Updates
മാസിക ചിറ്റൂര്‍ പുതുചരിത്രത്തിലേക്ക്
പരിഷത്തിന്റെ മാസിക പ്രചാരണത്തില്‍ ചിറ്റൂര്‍ യൂണിറ്റ് പുതു ചരിത്രം കുറിക്കുകയാണ്. ആയിരം മാസികാ വരിക്കാരെയാണ് ഇക്കഴിഞ്ഞ മാസികാ കാമ്പയിന്‍ കാലത്ത് ചിറ്റൂര്‍ യൂണിറ്റു മാത്രമായി കണ്ടെത്തിയത്.
പരിഷത്തിന്റെ മാസിക പ്രചാരണത്തില്‍ ചിറ്റൂര്‍ യൂണിറ്റ് പുതു ചരിത്രം കുറിക്കുകയാണ്. ആയിരം മാസികാ വരിക്കാരെയാണ് ഇക്കഴിഞ്ഞ മാസികാ കാമ്പയിന്‍ കാലത്ത് ചിറ്റൂര്‍ യൂണിറ്റു മാത്രമായി കണ്ടെത്തിയത്.
മെത്രാന്‍ കായല്‍പാടശേഖരത്ത് കൃഷി ചെയ്യുക – സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയം കോട്ടയം ജില്ലയില്‍ കുമരകം ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയില്‍ വേമ്പനാട് കായലിനോട് ചേര്‍ന്നുകിടക്കുന്ന 417 ഏക്കര്‍ വരുന്ന മെത്രാന്‍ കായല്‍ എന്ന പാടശേഖരം ടുറിസം വ്യവസായത്തിനായി നികത്തുവാനുള്ള നീക്കം അനുവദിക്കരുത്. റാക്ക്-ഇന്‍ഡോ എന്ന സ്വകാര്യകമ്പനിയുടെ കൈവശമാണ് ഇപ്പോള്‍ ഈ ഭൂമി. 150 ഏക്കര്‍ വിസ്തൃതിയുള്ള ഗോള്‍ഫ് മൈതാനം സെവന്‍ സ്റ്റാര്‍ പദവിയുള്ള ടൂറിസ്റ്റ് റിസോര്‍ട്ട്, റസ്റ്ററന്റുകള്‍, കോട്ടേജുകള്‍ എന്നിവയാണ് Read more…
ആഗസ്റ്റ് 27,28,29 തീയ്യതികളിലായി അങ്കമാലി നായത്തോട് മഹാകവി ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് സമാപിച്ചു. ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യകാര്‍ഷിക സംഘടനയില്‍ സാമ്പത്തികവിദഗ്ധനായിരുന്ന ഡോ. സി.ടി.എസ് നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ക്യാമ്പില്‍ വിവിധ വിഷയങ്ങളിലായി സജീവമായ ചര്‍ച്ചകള്‍ നടന്നു. പരിസ്ഥിതി,വികസനം എന്ന വിഷയത്തില്‍ ഡോ.കെ.എന്‍ ഗണേഷ്, പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് സി.പി നാരായണന്‍, ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് ഡോ.ആര്‍.വി.ജി മേനോന്‍, ലിംഗപദവിയെക്കുറിച്ച് മിനി സുകുമാരന്‍ എന്നിവര്‍ വിഷായവതരണം Read more…
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനതല ഐ ടി ശില്പശാല ഐ.ആര്‍.ടി.സിയില്‍ ആരംഭിച്ചു. പരിഷത്ത് പ്രസിഡന്‍റ് കാവുന്പായി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മൂലധന ശക്തികള്‍ വിവരസാങ്കേതിക വിദ്യയെ അവരുടെ ലാഭം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉപയോഗപ്പെടുത്തുകയാണ്. എന്നാല്‍ ഭൂരിപക്ഷത്തിന്‍റെ താത്പര്യങ്ങള്‍ക്കും സാമൂഹികമാറ്റത്തിനുമായുള്ള ഉപകരണമായി ഉപയോഗിക്കപ്പെടാനും ഈ സാങ്കേതികവിദ്യക്കു കഴിയും. അത്തരത്തില്‍ ഐടിയുടെ സാമൂഹികവ്യാപനത്തിനുള്ള പരിപാടികള്‍ പരിഷത്ത് ശക്തിപ്പെടുത്തുമെന്ന് അദ്ദാഹം പറഞ്ഞു. കെ വി അനില്‍കുമാര്‍ വിവരസാങ്കേതിക വിദ്യയും സമൂഹവും എന്ന വിഷയത്തില്‍ Read more…
