ബാലശാസ്ത്ര കോണ്ഗ്രസ് ദുബായിലും

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ദുബായിയിൽ ബാലശാസ്ത്ര കോൺഗ്രസ്സ് നടത്തുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ഗൈഡൻസ് ഓഫ് നോളജ് അൻഡ് ഹ്യൂമൻ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ദുബായിൽ ബാല ശാസ്ത്ര കോൺഗ്രസ് സംഘടിപ്പിക്കുന്നത്. കേരളത്തിൽശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിവരുന്ന ബാലശാസ്ത്രകോൺഗ്രസ് മാതൃകയിലാണ് യു എ ഇയിലും സംഘടിപ്പിക്കുന്നത്.  12-17 വയസ് പ്രായമുള്ള കുട്ടികളിലെ അന്വേഷണത്വരയും സർഗശേഷിയും വികസിപ്പിച്ച് സമൂഹത്തിലെ പ്രശ്നങ്ങൾക്കുള്ള Read more…

ഹരിതവഴികള്‍ കാട്ടി ശാസ്ത്ര കലാജാഥകള്‍ പ്രയാണം പൂര്‍ത്തിയാക്കി

മനുഷ്യന്റെ ഉള്ളിലും ജീവിത പരിസരങ്ങളിലും മാലിന്യങ്ങള്‍ മാത്രം വിതയ്ക്കുന്ന പുത്തന്‍ വികസന സങ്കല്‍പ്പങ്ങള്‍ക്കും ഉപഭോഗ ഭ്രാന്തിനും എതിരെ ചെറുത്തു നില്‍പ്പിന്റെ ഹരിതവഴികള്‍ തുറക്കാനുള്ള ആഹ്വാനവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 30-ാമത് സംസ്ഥാന ശാസ്ത്രകലാജാഥ ഡിസം. 18 പ്രയാണം പൂര്‍ത്തിയാക്കി. ഡിസംബര്‍ 3-ാം തീയതി കാസര്‍ഗോഡ് ജില്ലയിലെ മുന്നാട് നിന്നും ഇടുക്കിയിലെ പൈനാവില്‍ നിന്നും പത്തനംതിട്ടയിലെ വടശ്ശേരിക്കരയില്‍ Read more…

“കേരളത്തിന്റെ പരിസ്ഥിതി” സെമിനാര്‍

പ്രകൃതി വിഭവങ്ങള്‍ ധൂര്‍ത്തടിച്ചുതീര്‍ക്കുന്ന ഇന്നത്തെ വികസന രീതിയില്‍ നിന്നുമാറി, പ്രകൃതി സംന്തുലനത്തിന് പ്രാധാന്യം നല്‍കുന്ന, സ്ഥായിയായ കേരള വികസനരീതികള്‍ക്കായുള്ള അന്വേഷണം – “കേരളത്തിന്റെ പരിസ്ഥിതി” സെമിനാര്‍. “വേണം മറ്റൊരു കേരളം ; സാമൂഹിക വികസന ക്യാമ്പയിന്റെ” ഭാഗമായ പരിസ്ഥിതി സെമിനാര്‍ 2011 ഡിസം. 18 ന് രാവിലെ 10 മുതല്‍ തൃപ്പൂണിത്തുറ സംസ്കൃത കോളേജ് ഹാളില്‍ Read more…

മറ്റൊരു കേരളം – പദയാത്രാറൂട്ട്

കേരളത്തിലെ വിവിധ ജില്ലകളിലൂടെ മറ്റൊരുകേരളം – സാമൂഹികവികസന ക്യാമ്പയിന്റെ ഭാഗമായ പദയാത്ര കടന്നു പോകുന്ന ദിവസങ്ങളാണ് താഴെകൊടുക്കുന്നത്. ജനുവരി 14 ന് ആരംഭിക്കുന്ന ജാഥ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 ന് ആലവുയില്‍ സമാപിക്കും. ഒരു ദിവസം നാലു സ്വീകരണകേന്ദ്രങ്ങളാണുണ്ടാവുക. കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ – സാമൂഹ്യ- സാംസ്‌കാരിക പ്രസ്ഥാനങ്ങളെയും പൗര പ്രമുഖരെയുമെല്ലാം ബഹുജനങ്ങളെയുമെല്ലാം ഇതിലേയ്ക്ക് Read more…

പരിഷദ് കലാജാഥകള്‍ക്കു തുടക്കമായി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള വ്യാപകമായി നടത്തുന്ന വേണം മറ്റൊരു കേരളം കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മൂന്നു കലാജാഥകള്‍ കാസര്‍കോട് ജില്ലയിലെ മുന്നാട്, ഇടുക്കിയിലെ പൈനാവ്, പത്തനംതിട്ടജില്ലയിലെ വടശ്ശേരിക്കര എന്നിവടങ്ങളില്‍ നിന്ന് പ്രയാണമാരംഭിച്ചു. മുന്നാട് അംബികാസുതന്‍ മാങ്ങാട്, വടശ്ശേരിക്കര മുരുകന്‍ കാട്ടാക്കട, ഇടുക്കി പൈനാവില്‍ ആന്റണി മുനിയറ എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. (ജാഥാ റൂട്ട് ഇതോടൊപ്പം Read more…

