റിസോഴ്സ് മാപ്പ് വെബ് സൈറ്റ് ഉത്ഘാടനം ഓഗസ്റ്റ്‌ – 6

പ്രിയ സുഹൃത്തേ, ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതി ആസൂത്രണവും തൊഴിലുറപ്പ് പദ്ധതിയടക്കമുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങളും ശാസ്ത്രീയമായി ആസൂത്രണം ചെയ്യുന്നതിന് സഹായകരമായ മുഴുവന്‍ വിവര ശേഖരവും Geographical Information System (G.I.S) എന്ന കമ്പ്യൂട്ടര്‍ സങ്കേതം ഉപയോഗിച്ച് ചിട്ടപ്പെടുത്തി വെബ്‌ ഇന്റര്‍ഫേസില്‍ രേഖപ്പെടുത്തുന്ന പ്രവര്‍ത്തി I.R.T.C ഏറ്റെടുത്തിരുന്നു. കോഴിക്കോട് ജില്ലയിലെ 50 – പഞ്ചായത്തുകളില്‍ ഈ പ്രവര്‍ത്തി I.R.T.C പൂര്‍ത്തിയാക്കിയ വിവരം അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. പഞ്ചായത്തിലെ പ്രകൃതി വിഭവങ്ങള്‍, പ്രതല വിവരങ്ങള്‍, Read more…

ബയോ ഗ്യാസ് പ്ലാന്റ്-പരിശീലനം-റിപ്പോര്‍ട്ട്

ബയോ ഗ്യാസ് പ്ലാന്റ് ഫിറ്റര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലനം എറണാകുളം ജില്ലയില്‍ പറവൂര്‍ മേഖലയില്‍ ജൂലായ് 20, 21 തീയതികളില്‍ നടന്നു. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീരഞ്ജിനി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ആശംസകള്‍ നേര്‍ന്നു കൊണ്ട് ചിറ്റാറ്റുകര ഗ്രാമപ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അരുണജ തമ്പി, കോട്ടുവള്ളി ഗ്രാമപ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. ഐആര്‍ടിസി രജിസ്ടാര്‍, ശ്രീ വി.ജി. ഗോപിനാഥ് ബയോ ഗ്യാസ് പ്ലാന്റിനെ പരിചയപ്പെടുത്തി ആമുഖ Read more…

ബി.ഒ.ടി വിരുദ്ധ ജാഥ

എന്.എച്ച്. 47 ല് പാലിയേക്കരയിലെ ബി.ഒ.ടി ടോള് പ്ലാസ്സയില് നിന്ന് പുതുക്കാട് സെന്ററിലേക്ക് പരിഷത്ത് തൃശൂര് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില് പ്രതിഷേധജാഥയും ധര്ണ്ണയും സംഘടിപ്പിച്ചു. ജനറല് സെക്രട്ടറി ശ്രീ.ടി.പി.ശ്രീശങ്കര് ധര്ണ്ണ ഉദ്ഘാടനം ചെയ്തു. ഡോ.കാവുന്പായി ബാലകൃഷ്ണന്, അഡ്വ.കെ.പി.രവിപ്രകാശ്, ജില്ലാപ്രസിഡണ്ട് ശ്രീ.വി.എന്.കൃഷ്ണന്കുട്ടി,  ജില്ലാസെക്രട്ടറി  വി.മനോജ്കുമാര്, ശ്രീ.ടി.ആര്.രാജേഷ് എന്നിവര് സംസാരിച്ചു. ലഘുലേഖകളും നോട്ടീസും പ്രചരിപ്പിച്ചുകൊണ്ട് പ്ലക്കാഡുകളേന്തി നൂറോളം പ്രവര്ത്തകര് ജാഥയില് പങ്കെടുത്തു.

