‘രാമാനുജന്‍’ യുറീക്കാ ബാലവേദി

ടി.വി.പുരം : വൈക്കം മേഖലയിലെ ടി.വി.പുരം യുണിറ്റില്‍ ‘രാമാനുജന്‍’ യുറീക്കാ ബാലവേദി രൂപീകരിച്ചു. നാടിനെ അറിയുക എന്ന ലക്ഷ്യത്തോടു കൂടി പ്രാദേശിക പഠനയാത്രകള്‍ സംഘടിപ്പിക്കുന്നതിനും അന്താരാഷ്ട്ര ഗണിതശാസ്ത്ര വര്‍ഷം ആഘോഷിക്കുന്നതിനും ബാലവേദി കൂട്ടുകാര്‍ തീരുമാനിച്ചു. പ്രസിഡന്റായി അനന്തകൃഷ്ണനേയും സെക്രട്ടറിയായി സനന്തു എസ് ബാബുവിനേയും ഉപഭാരവാഹികളായി അജിത്ത്, ശ്രീഹരിലാല്‍, സന്ദീപ് എന്നിവരേയും തിരഞ്ഞെടുത്തു.

പുര പദ്ധതിയുടെ ജനവിരുദ്ധ പ്രയോഗത്തിനെതിരെ കാമ്പിയിന്‍

ഗ്രാമ വികസനത്തിനുള്ള  പുര  പദ്ധതി സ്വകാര്യവത്കരിക്കുന്നതിനെതിരെ പരിഷത്ത് തളിക്കുളം യൂണിറ്റ് ശ്രീകുമാരസമാജം ഹാളില്‍ ജൂലായ് എട്ടിന് ഉച്ചതിരിഞ്ഞ്് രണ്ടിന്   ലഘുലേഖാ പ്രകാശനവും സെമിനാറും നടത്തുന്നു. വിശദാംശങ്ങള്‍ അറ്റാച്ച്മെന്റില്‍ വായിക്കുക. 

ഐടി ശില്പശാല തൃശൂരില്‍ ആരംഭിച്ചു

പരിഷത്ത് സംസ്ഥാന ഐ.ടി സബ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഐടി ശില്പശാല തൃശ്ശൂര്‍ പരിസരകേന്ദ്രത്തില്‍ ആരംഭിച്ചു. പരിഷത്ത് സംസ്ഥാന ട്രഷറര്‍ വി.ജി.ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. സബ്ക മ്മിറ്റി  ചെയര്‍മാന്‍ പി.എസ്.രാജശേഖരന്‍ അധ്യക്ഷത വഹിച്ചു.  സാകേതിക വിദ്യയുടെ രാഷ്ട്രീയം (കെ.വി.അനില്‍കുമാര്‍), സ്വതന്ത്ര സോഫ്റ്റുവെയര്‍ എന്ത്, എന്തിന്? (ശിവഹരി നന്ദകുമാര്‍), ഇ-മലയാളം (അഡ്വ. ടി.കെ.സുജിത്), ലിനക്സ് ഇന്‍സ്റ്റലേഷന്‍ (ഏ.ആര്‍.മുഹമ്മദ് അസ്ലാം), Read more…

പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന നയങ്ങള്‍ പിന്‍വലിക്കുക -ശാസ്ത്രസാഹിത്യപരിഷത്ത്

ഹയര്‍സെക്കണ്ടറി പ്രവേശനത്തിലെ അശാസ്ത്രീയമായ നിലപാടുകള്‍, വ്യാപകമായി സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി. നല്‍കല്‍, പൊതു വിദ്യാലയങ്ങളിലെ സമാന്തര ഇംഗ്ലീഷ്മീഡിയം ക്ലാസുകള്‍ ആരംഭിക്കാനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തല്‍ തുടങ്ങി സമീപകാലത്ത് സര്‍ക്കാര്‍ കൈക്കൊണ്ട തലതിരിഞ്ഞ വിദ്യാഭ്യാസ നയങ്ങള്‍ കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെ കടുത്ത പ്രതിസന്ധിയിലേയ്ക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേയ്ക്കുമാണ് നയിക്കുന്നത്. 2012 ലെ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ ക്ലാസ്സുകള്‍ ജൂണ്‍ Read more…

