വിദ്യാഭ്യാസം പൂര്‍ണമായി വാണിജ്യവല്‍ക്കരിക്കാനുള്ള ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കുക:ഡോ.കെ.എന്‍. ഗണേഷ്

വിദ്യാഭ്യാസത്തെ സേവനമാക്കി വാണിജ്യവല്‍ക്കരിക്കുകയും അതിനെ അന്താരാഷ്ട്ര കരാറുകളുടെ ഭാഗമാക്കുകയും ചെയ്യനുള്ള ശ്രമത്തെ ചെറുത്തുതോല്പിക്കണമെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധനും മുന്‍ പരിഷത്ത് സംസ്ഥാന പ്രസിഡന്റുമായ ഡോ.കെ.എന്‍. ഗണേഷ് പ്രസ്ഥാവിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ സ്മ്മേളനം നെടുമങ്ങാട് ഗ്രീന്‍ലാന്‍ഡ് ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ ബില്ലില്‍ നിരവധി അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്.അണ്‍-എയ്ഡഡ് സ്കൂളുകളിലെ എസ്.സി-എസ്.ടി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കാനുള്ള നിര്‍ദ്ദേശം ഈ സ്കൂളുകളെ പരോക്ഷമായി Read more…

തിരുവനന്തപുരം ജില്ലാ വാര്‍ഷികം 2010 – 23,24ന് നെടുമങ്ങാട്

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 47-ആം സംസ്ഥാന വാര്‍ഷികത്തിന് മുന്നോടിയായുള്ള തിരുവനന്തപുരം ജില്ലാ വാര്‍ഷികം 2010 ജനുവരി 23,24 തീയതികളില്‍ നെടുമങ്ങാട് ഗ്രീന്‍ ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്നു. പരിഷത്ത് മുന്‍ പ്രസിഡന്റ് ഡോ.കെ.എന്‍.ഗണേഷ് ഉദ്ഘാടനം ചെയ്ത് “ആഗോളവല്‍ക്കരണകാലത്തെ വിദ്യാഭ്യാസവും സംസ്കാരവും” എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും

വര്‍ക്കലയില്‍ സൂര്യഗ്രഹണം കാണാന്‍ അവസരം

ജനവരി 15ന് ദൃശ്യമാകുന്ന വലയ സൂര്യഗ്രഹണം കാണാന്‍ ശാസ്ത്രസാഹിത്യ പരിഷത്ത് വര്‍ക്കല മേഖല അവസരം ഒരുക്കുന്നു. വര്‍ക്കല മേഖലയിലെ 14 യൂണിറ്റുകളിലും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ കണ്ണട ഉപയോഗിച്ച് ഗ്രഹണം ദര്‍ശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995532223, 9446272118, 9387950759

സൂര്യഗ്രഹണത്തെ വരവേല്ക്കുക

ജനുവരി പതിനഞ്ചിലെ സൂര്യഗ്രഹണത്തെ വരവേല്ക്കാം. വിശദാംശങ്ങള്‍ക്ക് പരിഷത്ത് പ്രവര്ത്തകനായ നവനീത് കൃഷ്ണന് തയാറാക്കിയ ഈ ലേഖനം നോക്കുക. http://kizhakkunokkiyandram.blogspot.com/2010/01/blog-post.html

ഗണിതത്തിലെ പൊള്ളുമിടങ്ങള്‍ – വാര്ഷികാനുബന്ധ സെമിനാര്‍ സമാപിച്ചു.

ഗണിത ക്ലാസ്സിലെ കഠിനമായ പഠന സന്ദർഭങളിൽ പരാജയപ്പെട്ടു പിന്മാറിയവർ ഏറെ. ഗണിതബോധനത്തിലെ പൊള്ളുമിടങൾ (HOT SPOTS) വിദ്യർതികൾക്കും അധ്യാപർക്കും ഒരുപോലെ വെല്ലുവിളിയാണു. ഗണിതക്ലാസ്സിലെ പൊള്ളുമിടങളെക്കുറിചു രേഖപ്പെടുത്താനും പരിഹാരം കാണാനുമുള്ള ശ്രമങൾക്കായി നൂറോളം ഗണിതാധ്യാപകർ തിരൂർ ഡയറ്റിൽ ഒത്തുചേർന്നു. ഡോ.എം.പി.പരമേശ്വരൻ,കോഴിക്കൊടു സർവ്വ്കലാശാല ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ.പി.ടി.രാമചന്ദ്രൻ, പാലക്കടു ഡയറ്റിലെ നാരയണനുണ്ണി എന്നിവർ അവർക്കു നേത്രുത്വം നൽകി. പരിഷത്തിന്റെ 47-ആം വാർഷികത്തിന്റെ അനുബന്ധ പ്രവർത്ത്നങളിലൊന്നയിരുനു ഇതു. കേരള ഗണിത പാരംബര്യം അനുസ്മരിച്ചുകൊണ്ടു Read more…

