ബി.ഒ.ടി വിരുദ്ധ ജാഥ

എന്.എച്ച്. 47 ല് പാലിയേക്കരയിലെ ബി.ഒ.ടി ടോള് പ്ലാസ്സയില് നിന്ന് പുതുക്കാട് സെന്ററിലേക്ക് പരിഷത്ത് തൃശൂര് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില് പ്രതിഷേധജാഥയും ധര്ണ്ണയും സംഘടിപ്പിച്ചു. ജനറല് സെക്രട്ടറി ശ്രീ.ടി.പി.ശ്രീശങ്കര് ധര്ണ്ണ ഉദ്ഘാടനം ചെയ്തു. ഡോ.കാവുന്പായി ബാലകൃഷ്ണന്, അഡ്വ.കെ.പി.രവിപ്രകാശ്, ജില്ലാപ്രസിഡണ്ട് ശ്രീ.വി.എന്.കൃഷ്ണന്കുട്ടി,  ജില്ലാസെക്രട്ടറി  വി.മനോജ്കുമാര്, ശ്രീ.ടി.ആര്.രാജേഷ് എന്നിവര് സംസാരിച്ചു. ലഘുലേഖകളും നോട്ടീസും പ്രചരിപ്പിച്ചുകൊണ്ട് പ്ലക്കാഡുകളേന്തി നൂറോളം പ്രവര്ത്തകര് ജാഥയില് Read more…

ബയോ ഗ്യാസ് പ്ലാന്റ് – ഫിറ്റര്‍മാരുടെ പരിശീലനം

ബയോ ഗ്യാസ് പ്ലാന്റ് – ഫിറ്റര്‍മാരുടെ പരിശീലനം ജൂലായ് 20, 21 പറവൂര്‍ ബ്ലോക്ക് ഓഫീസ് ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്റര്‍ (ഐആര്‍ടിസി) വികസിപ്പിച്ചെടുത്തിരിക്കുന്ന ബയോ ഗ്യാസ് പ്ലാന്റിന്റെ നിര്‍മ്മാണവും പ്രവര്‍ത്തന രീതിയും ഐആര്‍ടിസിയിലെ വിദഗ്ദ്ധര്‍ പരിചയപ്പെടുത്തുന്നു. ജൂലായ് 20, 21 തീയതികളില്‍ പറവൂര്‍ ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിശീലന പരിപാടി, 20ന് Read more…

വയനാട് ആരോഗ്യ സര്‍വ്വേയും മെഡിക്കല്‍ ക്യാമ്പും

വയനാട്ടിലെ കോളനികളില്‍ നടത്തിയ ആരോഗ്യ സര്‍വ്വേയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.പരിഷത് വയനാട് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പഠനത്തിന് ഡോ. കെ.ജി രാധാകൃഷ്ണന്‍, ഡോ.ബിജു ജോര്‍ജ്ജ് തുടങ്ങയവര്‍ നേതൃത്വം നല്‍കി. പരിഷത് സംഘം പുല്‍പ്പള്ളിയിലെ കോളനികള്‍ സന്ദര്‍ശിച്ച് രോഗപരിശോധന നടത്തുകയും മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു. കോളനികളനി നിവാസികളുടെ ആരോഗ്യ രക്ഷയ്ക്ക് ശുചിത്വസംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് സംഘം വിലയിരുത്തി. Read more…

പൊതുവിദ്യാലയങ്ങളെ വിപണനകേന്ദ്രങ്ങളാക്കരുത്

കൈകഴുകലിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ പൊതുവിദ്യാലയങ്ങളില്‍ ഹിന്ദുസ്ഥാന്‍ ലിവറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ലൈഫ്ബോയ് സോപ്പിന്റെയും ഹാന്‍ഡ്വാഷിന്റെയും പ്രചരണ-വിപണന പരിപാടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിവേദനം നല്‍കി. കേരള ശുചിത്വമിഷന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും സംയുക്തത്തില്‍ ‘തെളിമ’ എന്ന ശുചിത്വ-ആരോഗ്യ വിദ്യാഭ്യാസ പരിപാടി വിദ്യാലയങ്ങളില്‍ നടക്കുന്നതിനിടയിലാണ് ‘ദി സ്കൂള്‍ ഫൈവ്’ എന്ന പേരില്‍ ഹിന്ദുസ്ഥാന്‍ലിവറിന്റെ Read more…

രസതന്ത്രവര്‍ഷവും, വികസന ക്യാമ്പയിനും വിജയപ്പിക്കും – പരിഷത് നിര്‍വ്വാഹക സമിതി

അന്താരാഷ്ട്ര രസതതന്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി പരിഷത് സംഘടിപ്പിച്ചുവരുന്ന ശാസ്ത്രക്ലാസ്സുകള്‍ ലക്ഷ്യമിട്ടത്രയും പൂര്‍ത്തീകരിക്കുവാന്‍ ജൂലൈ 9, 10 തീയതികളില്‍ നടന്ന കേന്ദ്രനിര്‍വ്വാഹക സമിതിയോഗം തീരുമാനിച്ചു. സാമൂഹ്യ നീതിയിലും സുസ്ഥിരതയിലും അടിസ്ഥാനപ്പെടുത്തിയ കേരള വികസനം എന്ന കാഴ്ചപ്പാട് മുന്നോട്ട് വച്ച്, ഈ വര്‍ഷം നടത്താനുദ്ദേശിക്കുന്ന വികസന ക്യാമ്പയിന്‍ സംബന്ധമായ വിശദാംശങ്ങളും സെപ്റ്റംബറില്‍ വയനാട്ടില്‍ നടക്കുന്ന സംസ്ഥാന പ്രവര്‍ത്തക ക്യാമ്പിന്റെ വിശദാംശങ്ങളും Read more…

