഔഷധസസ്യസമ്പത്തിനെ പരിചയപ്പെടുത്തുന്ന പുസ്തകം. ഓരോന്നിനെക്കുറിച്ചുമുള്ള പൊതുവായ വിവരങ്ങളും തിരിച്ചറിയാനുള്ള ലക്ഷണങ്ങളും സാങ്കേതികനാമം, ഇംഗ്ലീഷിലും മലയാളത്തിലും സംസ്കൃതത്തിലും ഉള്ള പേരു്, രാസഘടന, ഉപയോഗങ്ങള്‍ എന്നിവ ചുരുക്കമായി ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ലേഖകര്‍ പ്രൊഫ. എം.കെ. പ്രസാദ്, പ്രൊഫ. എം. കൃഷ്ണപ്രസാദ് പ്രസാധനം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വില. 500രൂപ

തൂത്തുക്കുടി വെടിവെപ്പില്‍ പ്രതിഷേധിക്കുക

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ചെമ്പ് സംസ്‌കരണം നടത്തുന്ന വേദാന്തഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സ്റ്റെര്‍ലറ്റ് കമ്പനി ഉയര്‍ത്തുന്ന പരിസ്ഥിതിപ്രശ്‌നത്തിനെതിരെ ജനങ്ങള്‍ കഴിഞ്ഞ 100 ദിവസമായി സമരം നടത്തിവരികയാണ്. സമരം നടത്തുന്ന സാധാരണക്കാരായ ജനങ്ങള്‍ക്കുനേരെ കഴിഞ്ഞദിവസം നടന്ന പോലീസ് വെടിവെപ്പും അതുമൂലമുണ്ടായ മരണവും തികച്ചും ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. ​പരിസ്ഥിതി ആഘാതമുണ്ടാക്കുന്നതിലും മനുഷ്യാവകാശലംഘനം നടത്തുന്നതിലും കുപ്രസിദ്ധമായ കമ്പനിയാണ് വേദാന്തഗ്രൂപ്പ്. ഒറീസ്സയില്‍ അവര്‍ നടത്താനിരുന്ന ബോക്‌സൈറ്റ് ഖനനം ഏറെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടാണ് ഈ പ്രവര്‍ത്തനം Read more…