Updates
സംസ്ഥാനവാർഷിക പ്രമേയം – 1
പരിസ്ഥിതിലോലമേഖലയിലെ നിയന്ത്രണങ്ങൾ നടപ്പിലാക്കുമ്പോൾ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ ലംഘിക്കരുത് വന്യജീവിസങ്കേതങ്ങളുടെ ചുറ്റുമുള്ള പരിസ്ഥിതിലോലമേഖലാപരിധി കുറഞ്ഞത് ഒരു കിലോമീറ്ററായി നിജപ്പെടുത്തിയ സുപ്രീം കോടതി വിധി കഴിഞ്ഞ ഇരുപത് വർഷമായി ഇക്കാര്യത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വം തൽക്കാലം നീക്കുന്നു. എങ്കിലും ഈ മേഖലയിൽ നടത്താവുന്ന നിർമാണപ്രവർത്തനങ്ങൾ സംബന്ധിച്ച് കോടതി വിധി ചില ആശങ്കകൾ ഉയർത്തുന്നുണ്ട്. ഈ ആശങ്കകൾ ദൂരീകരിക്കേണ്ടത് വനത്തിലും വനാതിർത്തികളിലും താമസിച്ചുവരുന്ന ജനങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. കഴിഞ്ഞ രണ്ടുദശകമായി കേരളം ഉൾപെടെയുള്ള സംസ്ഥാനങ്ങളിൽ Read more…