സര്‍ക്കാര്‍ ജോലിക്ക്‌ മലയാളം വേണ്ടെന്ന തീരുമാനം പ്രതിഷേധാര്‍ഹം

കേരള സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമനത്തിന്‌ മലയാള ഭാഷാ പരിജ്ഞാനം ആവശ്യമില്ലെന്ന മന്ത്രിസഭാ യോഗ തീരുമാനം അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും കേരള സംസ്ഥാനത്തിന്റെ നിലനില്‍പ്പിനെയും സംസ്‌കൃതിയെപ്പോലും നിഷേധാത്മകമായി ബാധിക്കുന്ന ഈ തീരുമാനം പിന്‍വലിക്കണമെന്നും ഇതിനെതിരെ മുഴുവന്‍ മലയാളികളും രംഗത്തു വരണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഒരു ഭാഷാ സംസ്ഥാനമെന്ന നിലയില്‍ Read more…

ഡോ. നരേന്ദ്ര ദാബോല്‍ക്കറുടെ കൊലപാതകം അപലപനീയം

അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനും യുക്തിവാദിയും മഹാരാഷ്‌ട്ര അന്ധശ്രദ്ധ നിര്‍മ്മൂലന്‍ സമിതിയുടെ സ്ഥാപക നേതാവും ആയ ഡോ. നരേന്ദ്ര ദാബോല്‍ക്കറിന്റെ കൊലപാതകം അത്യന്തം അപലപനീയവും ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ തീരാകളങ്കവുമാണെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സം സ്ഥാന കമ്മിറ്റി പ്രസ്‌താവിച്ചു. മഹാരാഷ്‌ട്രയിലെ ഗ്രാമങ്ങളില്‍ സാധാരണ മനുഷ്യര്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും അന്ധവിശ്വാസങ്ങള്‍ക്കെതിരായും മന്ത്രവാദത്തിനും ആള്‍ദൈവങ്ങള്‍ക്കെതിരെയും ദിവ്യാത്ഭുതങ്ങള്‍ക്കെതിരെയും ശാസ്‌ത്രബോധവും യുക്തിചിന്തയും പ്രചരിപ്പിക്കുവാന്‍ ആത്മാര്‍ത്ഥമായ Read more…

മദ്യവിമുക്തകേരളം ക്യാമ്പയിന്‍ ആരംഭിച്ചു

മദ്യനിരോധനം പിന്‍വലിക്കാന്‍ ഉത്തരവിട്ട മന്ത്രിയെന്ന നിലയില്‍ ഇന്ന്‌ താന്‍ ദുഖിക്കുന്നുവെന്ന്‌ കെ.ആര്‍. ഗൗരിയമ്മ പറഞ്ഞു. കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ വേണം മദ്യവിമുക്ത കേരളം സംസ്ഥാനതല ക്യാമ്പയിന്‍ ഉത്‌ഘാടനം ചെയ്‌തു സംസാരിക്കവെയാണ്‌ ഗൗരിയമ്മ ഇത്‌ പറഞ്ഞത്‌. 1967 നുമുന്‍പ്‌ കേരളത്തില്‍ പലസ്ഥലങ്ങളിലും മദ്യനിരോധനം നിലവിലിരുന്നു. അന്ന്‌ നടന്ന പല വ്യാജമദ്യ ദുരന്തങ്ങളുടെയും പശ്ചാത്തലത്തിലാണ്‌ അന്നത്തെ ഗവണ്‍മെന്റ്‌ ഇത്തരത്തിലൊരു Read more…

കൂടംകുളം ജാഥ പോലീസ് തടഞ്ഞു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച കൂടംകുളം ഐക്യദാര്‍ഢ്യജാഥയെ കേരളാതിര്‍ത്തിയില്‍വച്ച് പോലീസ് തടഞ്ഞു. തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ചാല്‍ ക്രമസമാധാനപ്രശ്‌നമുണ്ടാകുമെന്ന് പറഞ്ഞ് പാറശാല എസ്.ഐ.യുടെ നേതൃത്വത്തിലുള്ള കേരള പോലീസ് കളിയിക്കാവിളയില്‍ വച്ച് ജാഥയെ തടയുകയായിരുന്നു. തുടര്‍ന്ന് പരിഷത്ത് പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ പ്രതിഷേധ സമ്മേളനം നടത്തി. സെപ്തംബര്‍ 24-ന് കണ്ണൂരിലെ പെരിങ്ങോമില്‍ നിന്ന് കൂടംകുളം ആണവനിലയത്തിലേക്കായിരുന്നു പരിഷത്ത് ജാഥ സംഘടിപ്പിച്ചത്. കൂടംകുളം Read more…

പരിഷത്ത് കൂടംകുളം ജാഥ ആരംഭിച്ചു

കണ്ണൂര്‍ : ആണവ നിലയത്തിനെതിരായി സമരം ചെയ്യുന്ന തമിഴ്‌നാട്ടിലെ ജനതയ്ക്ക് ഐക്യദാര്‍ഖ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ജാഥ ഇന്ന് സപ്തംബര്‍ 24 വൈകുന്നേരം 4 മണിക്ക് പെരിങ്ങോത്ത് നിന്നും ആരംഭിച്ചു. നമുക്കെല്ലവര്‍ക്കും വേണ്ടിയാണ് കൂടംകുളത്തുകാര്‍  സമരം ചെയ്യുന്നതെന്നും അതിനാല്‍ അവരുടെ സമരത്തെ വിജയിപ്പിക്കാന്‍ കേരളീയര്‍ക്കുകൂടി ബാധ്യത ഉണ്ടെന്നും പ്രശസ്ത  പരിസ്ഥിതി ശാസ്ത്രജ്ഞനും Read more…

