പരിസ്ഥിതിലോല പ്രദേശങ്ങളെ ഹര്‍ത്താല്‍ നടത്തിയല്ല തീരുമാനിക്കേണ്ടത്

പരിസ്ഥിതിലോല പ്രദേശങ്ങളെ ഹര്‍ത്താല്‍ നടത്തിയല്ല തീരുമാനിക്കേണ്ടത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഹൈറേഞ്ച് സംരക്ഷണസമിതി തിങ്കളാഴ്ച്ച നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കി ജില്ലാ ഹര്‍ത്താലോടു കൂടി പശ്ചിമഘട്ടമേഖല വീണ്ടും സംഘര്‍ഷഭരിതമാവുകയാണ്. കസ്തൂരിരംഗന്‍ സമിതി ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളസര്‍ക്കാര്‍ പരിസ്ഥിതിലോല പ്രദേശങ്ങളെ നിര്‍ണ്ണയിച്ചുകൊണ്ട് തയ്യാറാക്കിയിട്ടുള്ള റിപ്പോര്‍ട്ടിനെച്ചൊല്ലിയാണ് ഇക്കുറി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രസ്തുത റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ രീതിയില്‍ പ്രസിദ്ധപ്പെടുത്തുകയോ അതിന്മേല്‍ വേണ്ടത്ര ജനകീയചര്‍ച്ചകള്‍ നടക്കുകയോ ചെയ്തിട്ടില്ലെന്നതാണ് വാസ്തവം. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് സാമാന്യജനത്തിന് Read more…

ജ്യോതിശാസ്ത്ര പഠന പരമ്പര – ജൂലൈ 19 – കണ്ണൂര്‍

അബദ്ധവിശ്വാസങ്ങളുടെ കാളിമ പടർത്തിയ ആകാശവിസ്മയക്കാഴ്ചകളെ ശാസ്ത്രത്തിന്റെ വെളിച്ചവുമായി അടുത്ത് പരിചയപ്പെടാൻ ജ്യോതിശാസ്ത്ര പഠന പരമ്പര പ്രപഞ്ചവും മനുഷ്യനും ഉദ്ഘാടന ക്ലാസ് – മാനം മഹാത്ഭുതം ജൂലൈ 19 ഞായര്‍ 2.30 ന് കണ്ണൂര്‍ പരിഷത്ത്ഭവന്‍ തുടർന്നുള്ള ക്ലാസുകൾ: 1. ജ്യോതിശാസ്ത്രം – വളർച്ചയുടെ പടവുകൾ, 2. നക്ഷത്രഗണങ്ങൾ, 3. കാലഗണന, പഞ്ചാംഗം, കലണ്ടർ, 4 സൗരയൂഥം, 5. ബഹിരാകാശ പര്യവേക്ഷണ ചരിത്രം, 6. നക്ഷത്ര പരിണാമ0, 7. പ്രപഞ്ചോത്പത്തി, 8. Read more…

poster-vijnjanotsavam-1

വിജ്ഞാനോത്സവം 2015 പോസ്റ്റര്‍

2015 വിജ്ഞാനോത്സവം ജൂലൈ 21 സ്കൂള്‍ തലം ആഗസ്റ്റ് 8 പഞ്ചായത്ത് തലം നടക്കുന്നു. 2015 ലെ വിജ്ഞാനോത്സവത്തിനുള്ള പോസ്റ്ററും, യുറീക്കാ ശാസ്ത്രകേരളം മാസികകളും പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മാസികകള്‍ കാണുക. മാസികാ കോപ്പികള്‍ ക്ക് പരിഷത്ത് പ്രവര്‍ത്തകരെ സമീപിക്കുക. പരിഷത്ത് ഭവനുകളെ സമീപിക്കുക.

പരിസ്ഥിതിദുര്‍ബലപ്രദേശങ്ങളിലെ നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം വേണം

വയനാട് ജില്ലയില്‍ ബഹുനിലകെട്ടിടനിര്‍മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ജില്ലാ കലക്ടറുടെ ഉത്തരവ് സ്വാഗതാര്‍ഹമാണ്. നിയന്ത്രണം വന്നാല്‍ത്തന്നെ ജില്ലയില്‍ നഗരാതിര്‍ത്തി ക്കുള്ളില്‍ അഞ്ചുനിലമന്ദിരങ്ങള്‍ പണിയുന്നതിന് തടസ്സമില്ല. ഗ്രാമാതിര്‍ത്തിയില്‍ ഇത് മൂന്നു നിലകളായി ചുരുങ്ങും. ജില്ലയില്‍ ഏറ്റവും ദുര്‍ബലമായ പാരിസ്ഥിതികമേഖലയെന്ന് പറയാവുന്ന വൈത്തിരി പഞ്ചായത്തിലെ ലക്കിടി പ്രദേശത്താണ് ഏറ്റവും കൂടുതല്‍ നിയന്ത്രണമുള്ളത്. ഇവിടെയും രണ്ടുനിലമന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നതിന് തടസ്സമില്ല. വയനാടിന്റെ പാരിസ്ഥിതികപ്രത്യേകതകള്‍ പരിഗണിക്കുമ്പോള്‍ ഈ തീരുമാനം ശാസ്ത്രീയവും ജനോപകാരപ്രദവുമാണ്; ഒപ്പം പരിസ്ഥിതി സൗഹാര്‍ദ്ദപരവും. ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ Read more…

ജൂലൈ 21 ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി Read more…