Updates
Report of Peoples’ Commission on Vembanad Eco System
വേമ്പനാട് ഇക്കൊ സിസ്റ്റെത്തെക്കുറിച്ച് പഠിക്കാന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിയോഗിച്ച വിദഗ്‌ധസമിതിയുടെ റിപ്പോര്‍ട്ട്
The Latest updates from Kerala Sasthra Sahithya Parishad
വേമ്പനാട് ഇക്കൊ സിസ്റ്റെത്തെക്കുറിച്ച് പഠിക്കാന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിയോഗിച്ച വിദഗ്‌ധസമിതിയുടെ റിപ്പോര്‍ട്ട്
മേരി ക്യൂറിയുടെ കഥ-റേഡിയത്തിന്‌റെയും (നാടകം) മേരിക്യൂറിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധപരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മേരിക്യൂറി കാമ്പസ് കലായാത്ര. മേരി ക്യൂറിയുടെ ജീവിതം ചിത്രീകരിക്കുന്ന ഒരു പൂര്‍ണ നാടകമാണ് കലായാത്രയില്‍ അവതരിപ്പിക്കുന്നത്. അതിനുവേണ്ടി എഴുതിയതാണ് ഡോക്യുമെന്ററി ആഖ്യാനരൂപത്തിലുള്ള ഈ നാടകം. മേരി ക്യൂറിയുടെ മകള്‍ ഈവ് ക്യൂറി എഴുതിയ ‘മദാം ക്യൂറി’ എന്ന ജീവചരിത്രമാണ് ഈ നാടകത്തിന് ആധാരമായി സ്വീകരിച്ചിട്ടുള്ളത്. ”ജീവിതത്തില്‍ ഭയപ്പെടാനായി ഒന്നുമില്ല, മനസ്സിലാക്കാനേയുള്ളു” എന്ന ചിന്താഗതിക്കാരിയായ മേരിക്യൂറിയുടെ Read more…
മോത്തികെമിക്കല്‍സിന്റെ കഥ കേരളം ചെറുതും വലുതുമായ നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന സംസ്ഥാനമാണ്. ഇവയില്‍ പ്രാദേശിക പ്രശ്‌നങ്ങളും സംസ്ഥാനത്തെ ആകെ ബാധിക്കുന്ന പ്രശ്‌നങ്ങളും ഉള്‍പ്പെടും. പ്രാദേശിക പരിസരഗ്രൂപ്പുകള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ മുതല്‍ സംസ്ഥാനതലത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍വരെ ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെക്കാലമായി നടന്ന പാരിസ്ഥിതികമായ ഇടപെടലുകള്‍ കേരളത്തില്‍ വലിയ അളവിലുള്ള പാരിസ്ഥിതികാവബോധത്തിന് കാരണമായിട്ടുണ്ട്. പരിസ്ഥിതിയെയും വികസനത്തെ യും ഇണക്കിച്ചേര്‍ത്തുള്ള ചര്‍ച്ചകളെ പുതിയൊരു രാഷ്ട്രീയ തലത്തിലേക്ക് ഉയര്‍ത്താനും അവ ഇടയാക്കിയിട്ടുണ്ട്. Read more…
ആഗോള താവനത്തിന്റെ ശാസ്ത്രവും സാമൂഹിക പ്രാധാന്യവും വിശദീകരിക്കുന്ന പുസ്തകം. ശാസ്ത്രസംവാദ പരമ്പരയിലെ ഒരു പുസ്തകം
കേരളത്തില്‍ സോപ്പിന്റെയും അനുബന്ധ ഉത്പന്നങ്ങളുടെയും പ്രതിവര്‍ഷവിറ്റുവരവ് 4800 കോടിയിലേറെ രൂപയാണ്. ഇതിന്റെ സിംഹഭാഗവും കേരളത്തിനുവെളിയിലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്കാണ് ലഭിക്കുന്നത്. ഒരു വര്‍ഷം 4800 കോടിയില്‍പ്പരം രൂപ സോപ്പിനും സോപ്പനുബന്ധ വസ്തുക്കള്‍ക്കുമായി കേരളത്തില്‍നിന്ന് പുറത്തേയ്‌ക്കൊഴുകുന്നു. ഇത് തടയാന്‍ പറ്റുമോ? കുറയ്ക്കാനെങ്കിലും കഴിയുമോ? അങ്ങനെ ചെയ്യാന്‍ കഴിയുമ്പോഴാണ്, ഉപഭോഗത്തെ ആ യുധമാക്കുമ്പോഴാണ് സോപ്പ് നിര്‍മാണം ഒരു രാഷ്ട്രീയപ്രവര്‍ത്തനമാകുന്നത്. സോപ്പ് നിര്‍മാണത്തിന്റെ ശാസ്ത്രീയവശങ്ങളും വിപണനസാധ്യതകളും വിവരിക്കുന്ന ലഘുപുസ്തകം. വില 20 രൂപ
ഇത് അസാധാരണമായ ഒരു ചരിത്രപുസ്തകമാണ്. രചനാശൈലിയിലും സമീപനത്തിലും അവതരണത്തിലുമെല്ലാം അസാധാരണം. കാർട്ടൂൺ കഥയല്ല ഇത്. ഗൗരവമേറിയ ചരിത്രം. പക്ഷേ, ആർക്കും മനസ്സിലാകുന്ന വിധത്തിലാണ് അവതരണം. 41 കൊല്ലം മുമ്പ് എഴുതിയതാണ് ഇത്. വിയത്നാം യുദ്ധമാണ് സന്ദർഭം. വിയത്നാമിൽനിന്ന് അമേരിക്ക തോറ്റ് പിന്മാറി. പക്ഷേ, അത് ഭൗതികമായ പിന്മാറ്റം മാത്രമായിരുന്നു. മുതലാളിത്ത വ്യാമോഹങ്ങൾ അപ്പോഴും ശക്തമായിരുന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങൾ ഒന്നിനൊന്ന് പിറകേയായി ഉപഭോഗാധിഷ്ഠിത മുതലാളിത്തത്തെ ആശ്ലേഷിച്ചു. സോഷ്യലിസ്റ്റ് ചേരി തകർന്നതോടെ ആദ്യത്തെ Read more…