നീര്‍പക്ഷികള്‍

ലോകത്താകമാനം പരിസ്ഥിതിക്കും നീര്‍ത്തടങ്ങളിലെ ജൈവവൈവിധ്യങ്ങള്‍ക്കും കടുത്ത ഭീഷണി നിലനില്‍ക്കുകയാണ്. നമ്മുടെ തണ്ണീര്‍ത്തടങ്ങളില്‍ കാണുന്ന സാധാരണവും അപൂര്‍വ്വവുമായ ദേശാടനപ്പക്ഷികളെയും നീര്‍പ്പക്ഷികളെയും ശാസ്ത്രകുതുകികള്‍ക്ക് പരിചയപ്പെടുത്തുവാനാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അതുവഴി പ്രകൃതിസംരക്ഷണവും ലക്ഷ്യമിടുന്നു. തീര്‍ച്ചയായും കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം ശാസ്ത്രസ്‌നേഹികള്‍ക്കും പക്ഷിനിരീക്ഷകര്‍ക്കും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വേദങ്ങളുടെ നാട്

പുരാതന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ദീപ്തവും ഇരുളടഞ്ഞതുമായ വശങ്ങളെ വിമര്‍ശനാത്മകമായി നോക്കിക്കാണാനുള്ള ഒരു ശ്രമമാണ് വേദങ്ങളുടെ നാട്. നവകേരള ശില്‍പികളില്‍ പ്രമുഖനായ ഇ.എം.എസ്. അസാമാന്യവും അത്ഭുതകരവുമായ കയ്യടക്കത്തോടും സൂക്ഷ്മതയോടും ഉള്‍ക്കാഴ്ചയോടും ദീര്‍ഘദൃഷ്ടിയോടും കൂടി ഇന്ത്യന്‍ ചരിത്രത്തെയും സംസ്‌കാരത്തെയും അവതരിപ്പിക്കുന്ന ഗ്രന്ഥം.എഴുപത്തയ്യായിരത്തിലധികം കോപ്പികള്‍ പ്രചരിച്ച പുസ്തകത്തിന്റെ പുതിയ പതിപ്പ്.

ബഹിരാകാശ പര്യവേഷണം

-ഈ പ്രപഞ്ചത്തില്‍ നാം തനിച്ചാണോ? – നക്ഷത്രങ്ങള്‍ എണ്ണുന്ന ഉപഗ്രഹമോ? -പ്രപഞ്ചത്തിന്റെ എക്‌സ്‌റേ ഫോട്ടോഗ്രാഫ് എങ്ങനെയെടുക്കു- ബഹിരാകാശത്തില്‍ ഗോതമ്പ് കൃഷിയോ- ബഹിരാകാശത്തില്‍ ഒരു ഷട്ടില്‍യാത്രയോ?മനുഷ്യന്‍ സാഹസികമായി ബഹിരാകാശം കീഴടക്കിയതിനെക്കുറിച്ചും ബഹിരാകാശ ഗവേഷണത്തിന്റെ വിവിധ ശാസ്ത്രസാങ്കേതികവിദ്യകളെക്കുറിച്ചും വിശദമായി വിവരിക്കുന്ന ഗ്രന്ഥം. നൂറില്‍പരം ഇമേജുകളും ഫോട്ടോകളും.രണ്ടു ദശാബ്ദത്തിലധികം ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ ശാസ്ത്രജ്ഞനും സെന്റര്‍ ഫോര്‍ സ്‌പേസ് സയന്‍സ് & ടെക്‌നോളജി എഡ്യുക്കേഷന്‍ ഇന്‍ ഏഷ്യ & പസഫിക്ക് എന്ന സ്ഥാപനത്തില്‍ Read more…

മന്ത്രിസഭാതീരുമാനങ്ങള്‍ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്തണം.

മന്ത്രിസഭാതീരുമാനങ്ങള്‍ ആരും ആവശ്യപ്പെടാതെതന്നെ നിയമപ്രകാരം വെളിപ്പെടുത്തണമെന്ന് മുഖ്യവിവരാവകാശ കമ്മീഷന്റെ തീര്‍പ്പിനെ ശാസ്ത്രസാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു. ഇതിനെതിരെ സംസ്ഥാനസര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് നിയമത്തിന്റെ അന്തസ്സത്തയ്ക്കും ജനാധിപത്യത്തിലെ സുതാര്യത്യക്കും ചേര്‍ന്ന നടപടിയല്ല. പൊതുപണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെല്ലാം സുതാര്യമായിരിക്കണം എന്ന അടിസ്ഥാനമാണ് വിവരാവകാശനിയമത്തിന്റെ അന്തസ്സത്ത. രാഷ്ട്രത്തിന്റെ സുരക്ഷയെ ബാധിക്കുന്നതും രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കേണ്ടതുമായ വിവരങ്ങളും രേഖകളും മാത്രമാണ് നിയമത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കിയിട്ടുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വിവാദമായ പല തീരുമാനങ്ങളും മന്ത്രിസഭ അറിഞ്ഞുകൊണ്ട് Read more…

യുറീക്ക സൂഷ്മജീവിപ്പതിപ്പ്

യുറീക്ക ദ്വൈവാരികയുടെ സൂഷ്മജീവിപ്പതിപ്പ് ഉടന്‍ പുറത്തിറങ്ങുന്നു. ആഗസ്റ്റ് ഒന്നിന്റെ ലക്കമാണ് സൂക്ഷ്മജീവി പതിപ്പായിട്ടെത്തുന്നത്. സൂഷ്മജീവികളെ കുറിച്ചും അവ പ്രകൃതിയിലും മനുഷ്യനിലും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും കുട്ടികള്‍ക്ക് ഒത്തിരിയൊത്തിരി വായിക്കാനായി പ്രത്യേകം പതിപ്പായിട്ടാണ് ഇതെത്തുക. നിങ്ങളുടെ കുട്ടിക്ക് അമൂല്യമായ ഒരു സമ്മാനമാകും ഇത്. ഒരു കോപ്പിക്ക് വില 20 രൂപയാണ്. കോപ്പികൾക്ക് അതത് ജില്ലകളിലെ ജില്ലാ പരിഷദ് ഭവനുകളിലോ പ്രാദേശിക പരിഷത്ത് പ്രവർത്തകരെയോ ബന്ധപ്പെടാം. മാനേജിങ്ങ് എഡിറ്ററെ 9400 583 200 Read more…