Gramapathram

Conventio dignissim genitus lenis qui rusticus. Adipiscing causa ex fere lobortis saepius scisco tum. Abigo causa dignissim hendrerit ibidem meus quis refoveo turpis vulputate.

കാതിക്കുടം അതിക്രമത്തിൽ പ്രതിഷേധിക്കുക

കാതിക്കുടത്തെ നീറ്റാ ജലാറ്റിന്‍ കമ്പനിയിലേക്ക് അവിടത്തെ സാധാരണ ജനങ്ങള്‍ സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചിനു നേരെ പോലീസ് നടത്തിയ ക്രൂരമര്‍ദ്ദനത്തിനെതിരെ എല്ലാ ജനാധിപത്യ ശക്തികളും പ്രതിഷേധിക്കണമെന്ന് കേരളശാസ്ത്രസാഹിത്യപരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ പരിസരവാസികള്‍ ജീവിക്കാനുള്ള അവകാശത്തിനായി പൊരുതുകയാണ്. ചാലക്കുടി പുഴയില്‍ നിന്നും വലിയ നിരക്കില്‍ വെള്ളം ശേഖരിച്ച് (ഒരു ദിവസം ശരാശരി Read more…

കൂടംകുളം ആണവനിലയം പ്രവർത്തനം ആരംഭിക്കരുത്:

അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിന്റെ അനുമതിയുടെ അടിസ്ഥാനത്തിൽ കൂടംകുളം ആണവനിലയത്തിൽ ആദ്യ യൂണിറ്റ് കമ്മീഷൻ ചെയ്യാനും വൈദ്യുതോല്പാദനം ആരംഭിക്കാനും ഉള്ള തീരുമാനം അങ്ങേയറ്റം ആശങ്കാജനകകവും പ്രതിഷേധാർഹവുമാണ്. ആദ്യപടി എന്ന നിലയിൽ റിയാക്ടർ ക്രിട്ടിക്കൽ ലെവലിലേക്ക് എത്തിക്കുന്ന പ്രക്രിയ തിടുക്കത്തിൽ ആരംഭിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് പ്രദേശവാസികളും ഇന്ത്യൻ ശാസ്ത്രസമൂഹവും വിവിധ ജനകീയപ്രസ്ഥാനങ്ങളും ഉന്നയിച്ച ആശങ്കകളൊന്നും പരിഗണിക്കാതെ തികച്ചും Read more…

സ്വന്തമായി വിഭവങ്ങള്‍, സ്വന്തമായി ഊര്‍ജ്ജം സമ്മേളനത്തിനു സവിശേഷതകള്‍ ഏറെ

കോഴിക്കോട്‌ സാമൂതിരി ഹയര്‍ സെകന്ററി സ്‌കൂളില്‍ നടക്കുന്ന കേരള ശാസ്‌ത്രസഹിത്യ പരിഷത്ത്‌ സമ്മേളനം സംഘാടനത്തിലെ ലാളിത്യം കൊണ്ടും ഉള്ളടക്കത്തിലെ പ്രൗഢി കൊണ്ടും മാത്രമല്ല മറ്റു പല വിധത്തിലും സവിശേഷതകള്‍ നിറഞ്ഞതായിരുന്നു. പരിഷത്ത്‌ പ്രവര്‍ത്തകര്‍ സ്വന്തമായി കൃഷി ചെയ്‌ത്‌ ഉണ്ടാക്കിയതായിരുന്നു അരിയും പച്ചക്കറിയും എല്ലാം. അതിലേറെ സവിശേഷത സമ്മേളനത്തിനാവശ്യമായ വൈദ്യുതി സൗരോര്‍ജ്ജത്തില്‍ നിന്നും ഉത്‌പാദിപ്പിച്ചതാണ്‌. വേങ്ങേരിയിലെ നിറവ്‌ Read more…

അധികാരവികേന്ദ്രീകരണം രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാകണം ഡോ. തോമസ് ഐസക്

ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ അധികാരവികേന്ദ്രീകരണത്തിന്റെ പങ്ക് വലുതാണെന്നും പക്ഷേ വികേന്ദ്രീകരണം ഫലപ്രദമാകണമെങ്കില്‍ അത് രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാകേണ്ടതുണ്ടെന്നും ഡോ. ടി എം തോമസ് ഐസക് പ്രസ്താവിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സുവര്‍ണജൂബിലി സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് തളി സാമൂതിരി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ദേശീയ സെമിനാറില്‍ ‘ശാസ്ത്രം, ജനാധിപത്യം, വികേന്ദ്രീകരണം’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ചില Read more…

കെടാത്ത കനലായി കരിവെള്ളൂർ കാവ്യസന്ധ്യ

         ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് വൈക്കത്ത് ഞായറാഴ്ച ( മെയ്‌ 5) സായാഹ്നത്തിൽ കരിവെള്ളൂരിന്റെ കാവ്യസന്ധ്യ അരങ്ങേറി ടൌണ്‍ എൽ . പി സ്കൂളിൽ നടന്ന കാവ്യസന്ധ്യ കരിവെള്ളൂർ ഉത്ഘാടനം ചെയ്തു.          സ്വതന്ത്രബോധവും മണ്മറഞ്ഞു പോയ ധീരരുടെ കെടാത്ത തീയും നെഞ്ചിൽ സൂക്ഷിച്ചുകൊണ്ട്‌ മാത്രമേ കവിതപാടാവു എന്ന തിരിച്ചറിവ് വർത്തമാന Read more…

പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിക്കും

  ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ക്യാമ്പടക്കം വിപുലമായ പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ യുവസമിതി യോഗം തീരുമാനിച്ചു. പരിഷത്തിന്റെ സുവര്‍ണ ജൂബിലി വാര്‍ഷികത്തോടനുബന്ധിച്ച് പരിസ്ഥിതിദിനത്തില്‍ ക്യാമ്പസുകള്‍ തെരഞ്ഞെടുത്ത് വൃക്ഷത്തെ നടും. ജൂണ്‍ അഞ്ചിന് ആരംഭിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിവിധ കോളജുകള്‍, സ്കൂളുകള്‍, ടിടിഐകള്‍ കേന്ദ്രീകരിച്ച് നടത്തും. ക്യാമ്പസുകള്‍ Read more…

കേരള വികസന സംഗമം സമാപിച്ചു,

തിരുവനന്തപുരം: ഒരുവിഭാഗം സമ്പന്നരുടെ ഉപഭോഗാസക്തിക്കാണോ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരുടെ അടിസ്ഥാനാവശ്യങ്ങള്‍ക്കാണോ മുന്‍ഗണന നല്‍കേണ്ടത് എന്ന വികസനരാഷ്ട്രീയത്തിന്റെ സുപ്രധാന ചോദ്യമുയര്ത്തി കേരള വികസനസംഗമം സമാപിച്ചു. സാങ്കേതികവിദ്യകളുടെ അപര്യാപ്തിയും തെറ്റായ പ്രയോഗവും ആണു പല പ്രശ്‌നങ്ങള്‍ക്കും കാരണം. അതു മറികടക്കാന്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടിയിരിക്കുന്നു. അതിവേഗം വളരുന്ന നിര്‍മ്മാണമേഖലയില്‍ അടക്കം പരിസ്ഥിതിസൗഹൃദമായ സാങ്കേതികവിദ്യകള്‍ വേണം. എന്നാല്‍ വിവാദങ്ങള്‍ ഭയന്നും Read more…