സാമൂഹിക വികസന സെമിനാറുകള്‍ – കരട് രേഖകള്‍

ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന ജീവിതഗുണനിലവാരം പുലര്‍ത്തുമ്പോഴും കേരളത്തിന്റെ ഇന്നത്തെ അവസ്ഥയും ഭാവി വികാസ സൂചികകളും ഉത്കണ്ഠകളുണര്‍ത്തുന്നതാണ്. വ്യക്തികളുടെയോ വിഭാഗങ്ങളുടെ നിലനില്‍ക്കാത്ത വളര്‍ച്ചയ്കുപരി സാമൂഹിക വികസനം എന്ന ലക്ഷ്യത്തിലൂന്നുന്ന മറ്റൊരു കേരളം സാദ്ധ്യമാക്കണമെന്ന ആവശ്യത്തോടെയുള്ള വിപുലമായ ജനകീയ ക്യാമ്പയിന്‍ നടന്നുവരികയാണ്. ഈ സാമൂഹിക വികസന കാഴ്ചപ്പാട് 12- ാം പദ്ധതിയില്‍ പരിഗണിക്കപ്പെടേണ്ടതാണെന്നുകണ്ട്, 16 വികസനവിഷയങ്ങളില്‍ സംസ്ഥാനമെമ്പാടും സെമിനാറുകളും ശില്പശാലകളും നടത്തുവാന്‍ പരിഷത് തീരുമാനിച്ചിരിക്കുന്നു. ഈ സാമൂഹിക വികസന സെമിനാറുകളുടെ Read more…

മറ്റൊരു കേരളം – സാമൂഹിക വികസനത്തിനായി ജനകീയ ക്യാമ്പയിന്‍ ആവേശമായി മാറുന്നു

വേണം മറ്റൊരു കേരളം- സാമൂഹിക വികസനത്തിനായുള്ള ജനകീയ ക്യാമ്പയിന്‍ മേഖലാ തല ഉത്ഘാടനങ്ങള്‍ കേരളപ്പിറവിയില്‍ സംസ്ഥാനമെമ്പാടും നടന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിവിധ മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ജെന്‍ഡര്‍, വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യം, കൃഷി, ഊര്‍ജ്ജം തുടങ്ങിയ വിവിധ വിഷയ മേഖലകളിലെ സൂഷ്മതല പ്രവര്‍ത്തനങ്ങളുടെ മാതൃകകള്‍ സൃഷ്ടിച്ച്, ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനമല്ല, സാമൂഹ്യ പ്രതിബദ്ധതയുള്ള വളര്‍ച്ചയാണ് വേണ്ടത് എന്ന സന്ദേശം നല്‍കാനാണ് പരിഷത് ശ്രമിക്കുന്നത്. നവം. 1 -ന് സംസ്ഥാനത്തെ 103 Read more…

മറ്റൊരു കേരളം – സാമൂഹിക വികസനത്തിനായി ജനകീയ ക്യാമ്പയിന്‍ സംസ്ഥാനതല ഉത്ഘാടനം

മറ്റൊരു കേരളം എന്ന ജനകീയ ക്യാമ്പയിന് ഡോ. കെ.എന്‍. പണിക്കര്‍ തുടക്കമിട്ടു വേണം മറ്റൊരു കേരളം എന്ന ജനകീയ ക്യാമ്പയിന് 2011 ഒക്‌ടോബര്‍ 31 ന് (തിങ്കളാഴ്ച്ച) വൈകീട്ട് 4 മണിക്ക് തിരിതെളിഞ്ഞു. കേരള ശാസ്ത്രസാഹിത്യ അക്കാദമി ഹാളില്‍ കേരളീയ സംസ്‌കൃതിയുടെ ചൈതന്യങ്ങളായ നിരവധി പേരുടെ സാന്നിദ്ധ്യത്തില്‍ പ്രശസ്ത ചരിത്ര പണ്ഡിതനായ ഡോ.കെ.എന്‍. പണിക്കരാണ് ആദ്യതിരികൊളുത്തിക്കൊണ്ട് സാമൂഹിക വികസനത്തിനായുള്ള ഈ ജനകീയ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 55 കേരളപിറവി Read more…