ഓ എസ് സത്യന്‍ അനുസ്മരണം

ഒ.എസ്.സത്യന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് 2011 ജൂലൈ 24 ന് ഒരു വര്‍ഷം തികയുകയാമ്. നിഷ്ക്കളങ്കമായി ഓരോരുത്തരേയും സ്നേഹിക്കുകയും നിസ്വാര്‍ത്ഥമായി സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന സത്യന്, ജീവിതത്തിന് ഒരു പൂര്‍ണ്ണ വിരാമമിടാതെയാണ് അരങ്ങൊഴിഞ്ഞത്. എസ്.എഫ്.ഐ യിലൂടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന സത്യന് പിന്നീട് ഡി.വൈ.എഫ്.ഐ. യുടേയും സി.പി.ഐ (എം.) ന്‍റെയും ഈ പ്രദേശത്തെ മുന്നണി പോരാളികളിലൊരാളായിമാറി. സര്‍ക്കാര്‍ സര്വ്വീസിലെത്തിയപ്പോള് അസാമാന്യമായ അര്‍പ്പണബോധംകൊണ്ട് അവിടെയും മാതൃകയായി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകന്‍, Read more…

ബയോ ഗ്യാസ് പ്ലാന്റ് – ഫിറ്റര്‍മാരുടെ പരിശീലനം

ബയോ ഗ്യാസ് പ്ലാന്റ് – ഫിറ്റര്‍മാരുടെ പരിശീലനം ജൂലായ് 20, 21 പറവൂര്‍ ബ്ലോക്ക് ഓഫീസ് ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്റര്‍ (ഐആര്‍ടിസി) വികസിപ്പിച്ചെടുത്തിരിക്കുന്ന ബയോ ഗ്യാസ് പ്ലാന്റിന്റെ നിര്‍മ്മാണവും പ്രവര്‍ത്തന രീതിയും ഐആര്‍ടിസിയിലെ വിദഗ്ദ്ധര്‍ പരിചയപ്പെടുത്തുന്നു. ജൂലായ് 20, 21 തീയതികളില്‍ പറവൂര്‍ ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിശീലന പരിപാടി, 20ന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീരഞ്ജിനി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യുന്നു. Read more…

വയനാട് ആരോഗ്യ സര്‍വ്വേയും മെഡിക്കല്‍ ക്യാമ്പും

വയനാട്ടിലെ കോളനികളില്‍ നടത്തിയ ആരോഗ്യ സര്‍വ്വേയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.പരിഷത് വയനാട് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പഠനത്തിന് ഡോ. കെ.ജി രാധാകൃഷ്ണന്‍, ഡോ.ബിജു ജോര്‍ജ്ജ് തുടങ്ങയവര്‍ നേതൃത്വം നല്‍കി. പരിഷത് സംഘം പുല്‍പ്പള്ളിയിലെ കോളനികള്‍ സന്ദര്‍ശിച്ച് രോഗപരിശോധന നടത്തുകയും മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു. കോളനികളനി നിവാസികളുടെ ആരോഗ്യ രക്ഷയ്ക്ക് ശുചിത്വസംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് സംഘം വിലയിരുത്തി. (ഒപ്പമുള്ള പത്രവാര്‍ത്തയും കാണുക)

പൊതുവിദ്യാലയങ്ങളെ വിപണനകേന്ദ്രങ്ങളാക്കരുത്

കൈകഴുകലിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ പൊതുവിദ്യാലയങ്ങളില്‍ ഹിന്ദുസ്ഥാന്‍ ലിവറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ലൈഫ്ബോയ് സോപ്പിന്റെയും ഹാന്‍ഡ്വാഷിന്റെയും പ്രചരണ-വിപണന പരിപാടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിവേദനം നല്‍കി. കേരള ശുചിത്വമിഷന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും സംയുക്തത്തില്‍ ‘തെളിമ’ എന്ന ശുചിത്വ-ആരോഗ്യ വിദ്യാഭ്യാസ പരിപാടി വിദ്യാലയങ്ങളില്‍ നടക്കുന്നതിനിടയിലാണ് ‘ദി സ്കൂള്‍ ഫൈവ്’ എന്ന പേരില്‍ ഹിന്ദുസ്ഥാന്‍ലിവറിന്റെ വിപണനപരിപാടികള്‍ അരങ്ങേറുന്നത്. 21 ദിവസം ക്ളാസ് സമയത്താണ് വിദ്യാലയങ്ങളില്‍ ഈ പരിപാടി നടക്കുന്നത്. Read more…

