Updates
കാടേ കാടേ കൈനീട്ടൂ
അംബുജം കടമ്പൂര് രചിച്ച ‘കാടേ കാടേ കൈനീട്ടൂ’ എന്ന നോവല്‍ സന്തോഷത്തോടെ കുട്ടികളുടെ മുന്നില്‍ എത്തിക്കുകയാണ്. പേര് സൂചിപ്പിക്കും പോലെ ഇത് കാടുമായി ബന്ധപ്പെട്ട കഥയാണ്. ഒരു കുട്ടിക്കൊമ്പന്റെ കഥ. കാടും കാട്ടുമൃഗങ്ങളുമെല്ലാം കുട്ടികള്‍ക്ക് പ്രിയപ്പെട്ടതും ഇഷ്ടപ്പെട്ടതുമായ വിഷയമാണ്. അത്തരം കഥകള്‍ മലയാളത്തില്‍ ധാരാളമുണ്ട്. എന്നാല്‍ ‘കാടേ കാടേ കൈനീട്ടൂ’ വേറിട്ടു നില്‍ക്കുന്നത്, സമീപകാലത്ത്, വനപ്രദേശങ്ങളോട് ചേര്‍ന്നുള്ള കാര്‍ഷികമേഖലകളില്‍ മനുഷ്യരും മൃഗങ്ങളും തമ്മിലുണ്ടായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ വിഷയമാക്കുന്നതിലൂടെയാണ്. അങ്ങനെ ഇതൊരു കാലികപ്രസക്തിയുള്ള Read more…