Updates
മാര്‍ച്ച് -8, സമത സര്‍ഗ്ഗ സായാഹ്നം
വനിതാ ദിനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നാം തുടങ്ങിവെച്ച സ്ത്രീ സൌഹൃദ പഞ്ചായത്തുകള്‍ – സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയമായി ജീവിക്കാവുന്ന ഗ്രാമം എന്ന ക്യാമ്പയിന് ഈ വര്‍ഷവും തുടരുവാനാണ് ഫെബ്രുവരി 25 മുതല്‍ 27 വരെ ഐ.ആര്‍.ടി.സി യില്‍ ചേര്‍ന്ന സംസ്ഥാന വാര്‍ഷികത്തിന്റെ തീരുമാനം. സൗമ്യ, ധനലക്ഷ്മി തുടങ്ങി വിവിധ പേരുകളിലായി സ്ത്രീത്വം വീണ്ടും വീണ്ടും ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്ന കേരള സാഹചര്യത്തില്‍, വനിതാദിനമായ മാര്‍ച്ച് എട്ടിന് സാമൂഹ്യസുരക്ഷ മാനവപുരോഗതിക്ക് Read more…