ടി. ഗംഗാധരന്‍ പ്രസിഡന്റ്, ടി.കെ. മീരാഭായി ജനറല്‍ സെക്രട്ടറി

  ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രസി ഡന്റായി കണ്ണൂരിലെ ടി ഗംഗാധരനെയും ജനറൽ സെക്രട്ടറി യായി തൃശൂരിലെ ടി കെ മീരാഭായിയെയും തെരഞ്ഞെടുത്തു. മൊറാഴ സൗത്ത് എ യുപി സ്കൂളിൽ നിന്ന് പ്രധാനധ്യാപക നായി വിരമിച്ച ഗംഗാധരൻ അഖിലേന്ത്യാ ജനകീയ പ്രസ്ഥാ നത്തിന്റെ ജനറൽ സെക്രട്ടറിയും പരിഷത് പ്രസിഡന്റുമായി പ്രവർത്തിച്ചിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി വിരമിച്ച ടി കെ മീരാഭായ്ക്ക് തൃശൂർ സ്വദേശിനി യാണ്. മലപ്പുറത്തെ പി രമേഷകുമാറാണ് Read more…

തുടര്‍മൂല്യനിര്‍ണയത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ച് പരീക്ഷകളെ പുനഃസംഘടിപ്പിക്കുക

എസ്.എസ്.എല്‍.സി ഗണിതപരീക്ഷാ ചോദ്യപ്പേപ്പറിലെ അപാകങ്ങളും അത് തയ്യാറാക്കിയതിലെ ക്രമക്കേടും മൂലം പരീക്ഷ റദ്ദാക്കിയിരിക്കുകയാണ്. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ നിന്നും ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരില്‍ നിന്നും വ്യാപകമായി വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാറിന് ഈ തീരുമാനമെടുക്കേണ്ടിവന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇതല്ലാതെ മറ്റൊരു തീരുമാനം സാധ്യമല്ലെന്ന് പരിഷത്ത് കരുതുന്നു. കേരളത്തിന്റെ പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കം കുറിച്ചത് 1997-98 ലാണ്. ആ പരിഷ്കരണം 12-ാം ക്ലാസ്സുവരെയുള്ള മുഴുവന്‍ സ്കൂള്‍ കാലഘട്ടത്തിലേക്കും വ്യാപിച്ചുകഴിഞ്ഞു. പാഠ്യപദ്ധതിയോടൊപ്പം Read more…