സുസ്ഥിരവികസനം ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ മാത്രം – ഡോ. സി.ടി.എസ്. നായര്‍ സുസ്ഥിരവികസനം ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യകാര്‍ഷിക സംഘടനയില്‍(FAO) സാമ്പത്തികവിദഗ്ധനായിരുന്ന ഡോ.സി.ടി.എസ്. നായര്‍ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിമിതമായ വിഭവങ്ങളുടെ ഉപയോഗവും അതിന്റെ രാഷ്ട്രീയവും പ്രഭാഷണത്തില്‍ പരാമര്‍ശിക്കപ്പെട്ടു. കേരളം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ പട്ടണങ്ങളുടെ എണ്ണം കൂടും തോറും കേരളം മറ്റ് സംസ്ഥാനങ്ങളേയും Read more…
ദേശീയ പാതകള്‍ 45 മീറ്റര്‍ വീതിയില്‍ ബി.ഒ.ടി. അടിസ്ഥാനത്തില്‍ വികസിപ്പിക്കുവാനുള്ള സര്‍വ്വകക്ഷിയോഗ തീരുമാനത്തില്‍ കേരള ശാസ്ത്രസാഹിത്യപരിഷത്ത് ശക്തിയായി പ്രതിഷേധിക്കുന്നു. ബി.ഒ.ടി. ഒഴിവാക്കി 30 മീറ്ററില്‍ ദേശീയ പാത നിര്‍മ്മിക്കണമെന്ന മുന്‍ സര്‍വ്വകക്ഷിയോഗ തീരുമാനത്തിനു വിരുദ്ധമായ തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശത്തുകൂടിയാണ് കേരളത്തില്‍ പ്രധാന ദേശീയപാതകള്‍ കടന്നുപോകുന്നത്. ഇതു കണക്കാക്കാതെ കേന്ദ്രസര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങളോടുള്ള ഒത്തുതീര്‍പ്പ് ജനങ്ങളോടും ജനാതിപത്യ ഫെഡറല്‍ സംവിധാനങ്ങളോടുമുള്ള വെല്ലുവിളിയാണ്. ബി.ഒ.ടി അടിസ്ഥാനത്തില്‍ Read more…
ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ പ്രവര്ത്തക ക്യാംപ് 2010 ആഗസ്റ്റ് 27, 28,29 തീയതികളില്‍ അങ്കമാലിയില്‍ നടക്കും. വിവിധ ജില്ലകളില് നിന്നായി 250 പ്രതിനിധികള്‍ പങ്കെടുക്കും. പരിഷത്ത് സംഘടനാരേഖ, വികസനം, ആരോഗ്യം, പരിസ്ഥിതി, ജന്‍ഡര്‍ തുടങ്ങിയ വിഷയങ്ങളാണ് ക്യാംപില്‍ പ്രധാനമായി ചര്‍ച്ച തചയ്യുക. പ്രോഗ്രാം നോട്ടീസ് കാണുക.
വിജ്ഞാനോത്സവം പഞ്ചായത്തുതലം ആഗസ്റ്റ് – 14 ന് കുട്ടികള്‍ മുന്‍കൂട്ടി ചെയ്തുവരേണ്ട പ്രവര്‍ത്തനങ്ങള്‍ എല്‍.പി.വിഭാഗം പ്രകൃതിയില്‍ എല്ലാ ജീവജാലങ്ങള്‍ക്കും അവയുടെ തന്നെ വര്‍ഗ്ഗത്തില്‍പ്പെട്ട സസ്യങ്ങളേയും ജന്തുക്കളേയും ഉല്പാദിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. സസ്യങ്ങള്‍ ഇതിനായി നിരവധി മാര്‍ഗ്ഗങ്ങളാണ് അവലംബിക്കുന്നത്. നിങ്ങളുടെ ചുറ്റുപാടില്‍ കാണുന്നതും നട്ടുവളര്‍ത്തുന്നതുമായ ചെടികള്‍ ഏതെല്ലാം തരത്തിലാണ് പ്രത്യുല്പാദനം ലടത്തുന്നതെന്ന് കണ്ടെത്തി പട്ടികപ്പെടുത്തണം. (ചെടിയുടെ പേര്, കുറ്റിച്ചെടിയാണോ മരമാണോ ഇഴവള്ളിയാണോ… തുടങ്ങിയ പ്രത്യേകതകള്‍, വളരുന്ന സ്ഥലം, പ്രത്യുല്പാദന മാര്‍ഗ്ഗം എന്നിങ്ങനെയാണ് പട്ടികപ്പെടുത്തേണ്ടത്. Read more…
തൃത്താല മേഖല ജെന്റര്‍ ശില്പ ശാല ഞാങ്ങട്ടിരിയില്‍ ജൂലൈ 31 രാവിലെ തൃത്താല ബ്ലോക്ക് പഞ്ചായത്ത് സ്ടാണ്ടിംഗ് കമ്മിറ്റി ച്യര്‍ പെര്‍സണ്‍ വിജയമ്മ ടീച്ചര്‍ ഉത്ഖാടനം ചെയ്തു. 60 പേര്‍ പങ്കെടുക്കുന്ന ശില്പ ശാലക്ക് നിര്‍വാഹക സമിതി അംഗങ്ങളായ അജില സാബു വിനോദ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. അഗസ്ത് 1 നു സമാപിക്കും.
ആഗസ്റ്റ ഏഴിനു നടത്താനിരുന്ന യുറീക്കാവിജ്ഞാനോത്സവം പഞ്ചായത്ത് യമുനിസിപ്പാലിറ്റി തല പരീക്ഷ ആഗസ്റ്റ് 14-ലേക്കു മാറ്റി.