വജ്രജൂബിലി സമ്മേളനം – പ്രമേയം 3

  മാലിന്യമുക്ത നവകേരളം യാഥാർത്ഥ്യമാക്കാൻ നടപടികൾ സ്വീകരിക്കുക. അജൈവ മാലിന്യ പരിപാലനം നിയമ വ്യവസ്ഥ നടപ്പിലാക്കുക.   മാലിന്യപരിപാലനത്തിന്റെ മേഖലയിൽ  നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ടെങ്കിലും ബ്രഹ്മപുരത്തെ മാലിന്യമലയിലെ വിഷപ്പുക കേരളത്തിൽ മാലിന്യ  സംസ്കരണത്തിന്റെ കാര്യത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെയെല്ലാം ശോഭ കെടുത്തിയിരിക്കയാണ്. സാധാരണ ജീവിതത്തിൽ ഹരിത സൗഹൃദ സമീപനം ഒരു ശീലവും സംസ്കാരവുമാക്കി മാറ്റാൻ ഇപ്പോഴും ബഹുഭൂരിപക്ഷം മലയാളികൾക്കും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കേരളത്തിന്റെ തെരുവുകളിൽ മാലിന്യക്കൂനകൾ പെരുകുന്നു, ജലാശയങ്ങളിലും Read more…

വജ്രജൂബിലി സമ്മേളനം – പ്രമേയം 2

വർദ്ധിക്കുന്ന മനുഷ്യ-വന്യമൃഗസംഘർഷത്തിന് ശാശ്വതപരിഹാരം കാണാൻ അടിയന്തിര നടപടികൾ ഉണ്ടാകണം. മനുഷ്യൻ അവന്റെ ജീവസന്ധാരണത്തിനായി കാടിനെ ആശ്രയിക്കാൻ തുടങ്ങിയ നാൾ തൊട്ട് തുടങ്ങിയതാണ് മനുഷ്യ-വന്യമൃഗസംഘർഷങ്ങൾ. വന്യമൃഗങ്ങളുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കാതെ സഹവർത്തിത്വത്തോടെ കഴിഞ്ഞവരാണ് ആദിവാസികൾ. എന്നാൽ കഴിഞ്ഞ പതിറ്റാണ്ടുകളിൽ വർദ്ധിച്ചുവരുന്ന മനുഷ്യ-വന്യമൃഗ സംഘർഷത്തിനു വേദിയാകുകയാണ് വനാതിർത്തികൾ. ബ്രിട്ടീഷുകാരുടെ വനപരിപാലനം പിന്തുടർന്നുവന്ന വനംവകുപ്പും അടിക്കടിയുണ്ടാകുന്ന  മനുഷ്യനിർമിത കാട്ടുതീ, സ്വകാര്യതോട്ടങ്ങളുടെ കടന്നു കയറ്റം, വലിയ/ ചെറിയ ഡാമുകൾ, ഇവ ഉണ്ടാക്കിയ വനനശീകരണവും തുണ്ട് വൽകരണവും, Read more…

വജ്രജൂബിലി സമ്മേളനം – പ്രമേയം 1

ചരിത്രവസ്തുതകൾ വെട്ടിമാറ്റിയും ശാസ്ത്രതത്വങ്ങളെ ഒഴിവാക്കിയും വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം വർഗീയവൽകരിക്കുന്ന നയം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണം. യുക്തീകരണപ്രക്രിയ എന്ന പേരിൽ സ്കൂൾപാഠപുസ്തകങ്ങളിൽ നിന്നും യാതൊരു യുക്തി യും നീതീകരണവുമില്ലാതെ പാഠഭാഗങ്ങൾ ഒഴിവാക്കുന്ന പ്രക്രിയ എൻ സി ഇ ആർ ടി തുടരുകയാണ്. ഇന്ത്യയിലെ ബഹുസ്വരത അനന്യമാണ്. ഇവിടേക്ക് കടന്നുവന്നവരും ഇതിലെ വഴി പോയവരും അവരാരായാലും ശരി നിരവധി മതങ്ങളും വംശങ്ങളും കൂടിച്ചേർന്ന്, കൊണ്ടും കൊടുത്തും മെച്ചപ്പെട്ടതാണ് ഇന്ത്യൻ സംസ്കാരം. ഇന്ത്യാചരിത്രം പഠിക്കുന്ന Read more…

