അദ്ധ്യാപക പാക്കേജ് :സര്‍ക്കാര്‍ പിന്നോക്കം പോകരുത് – പരിഷത്ത്
അദ്ധ്യാക പാക്കേജില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് പരിഷത് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. സ്കൂള്‍ വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച പാക്കേജിനെ പരിഷത്ത് സ്വാഗതം ചെയ്യുകയും പോരായ്മകള്‍ ചൂണ്ടിക്കാട്ടി, അവ പരിഹരിച്ച് നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. അദ്ധ്യാപക പാക്കേജ് പൂര്‍ണ്ണമായി നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോകാനൊരുങ്ങുന്നു എന്ന വാര്‍ത്ത നിരാശാജനകമാണ്. ഇതുസംബന്ധമായി പൊതുചര്‍ച്ച നടത്തുകയും പാക്കേജ്, പഴുതുകളടച്ച് നടപ്പാക്കുകയും വേണമെന്ന് പരിഷത്ത് ആവശ്യപ്പെട്ടു….. പ്രസ്താവന വിശദമായി അറ്റാച്ച്മെന്റിലുള്ള Read more…