വേണം മറ്റൊരു കേരളം – ഉദ്ഘാടനം

ത്രിത്തല്ലൂരില്‍  നടന്ന തൃപ്രയാര്‍  മേഖലാ തല ഉദ്ഘാടനത്തിന് മേഖല സെക്രട്ടറി കെ എസ് സുധീര്‍ അധ്യക്ഷത വഹിച്ചു . തൃശൂര്‍ കേരള വര്‍മ കോളേജിലെ മലയാളം അധ്യാപകനായ ശ്രി പ്രകാശ്‌ ബാബു കാമ്പൈന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. ശ്രി കെ പി രവി പ്രകാശ്‌ കാമ്പൈന്‍ വിശദീകരിച്ചു . ശ്രി പ്രേം പ്രസാദ്‌ ആശംസകള്‍ അര്‍പിച്ചു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ കവിത ആലപിച്ചു . വി ആര്‍ ഷിജിത്ത് സ്വാഗതവും ടി Read more…

മറ്റൊരു കേരളം ക്യാമ്പയിന്‍ ഉത്ഘാടനം_ഒക്ടോ. 31

വേണം മറ്റൊരു കേരളം ക്യാമ്പയിന്‍ ഉത്ഘാടനം കാര്യപരിപാടി 2011 ഒക്ടോബര്‍ 31 തിങ്കളാഴ്ച (കേരള സാഹിത്യ അക്കാദമി ഹാള്‍, തൃശ്ശൂര്‍) വൈകിട്ട് 4 ന് : പുണ്യഭൂമിയുടെ തേങ്ങല്‍ (എം.എം. സചീന്ദ്രന്റെ കവിതയുടെ നൃത്താവിഷ്കാരം) ഗായത്രിയും സംഘവും വൈകിട്ട് 4 .45 ന് : ഉത്ഘാടന സമ്മേളനം സ്വാഗതം വൈശാഖന്‍ അദ്ധ്യക്ഷത കെ.ടി രാധാകൃഷ്ണന്‍ ആമുഖം ഡോ. കെ.എന്‍ ഗണേഷ് ഉത്ഘാടനം ഡോ. കെഎന്‍ പണിക്കര്‍ ആശംസകള്‍ പത്മശ്രീ. പെരുവനം Read more…

പാഠഭാഗം തിരുത്തലിനെതിരെ പ്രതിഷേധിക്കുക

പാഠഭാഗം തിരുത്തല്‍: നടപടിക്രമം ലംഘിച്ചതില്‍ പ്രതിഷേധിക്കുക -ശാസ്ത്രസാഹിത്യ പരിഷത്ത് പത്താംക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകം ഒന്നാമധ്യായത്തില്‍ പൊതു വിദ്യാഭ്യാസവകുപ്പു ഭേദഗതി വരുത്തുകയും പകരം പുതിയ ഭാഗം പഠിപ്പിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരിക്കയാണ്. പഴയ അധ്യായത്തെക്കുറിച്ച് ചില മതനേതാക്കള്‍ പ്രതിഷേധം ഉയര്‍ത്തുകയും അത് പരിശോധിക്കുവാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഒരു കമ്മറ്റിയെ സര്‍ക്കാര്‍ നിയോഗിക്കുകയും ചെയ്തിരുന്നു. അവരുടെ ശുപാര്‍ശ പ്രകാരമാണിപ്പോഴത്തെ മാറ്റം എന്നു മനസ്സിലാക്കുന്നു. പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തെപ്പറ്റി കേരളത്തില്‍ മുമ്പും Read more…

