എം.എല്‍.എ. / എം.പി. ഫണ്ടുകള്‍ നിര്‍ത്തലാക്കണം

(സംസ്ഥാന സമ്മേളനത്തില് അംഗീകരിച്ച പ്രമേയം) വികസനം ഒരു സാമൂഹികപ്രക്രിയയാണ്. ജനങ്ങള്‍ നേരിടുന്ന നിത്യജീവിത പ്രശ്‌നങ്ങള്‍ പ്രധാനമായും സാമൂഹികമായ കാരണങ്ങളാലാണ് ഉണ്ടാകുന്നതെന്നതിനാല്‍ അവയ്ക്കുള്ള പരിഹാരവും സാമൂഹികമാണ്. എന്നാലിന്ന് കേരളത്തിലുടനീളം വികസനനായകരെ സൃഷ്ടിക്കുംവിധം വികസനപ്രവര്‍ത്തനങ്ങളെ വ്യക്തിപരമായ നേട്ടങ്ങളാക്കിയും ‘സംഭാവനകളാ’യും മാറ്റുകയാണ്. ഇതിനുള്ള സാഹചര്യമൊരുക്കുന്നത് പ്രധാനമായും എം.പി/എം.എല്‍.എ. ഫണ്ടുകളാണ്. വികനസമെന്നാല്‍ പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്ന, അസമത്വം കുറയ്ക്കുന്ന, സ്ഥായിത്വവും തുടര്‍നിലനില്‍പ്പും ഉറപ്പാക്കുന്ന ഉല്പാദനാധിഷ്ഠിതമായ ഒരു സാമൂഹികരാഷ്ട്രീയ പ്രക്രിയയാണ്. അതുറപ്പാക്കാന്‍ ഏറ്റവും അനുയോജ്യമായ ഭരണസംവിധാനം തദ്ദേശഭരണ Read more…

മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ ഏറ്റെടുക്കാന്‍ നിയമനിര്‍മാണം നടത്തുക

മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ 8നകം അടച്ചുപൂട്ടാനുള്ള ഹൈക്കോടതിയുടെ വിധിക്കെതിരായി കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കൊടുത്ത അപ്പീല്‍ തള്ളിക്കൊണ്ട് വിധി വന്നിരിക്കയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരായി ജനകീയപ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ 57 വിദ്യാര്‍ത്ഥികളും 8 അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനുമുള്ള സ്‌കൂളിലെ അധ്യാപകരേയും വിദ്യാര്‍ത്ഥികളെയും എന്തു ചെയ്യണമെന്നും കോടതിയുടെയും അധികൃതരുടെയും നിലപാട് പ്രദേശത്തിന്റെ വിദ്യാഭ്യാസ താല്‍പ്പര്യങ്ങള്‍ക്ക് എന്ത് പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നതെന്നും വേണ്ടത്ര ആലോചനയില്ലാതെയാണ് കോടതി Read more…

അതിരപ്പിള്ളി പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം

അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. അധികാരികള്‍ പ്രചരിപ്പിക്കുന്നതുപോലെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ഇല്ലാതാകുന്നതു മാത്രമല്ല പദ്ധതികൊണ്ടുള്ള ദോഷം. ജൈവവൈവിധ്യസമ്പന്നമായ 22 ഹെക്ടര്‍ പുഴയോരക്കാടുകളടക്കം 138 ഹെക്ടര്‍ വനം ഇല്ലാതാകും. കാലാവസ്ഥാവ്യതിയാനത്തിന് വനമാണ് മറുപടി എന്ന് പറ യുന്ന കാലഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. പുഴയോരക്കാടുകളില്‍ മാത്രം കാണുന്ന അപൂര്‍വവും വംശനാശഭീഷണി നേരിടുന്ന അനേകം ജന്തു-സസ്യവൈവിധ്യസമ്പത്താണ് നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുക. ഇക്കാര്യങ്ങളൊന്നും പരിശോധിക്കാതെയാണ് പദ്ധതിക്കായുള്ള Read more…

പരിഷത്ത് അമ്പത്തിമൂന്നാം വാര്‍ഷികം കൊല്ലത്ത്

കേരള ശാസ്ത്രസാഹിത്യ പരിഷത് 53–ാം സംസ്ഥാന സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്ത് ഐടി ഹാളില്‍ 27 മുതല്‍ 29വരെ നടക്കും. സമ്മേളനത്തില്‍ വിവിധ ജില്ലകളില്‍നിന്നായി 480 പ്രതിനിധികള്‍ പങ്കെടുക്കും. കാലാവസ്ഥാ വ്യതിയാനവും കേരളത്തിന്റെ പ്രത്യേകതകളും എന്ന വിഷയം അവതരിപ്പിച്ച് യുഎന്‍ഡിപി ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിദഗ്ധന്‍ ജി പത്മനാഭന്‍ രാവിലെ പത്തിന് സമ്മേളനം ഉദ്ഘാടനംചെയ്യും. പരിഷത് സംസ്ഥാന പ്രസിഡന്റ് ഡോ. കെ പി അരവിന്ദന്‍ അധ്യക്ഷനാകും. ഇരുപത്തെട്ടിന് വൈകിട്ട് ആറിന് പി Read more…

പ്രാദേശിക ഭാഷകളില്‍ പ്രവേശന പരീക്ഷകള്‍ എഴുതാനുള്ള കുട്ടികളുടെ അവകാശം നിഷേധിക്കരുത്

രാജ്യത്തെ മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിന് ഈ വര്‍ഷം മുതല്‍ ദേശീയ യോഗ്യതാ പരീക്ഷ മാത്രമേ പരിഗണിക്കുകയുള്ളുവെന്നും സംസ്ഥാനങ്ങളോ സ്വകാര്യ കോളേജുകളോ മറ്റു സ്ഥാപനങ്ങളോ നടത്തുന്ന പ്രവേശന പരീക്ഷകള്‍ക്ക് ഇനിമേല്‍ സാധുതയുണ്ടായിരിക്കുകയില്ലെന്നുമുള്ള സുപ്രീം കോടതി വിധി വന്നിരിക്കുകയാണ്. പൊതുയോഗ്യതാപരീക്ഷ നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള 2013ലെ സ്വന്തം ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് വന്നിരിക്കുന്നത്. ദേശീയ തലത്തില്‍ നടത്തപ്പെടുന്ന ഈ പൊതു പരീക്ഷ ഇംഗ്ലീഷ് ഭാഷയിലോ ഹിന്ദി ഭാഷയിലോ എഴുതുവാന്‍ Read more…