ആകാശ കാഴ്ച വിസ്മയമായി

പ്രപഞ്ചത്തില്‍ അത്യപൂര്‍വ്വമായി സംഭവിച്ച ശുക്രസംതരണത്തെ ആവേശ പൂര്‍വ്വം ആണ്  ജനങ്ങള്‍ എതിരേറ്റതു. ഈ നൂറ്റാണ്ടിലെ അവസാനത്തെ ശുക്രസംതരണം ആണ്  6 നു കടന്നു പോയത്. ഇതിനു വേണ്ടി കേരള ശാസ്ത്ര സാഹിത്യ പരിഷത്  വിപുലമായ ക്രമീകരണങ്ങള്‍ ജില്ലയില്‍ എമ്പാടും ചെയ്തിരുന്നു. ശുക്രസംതരണത്തിന്റെ വിശതാംശങ്ങള്‍ ഉള്‍കൊള്ളിച്ച സി.ഡി ഇ- മെയില്‍ ആയും നേരിട്ടും പരിഷത്, സ്കൂള്‍ തുറന്ന Read more…

49-ാം വാര്‍ഷിക പ്രമേയങ്ങള്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 49 -ാം വാര്‍ഷികം താഴെ പറയുന്ന പ്രമേയങ്ങള്‍ അംഗീകരിച്ചു.താഴെ കൊടുത്തിട്ടുള്ള പ്രമേയങ്ങളുടെ തലക്കെട്ടില്‍ അമര്‍ത്തിയാല്‍ പരിഷത്ത് വിക്കിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അവയുടെ പൂര്‍ണ്ണ രൂപം വായിക്കാം. പി.ഡി.എഫ് രൂപം അറ്റാച്ച് മെന്റില്‍ നിന്നും വായിക്കാം. പ്രമേയം -1 ആണവനിലയങ്ങള്‍ ഇനി വേണ്ട പ്രമേയം 2 തല തിരിഞ്ഞ വികസന നയങ്ങള്‍ തിരുത്തുക പ്രമേയം 3 ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിക്കുക പ്രമേയം 4 സ്ത്രീസുരക്ഷ Read more…

ശാസ്ത്രസാഹിത്യ പരിഷത്ത് സുവര്‍ണജൂബിലിയിലേക്ക്

49-ാം സംസ്ഥാനവാര്‍ഷികം സമാപിച്ചു തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സുവര്‍ണജൂബിലി ആഘോഷപരിപാടികള്‍ക്ക് രൂപം നല്‍കിക്കൊണ്ട് 49-ാം സംസ്ഥാനവാര്‍ഷികം സമാപിച്ചു. തിരുവനന്തപുരം മണക്കാട് ഗേള്‍സ് ഹൈസ്കൂളില്‍ മെയ് 11 മുതല്‍ 13 വരെ നടന്ന വാര്‍ഷികം പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക സുനിത നാരായണ്‍ ഉത്ഘാടനം ചെയ്തു. സുസ്ഥിര വികസനത്തിന് അധിഷ്ഠിതവും സാമൂഹികനീതി ഉറപ്പുവരുത്തുന്നതുമായ പുതിയൊരു കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ‘വേണം മറ്റൊരു കേരളം‘ ക്യാമ്പയിന്‍ ആണ് പ്രധാനപരിപാടി. പ്രാദേശിക സാമൂഹ്യ Read more…

49-ാം വാർഷികത്തിലേക്ക് സ്വാഗതം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 49 -ാം വാര്‍ഷികത്തിലേക്ക് സ്വാഗതം    കേരള ശാസ്തസാഹിത്യ പരിഷത്ത് 49 – ാം വാര്‍ഷികം മെയ് 11 ന് രാവിലെ 10 ന് മണക്കാട് ഗവണ്‍മെന്റ് ഹൈസ്കൂളില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക സുനിതാ നാരായണന്‍ ഉത്ഘാടനം ചെയ്യും. പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം ചര്‍ച്ച, വേണം മറ്റൊരു കേരളം – പരിപ്രേഷ്യ Read more…

കീടനാശിനിലോബിക്കുവേണ്ടി പഠനഫലങ്ങള്‍ അട്ടിമറിക്കരുത്

2011 ഏപ്രില്‍, മെയ് മാസങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍,എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ പരിണിതഫലങ്ങള്‍ സംബന്ധിച്ച് പഠിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍ ഈ ഗവേഷണറിപ്പോര്‍ട്ട് എന്‍ഡോസള്‍ഫാന്റെ പ്രമുഖ വ്യക്താവും എന്‍ഡോസള്‍ഫാന്‍ നിര്‍മ്മിക്കുന്ന എക്സല്‍ കമ്പനിയുടെ അമരക്കാരനുമായ ഗണേശന്‍ എന്നയാളുമായി ചര്‍ച്ചചെയ്ത്, അയാളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് മാറ്റങ്ങള്‍ വരുത്തി വീണ്ടും സമര്‍പ്പിക്കുവാന്‍ കേരള സര്‍ക്കാരിന്റെ ആരോഗ്യവകുപ്പ് Read more…