കൂടംകുളം ജാഥ – സെപ്റ്റം 24 – 28

കൂടംകുളം ,ഐക്യദാര്‍ഢ്യ ജാഥ സെപ്റ്റംബര്‌ 24 – 28————————————————————-സെപ്‌തംബര്‍ 24 തിങ്കള്‍ 5 മണി പെരിങ്ങോംഉദ്‌ഘാടനം : ഡോ. എ അച്യുതന്‍ജാഥാ ക്യാപ്‌റ്റന്‍ : പ്രൊഫ. പി കെ രവീന്ദ്രന്‍മാനേജര്‍ : വി വിനോദ്‌ ജാഥാ റൂട്ട്‌ 25 ചൊവ്വകണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്‌, മലപ്പുറം, വളാഞ്ചേരി26 ബുധന്‍പട്ടാമ്പി, കുന്നംകുളം, തൃശ്ശൂര്‍, ചാലക്കുടി, അങ്കമാലി, എറണാകുളം27 Read more…

കൂടങ്കുളം ആണവനിലയം കമ്മീഷന്‍ ചെയ്യരുത്

കൂടങ്കുളം ആണവനിലയം കമ്മീഷന്‍ ചെയ്യരുത്:  ശാസ്ത്രസാഹിത്യ പരിഷത്ത്   ജനങ്ങളുമായി യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് കൂടംകുളം ആണവനിലയം കമ്മീഷ്‌റപ് ചെയ്യരുതെന്നും ആണവ പരിപാടിയുമായി മുന്നോട്ടുപോകുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.   ഒരു ആണവാപകടം ഉണ്ടായാല്‍ അത് രാജ്യത്തെ മുഴുവനുമായാണ് ബാധിക്കുക എന്ന് ചെര്‍ണോബിലും ഫുകുഷിമയും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പല ദശലക്ഷം ഡോളര്‍ Read more…

അഹ്‌ലുവാലിയയുടെ കുറിപ്പടി തള്ളിക്കളയുക

കേരളത്തില്‍ നെല്‍പ്പാടങ്ങള്‍ ചുരുങ്ങി വരുന്നതിനെച്ചൊല്ലി നാം ഉല്‍ക്കണ്ഠപ്പെടേണ്ടതില്ലെന്നും ഭക്ഷ്യ സുരക്ഷയ്ക്ക് വെളിയില്‍ നിന്നും ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാമെന്നും അതു വാങ്ങാനുള്ള പണം കൈയില്‍ ഉണ്ടായാല്‍ മതിയെന്നും കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനും പ്രധാന മന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ മൊണ്ടേഗ്‌സിംഗ് അഹ്‌ലുുവാലിയ ഉപദേശിച്ചിരിക്കുന്നു. ഭൂമിയുടെ പരിമിതി അനുഭവിക്കുന്ന കേരളം  കൂടുതല്‍ സമ്പത്ത് ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്ന വ്യവസായങ്ങള്‍ക്കും ടൂറിസത്തിനും Read more…

അഹ്‌ലുവാലിയയുടെ കുറിപ്പടി തള്ളിക്കളയുക

കേരളത്തില്‍ നെല്‍പ്പാടങ്ങള്‍ ചുരുങ്ങി വരുന്നതിനെച്ചൊല്ലി നാം ഉല്‍ക്കണ്ഠപ്പെടേണ്ടതില്ലെന്നും ഭക്ഷ്യ സുരക്ഷയ്ക്ക് വെളിയില്‍ നിന്നും ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാമെന്നും അതു വാങ്ങാനുള്ള പണം കൈയില്‍ ഉണ്ടായാല്‍ മതിയെന്നും കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനും പ്രധാന മന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ മൊണ്ടേഗ്‌സിംഗ് അഹ്‌ലുുവാലിയ ഉപദേശിച്ചിരിക്കുന്നു. ഭൂമിയുടെ പരിമിതി അനുഭവിക്കുന്ന കേരളം  കൂടുതല്‍ സമ്പത്ത് ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്ന വ്യവസായങ്ങള്‍ക്കും ടൂറിസത്തിനും Read more…

കൂടങ്കുളം സമരത്തെ പിന്തുണയ്ക്കുക

ടങ്കുളത്തുകാര്‍ സമരം ചെയ്യുന്നത് നമുക്കും കൂടി വേണ്ടി!   ഒരു ആണവാപകടം ഉണ്ടായാല്‍ അത് രാജ്യത്തെ മുഴുവനുമായാണ് ബാധിക്കുക എന്ന് ചെര്‍ണോബിലും ഫുകുഷിമയും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പല ദശലക്ഷം ഡോളര്‍ ആണ് പ്രസ്തുത അപകടങ്ങള്‍ക്ക് ബന്ധപ്പെട്ട രാജ്യങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്ന വില. തീര്‍ച്ചയായും പ്രാദേശിക വാസികള്‍ക്കായിരിക്കും മുഖ്യ ആഘാതം എന്ന് മാത്രം. അതുകൊണ്ടുതന്നെ, ഏതെങ്കിലും പ്രദേശത്ത് ആണവനിലയം ആരംഭിക്കാന്‍ Read more…