ശാസ്ത്രകലാജാഥ ഡിസംബര്‍ 3ന് ആരംഭിക്കും

കേരളം മുന്നേറുന്നത് ജീര്‍ണ്ണതയുടെ കേരളാ മോഡലിലേയ്‌ക്കോ?മുല്ലനേഴിക്ക് സമര്‍പ്പിച്ച് ശാസ്ത്രകലാജാഥ ഡിസംബര്‍ 3ന് ആരംഭിക്കും വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മൂന്ന് ശാസ്തകലാജാഥകള്‍ 2011 ഡിസംബര്‍ മൂന്ന് മുതല്‍ 18 വരെ കേരളപര്യടനം ആരംഭിക്കുകയാണ്. പരിഷത്തിനെ സംബന്ധിച്ചിടത്തോളം, അതിന്റെ ഒരു അടുത്ത സഹയാത്രികനും ആദ്യ കലാജാഥ മുതല്‍ക്കേ അതിന്റെ രചയിതാക്കളിലും അഭിനേതാക്കളിലും Read more…

മുല്ലപ്പെരിയാര്‍: വൈകാരിക ഭീതിയല്ല ശാസ്ത്രീയ പരിഹാരമാണ് വേണ്ടത്

മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് ജനങ്ങളെ ഭയപ്പെടുത്തുകയല്ല, ശാസ്ത്രീയ പ്രശ്‌നപരിഹാരം തേടുകയാണ് വേണ്ടത്. ജനങ്ങളുടെ ജീവനും, പരിസ്ഥിതിക്കും പരിഹരിക്കാനാകാത്തതും പുനര്‍ നിര്‍മ്മിക്കാനാകാത്തതുമായ ദുരന്തസാധ്യതകള്‍ കണ്ടാല്‍ അതിന്മേല്‍ ഒരു വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കാതെ നടപടിയെടുക്കുവാന്‍ ദേശീയസര്‍ക്കാരുകള്‍ക്ക് കഴിയുമെന്ന് അന്താരാഷ്ട്ര ധാരണ നിലനില്‍ക്കുന്നു. 1992ല്‍ റിയോ ഡി ജനിറോയില്‍ ചേര്‍ന്ന ഭൗമ ഉച്ചകോടിയുടെ പ്രഖ്യാപനത്തില്‍ 15-ാം വകുപ്പ് ഇതാണ് Read more…

സാമൂഹിക വികസന സെമിനാറുകള്‍ – കരട് രേഖകള്‍

ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന ജീവിതഗുണനിലവാരം പുലര്‍ത്തുമ്പോഴും കേരളത്തിന്റെ ഇന്നത്തെ അവസ്ഥയും ഭാവി വികാസ സൂചികകളും ഉത്കണ്ഠകളുണര്‍ത്തുന്നതാണ്. വ്യക്തികളുടെയോ വിഭാഗങ്ങളുടെ നിലനില്‍ക്കാത്ത വളര്‍ച്ചയ്കുപരി സാമൂഹിക വികസനം എന്ന ലക്ഷ്യത്തിലൂന്നുന്ന മറ്റൊരു കേരളം സാദ്ധ്യമാക്കണമെന്ന ആവശ്യത്തോടെയുള്ള വിപുലമായ ജനകീയ ക്യാമ്പയിന്‍ നടന്നുവരികയാണ്. ഈ സാമൂഹിക വികസന കാഴ്ചപ്പാട് 12- ാം പദ്ധതിയില്‍ പരിഗണിക്കപ്പെടേണ്ടതാണെന്നുകണ്ട്, 16 വികസനവിഷയങ്ങളില്‍ Read more…

മറ്റൊരു കേരളം – സാമൂഹിക വികസനത്തിനായി ജനകീയ ക്യാമ്പയിന്‍ സംസ്ഥാനതല ഉത്ഘാടനം

മറ്റൊരു കേരളം എന്ന ജനകീയ ക്യാമ്പയിന് ഡോ. കെ.എന്‍. പണിക്കര്‍ തുടക്കമിട്ടു വേണം മറ്റൊരു കേരളം എന്ന ജനകീയ ക്യാമ്പയിന് 2011 ഒക്‌ടോബര്‍ 31 ന് (തിങ്കളാഴ്ച്ച) വൈകീട്ട് 4 മണിക്ക് തിരിതെളിഞ്ഞു. കേരള ശാസ്ത്രസാഹിത്യ അക്കാദമി ഹാളില്‍ കേരളീയ സംസ്‌കൃതിയുടെ ചൈതന്യങ്ങളായ നിരവധി പേരുടെ സാന്നിദ്ധ്യത്തില്‍ പ്രശസ്ത ചരിത്ര പണ്ഡിതനായ ഡോ.കെ.എന്‍. പണിക്കരാണ് ആദ്യതിരികൊളുത്തിക്കൊണ്ട് Read more…

മറ്റൊരു കേരളം – സാമൂഹിക വികസനത്തിനായി ജനകീയ ക്യാമ്പയിന്‍ ആവേശമായി മാറുന്നു

വേണം മറ്റൊരു കേരളം- സാമൂഹിക വികസനത്തിനായുള്ള ജനകീയ ക്യാമ്പയിന്‍ മേഖലാ തല ഉത്ഘാടനങ്ങള്‍ കേരളപ്പിറവിയില്‍ സംസ്ഥാനമെമ്പാടും നടന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിവിധ മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ജെന്‍ഡര്‍, വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യം, കൃഷി, ഊര്‍ജ്ജം തുടങ്ങിയ വിവിധ വിഷയ മേഖലകളിലെ സൂഷ്മതല പ്രവര്‍ത്തനങ്ങളുടെ മാതൃകകള്‍ സൃഷ്ടിച്ച്, ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനമല്ല, സാമൂഹ്യ പ്രതിബദ്ധതയുള്ള വളര്‍ച്ചയാണ് വേണ്ടത് Read more…