രസതന്ത്രവര്‍ഷവും, വികസന ക്യാമ്പയിനും വിജയപ്പിക്കും – പരിഷത് നിര്‍വ്വാഹക സമിതി

അന്താരാഷ്ട്ര രസതതന്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി പരിഷത് സംഘടിപ്പിച്ചുവരുന്ന ശാസ്ത്രക്ലാസ്സുകള്‍ ലക്ഷ്യമിട്ടത്രയും പൂര്‍ത്തീകരിക്കുവാന്‍ ജൂലൈ 9, 10 തീയതികളില്‍ നടന്ന കേന്ദ്രനിര്‍വ്വാഹക സമിതിയോഗം തീരുമാനിച്ചു. സാമൂഹ്യ നീതിയിലും സുസ്ഥിരതയിലും അടിസ്ഥാനപ്പെടുത്തിയ കേരള വികസനം എന്ന കാഴ്ചപ്പാട് മുന്നോട്ട് വച്ച്, ഈ വര്‍ഷം നടത്താനുദ്ദേശിക്കുന്ന വികസന ക്യാമ്പയിന്‍ സംബന്ധമായ വിശദാംശങ്ങളും സെപ്റ്റംബറില്‍ വയനാട്ടില്‍ നടക്കുന്ന സംസ്ഥാന പ്രവര്‍ത്തക ക്യാമ്പിന്റെ വിശദാംശങ്ങളും യോഗം ചര്‍ച്ച ചെയ്തു. രസതന്ത്രവര്‍ഷത്തിന്റെ ഭാഗമായി ജൂലൈ 4 ന് മാഡം ക്യൂറി Read more…

സ്വാശ്രയവിദ്യാഭ്യാസം സെമിനാര്‍ ,സംഘടിപ്പിച്ചു

“സ്വാശ്രയവിദ്യാഭ്യാസം അഴിയാക്കുരുക്കുകൾ” എന്ന വിഷയത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് സെമിനാർ സംഘടിപ്പിച്ചു. ജൂലൈ2 നു തിരുവനന്തപുരം വൈ എം സി എ ഹാളിനു സെമിനാർ നടന്നത്. ഡോക്ടർ ആർ വി ജി മേനോൻ “സ്വാശ്രയവിദ്യാഭ്യാസവും സാമൂഹ്യനീതിയും” എന്ന വിഷയവും ഡോ.എസ് എസ് സന്തോഷ് “സ്വാശ്രയ വിദ്യാഭ്യാസവും മെഡിക്കൽ കോളേജുകളും” എന്ന വിഷയവും ഡോ.കെ എൻ ഗണേഷ് “സ്വാശ്രയവിദ്യാഭ്യാസവും അക്കാദമികസമൂഹവും” എന്ന വിഷയവും അവതരിപ്പിച്ചു സംസാരിച്ചു. പരിഷത്ത് സംസ്ഥാന അധ്യക്ഷൻ ശ്രീ.കെ ടി Read more…

രസതന്ത്രവര്‍ഷത്തില്‍ ആയിരം ശാസ്ത്രക്ലാസ്സുകള്‍

ഐക്യരാഷ്ട്ര സംഘടന 2011 അന്താരാഷ്ട്ര രസതന്ത്രവര്‍ഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ആയിരം രസതന്ത്ര ക്ലാസ്സുകള്‍ നടത്താന്‍ പരിഷത് ഭവനില്‍ ചേര്‍ന്ന ജില്ലാ സംഘാടകസമിതി തീരുമാനിച്ചു.  സ്കൂളുകള്‍, കോളേജുകള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, അംഗനവാടികള്‍, വീട്ടുമുറ്റങ്ങള്‍ മറ്റ് പൊതു സ്ഥലങ്ങള്‍ തുടങ്ങി സാമൂഹ്യ ജീവിതത്തിന്റെ വിവിധ കേന്ദ്രങ്ങളിലാണ് ക്ലാസ്സുകള്‍ നടക്കുക. ഇതിനായി സി.ഡി, പാനല്‍, കൈപ്പുസ്തകം എന്നിവ   തയ്യാറായി കഴിഞ്ഞു. ജില്ലാ സംഘാടകസമിതി ഭാരവാഹികളായി മണന്പൂര്‍ രാജന്‍ബാബു, കെ. പത്മനാഭന്‍ മാസ്റ്റര്‍ Read more…