കേരള വികസന സംഗമം രണ്ട്, മൂന്ന് ഘട്ടങ്ങള് നവംബറില്‍

കേരള വികസന സംഗമം2013 നവംബർ 9 , 10  കണ്ണൂർ2013 നവംബർ 16,17 പാലക്കാട്‌ കേരള വികസനവുമായി  ബന്ധപെട്ടു  നിരവധി സംവാദങ്ങൾക്കും ഇടപെടലുകൾക്കും നേതൃത്വം നല്കിയ സംഘടനയായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  ജനപക്ഷത്ത്  നിന്നുകൊണ്ട് കേരള  വികസനത്തിന്‌  ഒരു വികസന ക്രമം രൂപപ്പെടുത്തുന്നതിനുള്ള പ്രവര്ത്തനങ്ങളിലാണ്. വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യമുയര്ത്തി  14 ജില്ലകളിലായി 2011-12 ല്‍ വിവിധ വിഷയങ്ങളില് നടത്തിയ സെമിനാറുകള്‍  അതിൻന്റെ  ഭാഗമായയിരുന്നു. തുടര്ന്ന്, ആദ്യ Read more…

പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് കേരളത്തിലെ ജനങ്ങളോടും രാഷ്‌ട്രീയ പാര്‍ട്ടികളോടും

ബഹുമാന്യരേ, പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കാന്‍ പോകുന്ന വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ എന്ന നിലയില്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ വ്യാപകമായ ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്നുവരികയാണല്ലോ ? മാധ്യമങ്ങളിലൂടെ ലഭിച്ച വിവരങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌ ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ അല്ല മറിച് ച്‌ കസ്‌തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അനുസരിച്ചുള്ള വിജ്ഞാപനമാണ്‌ പുറപ്പെടുവിക്കാന്‍ പോകുന്നത്‌ എന്നാണ്‌. ഈ വിഷയത്തെ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന്‌ ഒക്‌ടോബര്‍ 21 ന്‌ കേരള സര്‍ക്കാര്‍ Read more…

ഐസോണ്‍ വരവായി

2012 സെപ്റ്റംബർ മാസത്തിൽ കണ്ടുപിടിക്കപ്പെട്ട ഒരു വാൽനക്ഷത്രമാണ് സി/ 2012 എസ് 1. റഷ്യയിലെ ഇന്റർ നാഷണൽ സയന്റിഫിക് ഒപ്റ്റിക്കൽ നെറ്റ് വർക് അഥവാ ഐസോൺ (ISON) എന്ന നിരീക്ഷണശാലയിൽ വെച്ചാണ് ഈ വാൽനക്ഷത്രം കണ്ടുപിടിക്കപ്പെട്ടത്. സൂര്യന് വളരെ സമീപത്തുകൂടെ കടന്നുപോവുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാൽനക്ഷത്രത്തിനെ നിരീക്ഷണശാലയുടെ പേരായ ഐ.എസ്.ഒ.എൻ (ISON) എന്നും വിളിക്കുന്നു. 2013 നവംബർ 28 ന് ഈ വാൽനക്ഷത്രം സൂര്യനോട് ഏറ്റവും സമീപത്ത് എത്തുന്നു. ഈ സമയത്ത് സൂര്യകേന്ദ്രത്തിൽ നിന്നും കേവലം 1,100,000 കിലോമീറ്റർ  അകലേക്കൂടിയാണ് ഈ വാൽനക്ഷത്രം Read more…

വിജ്ഞാനോത്സവം പഞ്ചായത്തു തലം ഒക്ടോബര്‍ 26 ന്

പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന യുറീക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന്റെ പഞ്ചായത്തുതലം ഒക്ടോബര്‍ 26നു നടക്കും. കൂടുതല്‍ വിശദാംശങ്ങള്ക്കു ജില്ലാ പരിഷദ് ഭവനുകളുമായി ബന്ധപ്പെടുകു. നമ്പര്‍ Kasargode ………………………. 0467-2206001 Kannur …………………………… 0497-2700424 Wayanad ………………………… 9447905385 Kozhikode …………………. 0495-2702450 9497310420 Malappuram ……………………. 0483-2734767 9447974767 Palakkad ………………………… 0491-2544432 Thrissur …………………………. 0487-2424040 Ernakulam ………………………. 0484-2532675 2532723 Kottayam ……………………….. 0481-2568643 Read more…

സംസ്ഥാന പ്രവര്‍ത്തക ക്യാംപ് സമാപിച്ചു

ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാംപ് അടൂര്‍ കടന്പനാട്  മൂംബൈ ടാറ്റാ ഇന്‍സ്റ്റിട്യൂട്ട് ഓഫ്  സോഷ്യല്‍ സയന്‍സസിലെ ആര്‍ രാംകുമാര്‍ ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസത്തെ ക്യാംപ്  വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി എന്നീ മേഖലകളിലെ സമകാലീന പ്രശ്നങ്ങളും കാഴ്ച്ചപ്പാടുകളും വിശദമായി ചര്‍ച്ച ചെയ്തു. സമീപഭാവിയില്‍ പരി‍ഷത്ത് ആവിഷ്കരിച്ചിട്ടുള്ള ഐസോണ്‍ ഉത്സവം, ജനസംവാദ യാത്രകള്‍, ‘ഗാന്ധി ‘നാടകയാത്ര, വിജ്ഞാനോത്സവങ്ങള്‍, കണ്ണൂര്‍, പാലക്കാട്, എന്നിവിടങ്ങളിലായി  നവംബറില്‍  നടക്കുന്ന കേരള വികസനസംഗമങ്ങള്‍, എറണാകുളത്ത് ഡിസംബറില്‍ Read more…