ഗലീലീയോ വീണ്ടു ചരിത്രം സൃഷ്ടിക്കുന്നു

കേരളത്തിന്റെ നാടക-സാസ്കാരികചരിത്രത്തില് പുതിയൊരു അദ്ധ്യായം രചിച്ച്, ഒരുമാസമായി നടന്നു വരുന്ന, കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഗലീലിയോ നാടകയാത്ര സമാപിച്ചു. പരിഷത്തിന്റെ കലാജാഥാചരിത്രത്തിലെ ഏറ്റവും വലിയ പുസ്തകവില്പനയാണ് നാടകയാത്രയില് നടന്നത്-76 ലക്ഷം രൂപ. ശാസ്ത്രക്ലാസുകളുള്‍പ്പടെ നൂറുകണക്കിന് അനുബന്ധപരിപാടികളും നടന്നു. കേരളത്തിലൊട്ടാകെ നാലുലക്ഷം പേര്‍ ഇതിനകം നാടകം കണ്ടുവെന്നാണ് കണക്ക്. നാടകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ സംവാദങ്ങള് പത്രമാധ്യമങ്ങളില് നടക്കുന്നുണ്ട്. ഒപ്പം, ഗലീലിയോ നാടകം സംസ്ഥാനത്തുടനീളം ശ്രദ്ധേയമായ ചലനം സൃഷ്ടിച്ചതിനു മലയാളം വെബ് ലോകവും Read more…

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (Democratic Alliance for Knowledge Freedom)

സുഹൃത്തുക്കളെ അറിവിന്റെ സ്വാതന്ത്ര്യം മനുഷ്യ സമൂഹത്തിന്റെ നിലനില്‍പ്പിനു അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ന്റെ വിജയിതിനായി നാം പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന DAKF എന്ന sangadana യുടെ Alappuzha കണ്‍വെന്‍ഷന്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. സ്ഥലവും തീയതിയും ഉടന്‍ അറിയിക്കാം. പങ്കെടുത്തുവിജയിപ്പിക്കുക.

തിരുവനന്തപുരം ജില്ലയ്ക്ക് പുതിയ ബ്ലോഗ്.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലയ്ക്ക് പുതിയ ബ്ലോഗ് നിലവില്‍ വന്നു. സന്ദര്‍ശിക്കുവാന്‍ http://kssptvm.wordpress.com/ ക്ലിക്ക് ചെയ്യുക

വനിത സെമിനാര്‍

പാലക്കട് : മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച്,  ജില്ലതല വനിത സെമിനാര്‍, 1.11.09 ന് നടന്നു. 40 പേര്‍ പങ്കെടുത്ത യോഗത്തിന്, കേന്ദ്ര നിര്‍വാഹക സമിതി അംഗങ്ങളായ, പി.എസ്.ജൂന, ബിനുമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്ത്രീകളും, കുട്ടികളും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്, മൂന്ന് ഗ്രൂപ്പുകളില്‍ വിശദമായ ചര്‍ച്ച നടന്നു. സമ്പത്തിനോടുള്ള മോഹവും, മദ്യത്തിന്റെ അമിതമായ ഉപഭോഗവുമാണ് പല അതിക്രമങ്ങള്‍ക്കും കാരണമെന്ന് ഗ്രൂപ്പുകളില്‍ അഭിപ്രായമുയര്‍ന്നു. വിദ്യാലയങ്ങളില്‍ രാഷ്ട്രീയം നിരോധിച്ചപ്പോള്‍ അവിടെ Read more…

ആരോഗ്യ ശില്പശാല

ആരോഗ്യ ശില്പശാല ഒക്ടോബര്‍ 10 ഞായര്‍ രാവിലെ തൃശൂര്‍ പരിസരകെന്ദ്രത്തില്‍ വെച്ച് നടക്കും. മേഖലയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പു വരുത്തണം.