പുതിയ ഭാരവാഹികൾ – 2024-25

2024 ഫെബ്രുവരി 24,25 തിയതികളിൽ കോട്ടയം സി എം എസ് കോളേജിൽ ചേർന്ന 61-ാം വാർഷികം തെരഞ്ഞെടുത്ത പുതിയ ഭാരവാഹികൾ ടി.കെ. മീരാഭായ് ( പ്രസിഡണ്ട് – തൃശ്ശൂർ ) , പി വി ദിവാകരൻ ( ജന.സെക്രട്ടറി-കണ്ണൂർ), പി.പി. ബാബു കണ്ണൂർ – ട്രഷറർ) വൈസ് പ്രസിഡണ്ടുമാർ – 1. ഡോ പി യു മൈത്രി, 2. ജി സ്റ്റാലിൻ സെക്രട്ടറിമാർ – വടക്കൻ മേഖല- എൻ. ശാന്തകുമാരി, Read more…

കേരള പദയാത്ര

ശാസ്ത്രബോധത്തിൽ അധിഷ്ഠിതമായ സാമൂഹ്യ മാറ്റത്തിനായി ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് ആരംഭിച്ചിരിക്കുന്ന ജനകീയ ക്യാമ്പയിന്റെ ആദ്യഘട്ടം പൂർണതയിലേക്ക് എത്തുകയാണ്. ശാസ്ത്രം ജനനന്മക്ക്, ശാസ്ത്രം നവകേരളത്തിന്’ എന്ന മുദ്രാവാക്യവുമായാണ് പരിഷത്ത് ജനങ്ങളോടൊപ്പം സഞ്ചരിക്കുന്നത്. പതിനായിരം ശാസ്ത്ര ബോധന ക്ലാസുകൾ, പതിനെട്ട് സംസ്ഥാന സെമിനാറുകൾ, എൺപതിലധികം പ്രാദേശിക പഠനങ്ങളും സെമി നാറുകളും, ഗ്രാമീണ സ്ത്രീകൾക്ക് വേണ്ടിയുള്ള അന്താ രാഷ്ട്ര ദിനാചരണങ്ങളും അനുബന്ധ പഠനങ്ങളും പൂർത്തിയാക്കിയാണ് സമാപനഘട്ടത്തിലേക്ക് കടക്കുന്നത്. ഇതിന്റെ ഭാഗമായുള്ള കേരള പദയാത്ര Read more…

എറണാകുളം ജില്ലാ സമ്മേളനം 2022

എറണാകുളം ജില്ലാ സമ്മേളനം തൃപ്പുണിത്തുറയിൽ വെച്ച് നടന്നു. 2022 ഏപ്രിൽ 23, 24 തീയതികളിലായി എറണാകുളം ജില്ലാ സമ്മേളനം നടന്നു. 23 – ന് ഓൺലൈനായും 24 – ന് ഓഫ് ലൈനായുമാണ് സമ്മേളത് നടന്നത്. ഏപ്രിൽ 23ന് വൈകിട്ട് ഓൺലൈനിൽ മുൻവർഷം വിട്ടുപിരിഞ്ഞ പരിഷത്ത് പ്രവർത്തകരെ അനുസ്മരിച്ചു കൊണ്ട് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ ആർ ശാന്തിദേവി റിപ്പോർട്ടും ട്രഷറർ കെ എൻ സുരേഷ് വരവു- Read more…

സംസ്ഥാനവാർഷിക പ്രമേയം – 5

സിൽവർലൈൻ മുൻഗണനയല്ല സില്‍വര്‍ലൈന്‍പദ്ധതിയുമായി ബന്ധപ്പെടുത്തി കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് നടത്തി യ പഠനത്തിലൂടെ കണ്ടെത്തിയ പാരിസ്ഥിതിക സാമൂഹിക പ്രത്യാഘാതസാധ്യതകള്‍ ഗൗരവമേറിയ തും കേരളത്തിന്റെ കെട്ടുറപ്പിനെ സാരമായി ബാധിക്കുന്നതുമാണ്.സിൽവർലൈൻ കടന്നു പോകുന്ന മുപ്പതു മീറ്റർ പ്രദേശത്തെയും അതിനു ഇരുവശവും വരുന്ന 85 മീറ്റർ വീതമുള്ള പ്രദേശത്തേയും പ്രത്യേക മായി എടുത്താണ് പഠനം നടത്തിയത്. പരിഷത്ത് നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകളനുസരിച്ചു് കേരളത്തിലെ സവിശേഷമായ എല്ലാ ആവാസവ്യവസ്ഥകളെയും പാതയുടെ നിർമാണം ബാധിക്കുന്നുണ്ട്.കേരളത്തിന്റെ ഭൗമഘടന, പ്രളയതടങ്ങൾ,നീരൊഴുക്ക് Read more…

