Updates
മനുഷ്യശരീരം (പതിനേഴാം പതിപ്പ്)
“മനുഷ്യർക്ക് ഏറ്റവും യുക്തമായ പഠനവിഷയമാണ് മനുഷ്യൻ” എന്നൊരു ആംഗലകവി എഴുതിയിട്ടുണ്ട്. എങ്ങനെ നോക്കിയാലും ഇത് അന്വർഥമാണ്. മനുഷ്യന്റെ വ്യക്തിത്വവും സ്വഭാവവും മനുഷ്യശരീരത്തിന്റെ ഘടനയിലും പ്രവർത്തനത്തിലും അധിഷ്ഠിതമാണ്. സംസ്കാരത്തിന്റെ അടിവേരുകൾക്കുതന്നെ ജൈവശാസ്ത്രപരമായ അടിത്തറയുണ്ടെന്ന് വ്യക്തമാണ്. മനുഷ്യശരീരത്തിന്റെ ഘടനയെയും പ്രവർത്തനത്തെയും കുറിച്ചുള്ള പ്രാഥമിക വിജ്ഞാനം പൊതുവിജ്ഞാനമെന്ന നിലയിൽ അത്യാവശ്യമാണ്. ഈ ഉദ്ദേശ്യത്തോടെയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇത്തരമൊരു പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഇങ്ങനെയൊരു സംരംഭവുമായി മുന്നോട്ടുപോവാൻ തീരുമാനിച്ചതിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. പരിഷത്ത് ഏറെക്കാലമായി Read more…