‘വീണ്ടെടുപ്പുകള്‍ ‘ പുസ്തക പ്രകാശനം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസാധനം ചെയ്യുന്ന ഡോ. സുനില്‍ പി. ഇളയിടം രചിച്ച “വീണ്ടെടുപ്പുകള്‍ –മാര്‍ക്സിസവും ആധുനികതാ വിമര്‍ശനവും – എന്ന പുസ്തകത്തിന്റെ സംസ്ഥാനതല പ്രകാശനം ഒക്ടോബര്‍31 വ്യാഴാഴ്ച്ച പറവൂര്‍ ടൗണ്‍ഹാളില്‍ നടക്കുകയാണ്.പ്രകാശനം വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഒക്ടോബര്‍ 13ഞായറാഴ്ച്ച വൈകീട്ട് 4ന് പറവൂര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ബാങ്കുഹാളില്‍കൂടിയ യോഗത്തില്‍ പ്രൊഫസര്‍ ഇ.കെ.പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു.പരിഷത്ത് സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം കെ.കെ.രവി പുസ്തകം പരിചയപ്പെടുത്തി. കാര്‍ത്ത്യായനി സര്‍വ്വന്‍, ടി.വി.നിഥിന്‍, വി.എന്‍.ജോഷി,ടി.കെ.സലിംകുമാര്‍, പി.ടി.കൃഷ്ണന്‍, അജിത്കുമാര്‍ ഗോതുരുത്ത്, വി.ജി.ജോഷി, അഡ്വ. നാണുതമ്പി,എം.കെ.ചിദംബരന്‍, ജോസഫ് പടയാട്ടി എന്നിവര്‍ സംസാരിച്ചു. മേഖല ട്രഷറര്‍ എ.എസ്.സദാശിവന്‍ ബഡ്ജറ്റ് അവതരിപ്പിച്ചു. തുടര്‍ന്നു സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിന് സാജന്‍ പെരുമ്പടന്ന Read more…

‘കണക്കറിവ് ‘ പ്രകാശനം ചെയ്തു

ഗണിതാധ്യയനം ജീവിതഗന്ധിയാകണം പ്രൊഫ. സി.പി. നാരായണന്‍ എം.പി. മറ്റെല്ലാ വിഷയങ്ങളെയുംപോലെ സമൂഹങ്ങളുമായും ജീവിതസന്ദര്‍ഭങ്ങളുമായും ഏറ്റവും ബന്ധപ്പെട്ട ഒന്നാണ് ഗണിതമെന്നും ഗണിതപഠനം ജീവിതഗന്ധിയായും ചരിത്രത്തിന്റെ പശ്ചാത്തലത്തിലും അവതരിപ്പിക്കുകയാണെങ്കില്‍ ഗണിതപഠനത്തില്‍ വിദ്യാര്‍ഥികള്‍ ഇന്നനുഭവിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നും പ്രൊഫ. സി. പി. നാരായണന്‍ എം.പി. അഭിപ്രായപ്പെട്ടു. തിരുവനന്തപുരം വൈ.എം.സി.എ. ഹാളില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ഗണിതശാസ്ത്ര സംഗമത്തിലും കണക്കറിവ് പുസ്തകപ്രകാശന ചടങ്ങിലും അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ഗണിതപഠനരീതിയില്‍ പലപ്പോഴും Read more…

വേമ്പനാട് കണ്‍വന്‍ഷന്‍ – ജനകീയ കമ്മീഷനെ പ്രഖ്യാപിച്ചു.

വേമ്പനാടിനെ വീണ്ടെടുക്കുക എന്ന സന്ദേശമുയര്‍ത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ജനകീയ കണ്‍വന്‍ഷന്‍ കായല്‍ പഠനത്തിനായി ജനകീയ കമ്മീഷനെ പ്രഖ്യാപിച്ചു. 8ന് ഉച്ചയ്ക്ക് ആലപ്പുഴ രാധാ കണ്‍വന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന ജനകീയ കണ്‍വന്‍ഷന്‍ പ്രതിപതക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ലാഭക്കൊതിയന്‍മാരായ ആളുകള്‍ നമ്മുടെ പ്രകൃതിയുടെ വരദാനങ്ങളായ കാടും മലയും പുഴയും പാറയും ജലാശയങ്ങളുമൊക്കെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണെന്ന് വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയച്ച ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ Read more…

വേമ്പനാട്‌ കായലിലെ നിയമ വിരുദ്ധമായ നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധി അടിയന്തിരമായി നടപ്പിലാക്കുക-

അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതും തീരദേശ നിയന്ത്രണ മേഖലയില്‍ വരുന്നതും, അന്തര്‍ദ്ദേശീയതലത്തിലുള്ള റാംസര്‍ കണ്‍വെന്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമായ വേമ്പനാട്ടുകായലിലെ അനധികൃതവും നിയമവിരുദ്ധവുമായ നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റണമെന്ന ബഹുമാനപ്പെട്ട കേരള ഹൈക്കോടതി വിധി, സുപ്രീംകോടതിയും ശരിവെച്ച സാഹചര്യത്തില്‍ പ്രസ്‌തുത നിര്‍മ്മാണങ്ങള്‍ അടിയന്തിരമായി പൊളിച്ചു നീക്കുന്നതിനും, കേരളത്തില്‍ സമാനമായി നടന്നിട്ടുള്ള നിയമലംഘനങ്ങള്‍ ഉടനടി കണ്ടെത്തി അവക്കെതിരെയും അടിയന്തിരനടപടികള്‍ എടുക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, കേരള സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നു. പാരിസ്ഥിതികമായി ദുര്‍ബലമായ തീരദേശങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, കായലുകള്‍, നദീമുഖങ്ങള്‍ എന്നിവയുടെ Read more…