സ്വാശ്രയവിദ്യാഭ്യാസം സെമിനാര്‍ ,സംഘടിപ്പിച്ചു

“സ്വാശ്രയവിദ്യാഭ്യാസം അഴിയാക്കുരുക്കുകൾ” എന്ന വിഷയത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് സെമിനാർ സംഘടിപ്പിച്ചു. ജൂലൈ2 നു തിരുവനന്തപുരം വൈ എം സി എ ഹാളിനു സെമിനാർ നടന്നത്. ഡോക്ടർ ആർ വി ജി മേനോൻ “സ്വാശ്രയവിദ്യാഭ്യാസവും സാമൂഹ്യനീതിയും” എന്ന വിഷയവും ഡോ.എസ് എസ് സന്തോഷ് “സ്വാശ്രയ വിദ്യാഭ്യാസവും മെഡിക്കൽ കോളേജുകളും” എന്ന വിഷയവും ഡോ.കെ എൻ ഗണേഷ് “സ്വാശ്രയവിദ്യാഭ്യാസവും Read more…

രസതന്ത്രവര്‍ഷത്തില്‍ ആയിരം ശാസ്ത്രക്ലാസ്സുകള്‍

ഐക്യരാഷ്ട്ര സംഘടന 2011 അന്താരാഷ്ട്ര രസതന്ത്രവര്‍ഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ആയിരം രസതന്ത്ര ക്ലാസ്സുകള്‍ നടത്താന്‍ പരിഷത് ഭവനില്‍ ചേര്‍ന്ന ജില്ലാ സംഘാടകസമിതി തീരുമാനിച്ചു.  സ്കൂളുകള്‍, കോളേജുകള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, അംഗനവാടികള്‍, വീട്ടുമുറ്റങ്ങള്‍ മറ്റ് പൊതു സ്ഥലങ്ങള്‍ തുടങ്ങി സാമൂഹ്യ ജീവിതത്തിന്റെ വിവിധ കേന്ദ്രങ്ങളിലാണ് ക്ലാസ്സുകള്‍ നടക്കുക. ഇതിനായി സി.ഡി, പാനല്‍, കൈപ്പുസ്തകം എന്നിവ   Read more…

സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് സമാപിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിവധ രംഗങ്ങളില്‍ നടത്താന്‍ പോകുന്ന ക്യാമ്പയിനുകളുടെ ദിശ നിര്‍ണ്ണയിക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ക്കായി നടത്തുന്ന ജില്ലാ പഠനക്യാമ്പ് വള്ളിക്കുന്നില്‍ സമാപിച്ചു. പരിഷത്ത് പ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തിലൂന്നി സംസാരിച്ചുകൊണ്ട് നിര്‍വ്വാഹക സമിതിയംഗം ജോജി കൂട്ടുമ്മേല്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വേണു പാലൂര്‍ അധ്യക്ഷത വഹിച്ചു. സി.ബി.എസ്. ഇ, ഐ.സി.എസ്.ഇ. വിദ്യാലയങ്ങള്‍ക്ക് Read more…

സംഘടന വിദ്യാഭ്യാസ ക്യാമ്പ്

പരിഷത്ത് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ , മേഖലാ സെക്രെടരിമാര്‍ ,മേഖലയിലെ പ്രധാന പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ജുണ്‍ 25,26 തീയതികളില്‍ വള്ളിക്കുന്നില്‍ സംഘടന വിദ്യാഭ്യാസ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു .നാം ഏറ്റെടുക്കാന്‍ പോകുന്ന വികസന ക്യംപയിനും അതിന്റെ ഭാഗമായുള്ള പഠന പ്രവര്‍ത്തനങ്ങളും, വിപുലമായി നടക്കേണ്ട രസതന്ത്ര -വനവര്‍ഷ ക്ലാസ്സുകളും മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിനു പരിഷത്ത് ദര്ശനത്തിനും പ്രയോഗത്തിനും ഊന്നല്‍ Read more…

ജില്ലാ ഭാരവാഹികളുടെ ക്യാമ്പ് ആരംഭിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാഭാരവാഹികളുടെ ക്യാമ്പ് തൃശ്ശൂര്‍ പരിസരകേന്ദ്രത്തില്‍ ആരംഭിച്ചു. ഡോ. എം.പി പരമേശ്വരന്‍ ആമുഖ പ്രഭാഷണം നടത്തി. ജൂണ്‍ 18 ന് രാവിലെ ”ശാസ്ത്രവും ശാസത്രത്തിന്‍റെ രീതിയും സാമൂഹ്യ പ്രവര്‍ത്തനത്തില്‍” എന്ന വിഷയത്തില്‍ നടന്ന സെഷനിന്‍റെ ആമുഖം പ്രൊഫ. കാവുമ്പായി ബാലകൃഷ്ണന്‍ അവതരിപ്പിച്ചു. ചര്‍ച്ച ക്രോഡീകരിച്ചുകൊണ്ട് സി.പി നാരായണന്‍ സംസാരിച്ചു. കേരള വികസനവും പരിഷത് Read more…