സംസ്ഥാനവാർഷിക പ്രമേയം – 4

ആദിവാസി മേഖലകളിലേക്കുള്ള പ്രവേശനം വിലക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണം സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ ഗവേഷണത്തിനും മറ്റു സാമൂഹിക പ്രവർത്തനങ്ങൾക്കുമായി പ്രവേശിക്കുന്നതിന് പ്രത്യേകം അനുവാദം വാങ്ങണം എന്ന സർക്കാർ ഉത്തരവ് പിൻവലിക്കുക. ഗവേഷണം, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയ്ക്കായി സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ പ്രവേശിക്കുന്നതിന് പട്ടിക വർഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും അനുവാദം വാങ്ങണമെന്ന് കാണിച്ചു കൊണ്ട് ഇറങ്ങിയ സർക്കാർ ഉത്തരവിൽ ജനാധിപത്യ വിരുദ്ധത ഉണ്ട് എന്ന് പരിഷത്ത് കരുതുന്നു. ആദിവാസി Read more…

സംസ്ഥാനവാർഷിക പ്രമേയം – 3

ഔഷധ വിലവർദ്ധന പിൻവലിക്കുകയും ജനകീയ ഔഷധനയം നടപ്പാക്കുകയും വേണം കേന്ദ്രസർക്കാറിൻ്റെ അവശ്യമരുന്ന് പട്ടികയിലെ വിവിധ ഡോസേജുകളിൽ പെട്ട 872 മരുന്നുകളുടേയും ആഞ്ചിയോപ്ലാസ്റ്റി, ഡയാലിസിസ് തുടങ്ങിയ അടിയന്തിര ചികിത്സകൾക്കാവശ്യമായ ആരോഗ്യ ഉത്പന്നങ്ങളുടേയും വില ദേശീയ ഔഷധവിലനിയന്ത്രണ അതോറിറ്റി 2022 ഏപ്രിൽ 1 മുതൽ 10.8% വർദ്ധിപ്പിച്ചിരിക്കുന്നു. ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ട പ്രമേഹം, രക്താതിമർദ്ദം, ശ്വാസകോശരോഗങ്ങൾ, കാൻസർ തുടങ്ങിയ ദീർഘസ്ഥായീ രോഗങ്ങളുള്ളവരെയാണ് ഔഷധവിലവർദ്ധന രൂക്ഷമായി ബാധിക്കുക. ഇവരുടെ ആരോഗ്യച്ചെലവ് ഗണ്യമായി വർദ്ധിക്കുന്നതോടെ Read more…

സംസ്ഥാനവാർഷിക പ്രമേയം – 2

വർദ്ധിച്ചുവരുന്ന രോഗാതുരതയുടെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യ സംവിധാനങ്ങൾ വിപുലീകരിക്കുകയും കാര്യക്ഷമമാക്കുകയും വേണം നാൾക്കുനാൾ വര്‍ധിച്ചു വരുന്ന രോഗാതുരതയുടെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യ സംവിധാനങ്ങളെ കൂടുതല്‍ വിപുലീകരിക്കാനും കാര്യക്ഷമമാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പടുത്തണമെന്ന് കേരള ശാസ്ത്രസാഹിത്യപരിഷത് 59 -ാം സംസ്ഥാനസമ്മേളനം കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ആരോഗ്യ സൂചികകളിലെല്ലാം തന്നെ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന കേരള സംസ്ഥാനം രോഗാതുരതയുടെ കാര്യത്തിലും സമീപകാലത്ത് മുന്നേറുന്നു എന്നത് ആരോഗ്യ മേഖലയ്ക്ക് മാത്രമല്ല സാമൂഹ്യ സാമ്പത്തിക മേഖലകൾക്കും വലിയൊരു വെല്ലുവിളിയായി മാറിയിരിക്കയാണ്. Read more…