കുട്ടനാട് : കരിങ്കല്‍ പുറംബണ്ട് നിര്‍മ്മാണം അടിയന്തിരമായി നിറുത്തുക

കുട്ടനാട്ടിലെ കരിങ്കല്‍ പുറംബണ്ട് നിര്‍മ്മാണം അടിയന്തിരമായി നിറുത്തിവെയ്കുക. സ്വാമിനാഥന്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ മറവില്‍ കുട്ടനാട്ടില്‍ വ്യാപകമായി കരിങ്കല്‍ പുറം ബണ്ടുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍കൊണ്ട് ദുരിതത്തിലായ കുട്ടനാടിനെ ദുരന്തത്തിലേക്ക് നയിക്കാന്‍ കാരണമാകുമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ല പരിസര വിഷയസമിതി അഭിപ്രായപ്പെട്ടു. പരമാവധി സ്ഥലങ്ങളില്‍ പരമ്പരാഗത ചെളിബണ്ടുകള്‍ നിര്‍മ്മിക്കണം എന്ന കമ്മീഷന്‍ നിര്‍ദ്ദേശം കാറ്റില്‍ പറത്തി കുട്ടനാട്ടിലുടനീളം കരിങ്കല്ലും കോണ്‍ക്രീറ്റ് സ്ലാബും ഉപയോഗിച്ച് 2827 കോടി രൂപ Read more…

മറ്റൊരു കേരളം സാദ്ധ്യമാണ് – മേഖലാ ശില്പശാല അജണ്ട

മറ്റൊരു കേരളം സാദ്ധ്യമാണ് മേഖലാ ശില്പശാല അജണ്ട 10 – 10.05 സ്വാഗതം 10.5 – 10.15 അദ്ധ്യക്ഷന്‍ 10.15 – 10.30 ആമുഖം 10.30 – 11.15 വേണം മറ്റൊരു കേരളം : ക്യാമ്പയിന്‍ അവതരണം 11.15 – 12.15 ഗ്രൂപ്പ് ചര്‍ച്ച 12.15 – 1.00 റിപ്പോര്‍ട്ടിംഗ്, ക്രോഡീകരണം 1.00 – 1.45 ഭക്ഷണം 1.45 – 2.15 മേഖലാതല പരിപാടി അവതരണം 2.15 – 3.15 Read more…

ജില്ലാ പ്രവര്‍ത്തക ക്യാമ്പ് സെപ്തംബര്‍ 17, 18 തീയതികളില്‍ പറവൂര്‍ ഗവ.എല്‍.പി.ജി. സ്ക്കൂളില്‍

ജില്ലാ പ്രവര്‍ത്തക ക്യാമ്പ് സെപ്തംബര്‍ 17, 18 തീയതികളില്‍ പറവൂര്‍ ഗവ.എല്‍.പി.ജി. സ്ക്കൂളില്‍ നടന്നു. പ്രൊഫസര്‍ പി.കെ.രവീന്ദ്രന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വികസന കാമ്പയിനിന്റെ പ്രസക്തിയും പ്രാധാന്യവും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹം ഉദ്ഘാടനപ്രസംഗം നടത്തിയത്. സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ ശ്രീമതി വല്‍സല പ്രസന്നകുമാര്‍ (പറവൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍) സ്വാഗതം പറഞ്ഞു. കേന്ദ്ര നിര്‍വ്വാഹകസമിതിയംഗം ശ്രീ വി.ജി. ഗോപിനാഥ് വികസന കാമ്പയിന്‍ പ്രവര്‍ത്തനങ്ങളും സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് തീരുമാനങ്ങളും അവതരിപ്പിച്ചു. ശാസ്ത്രനാടകയാത്രയുടെ അവതരണമുണ്ടായിരുന്നു. ആദ്യദിവസം Read more…

മാധ്യമ ശില്പശാല നടന്നു

ഒക്ടോബര്‍ 5 ബുധനാഴ്ച ഇടപ്പള്ളി പരിഷദ് ഭവനില്‍ നടന്ന മാധ്യമ ശില്പശാല കേന്ദ്ര നിര്‍വ്വാഹകസമിതിയംഗം ജോജി കൂട്ടുമ്മേല്‍ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്‍ കെ.എ., ഐ.ടി. സബ്ക്കമ്മിറ്റി സംസ്ഥാന കണ്‍വീനര്‍ അഡ്വ. ടി.കെ.സൂജിത് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ അവതരണം നടത്തി. ശ്രീ പി.ആര്‍.രാഘവന്‍ മാഷ് അദ്ധ്യക്ഷനായിരുന്നു. ഐ.ടി.സബ്ക്കമ്മിറ്റി ജില്ലാ കണ്‍വീനര്‍ സുകുമാരന്‍ ഇ.കെ. സ്വാഗതവും പ്രഭാകരന്‍ കുന്നത്ത് നന്ദിയും പറഞ്ഞു.