മദ്യവിപത്തിനെതിരെ ഉണരണം: വയനാട് വാര്‍ഷികം

സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യ ഉപഭോഗം കേരളത്തെയും പ്രത്യേകിച്ച് വയനാട്ടിലെ ആദിവാസികളെയുംവലിയ വിപത്തിലേക്ക് തള്ളിവിടുന്ന സാഹചര്യത്തില്‍ സമൂഹ മനസ്സാക്ഷി ഉണരണമെന്ന് നൂല്‍പുഴ മാതമംഗലത്ത് സമാപിച്ച ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. ജനകീയ മുന്നേറ്റങ്ങളിലൂടെ നേടിയെടുത്ത നേട്ടങ്ങളെല്ലാം ഇല്ലാതാക്കുന്ന തലത്തിലേക്ക് മദ്യപാനവും വിപത്തുകളും വര്‍ധിച്ചിരിക്കുന്നു. വയനാട്ടിലെ ആദിവാസി സമൂഹമാണ് മദ്യവിപത്തിന്‍െറ ദുരന്തം വലിയതോതില്‍ അനുഭവിക്കുന്നത്. അധ്വാനശേഷിയെയും ആയുസ്സിനെയും ഇത് ബാധിച്ചിരിക്കുന്നു. ആദിവാസി ഊരുകളില്‍ 50 വയസ്സിനുമേല്‍ ജീവിക്കുന്ന പുരുഷന്മാരുടെ Read more…

നദീ സംയോജന പദ്ധതി – സര്‍ക്കാര്‍ ആവശ്യമായ നിയമ-ഭരണ നടപടികള്‍ സ്വീകരിക്കണം

നദീ സംയോജന പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ സൂപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നിയമ ഭരണതല നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. നദീസംയോജന പദ്ധതി സംബന്ധിച്ച് 2012 ഫെബ്രുവരിയില്‍ സുപ്രീം കോടതി പുറപ്പടുവിച്ച വിധി ഈ പദ്ധതി നടപ്പിലാക്കിയേതീരു എന്ന സ്ഥിതി വിശേഷം സംജാതമാക്കിയിരിക്കുകയാണ്. ഈ വിധി ദൂരവ്യാപകങ്ങളായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന ഒന്നാണ്. സുപ്രീം കോടതിതന്നെ പരാമര്‍ശിച്ചതുപോലെ ഈവിധിക്ക് ആധാരമായുള്ളത് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് Read more…

എറണാകുളം ജില്ലാവാര്‍ഷികം

പരിഷത്ത് ജില്ലാവാര്‍ഷികസമ്മേളനം 2012 ഏപ്രില്‍ 21, 22 തീയതികളില്‍ വളയന്‍ചിറങ്ങര ഗവ. എല്‍.പി. സ്‌കൂളില്‍ നടന്നു. 21-ാം തീയതി രാവിലെ 10 മണിക്ക് സമ്മേളനം പെരുമ്പാവൂര്‍ എം.എല്‍.എ. സാജു പോള്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് പ്രവര്‍ത്തകനെന്ന നിലയിലുള്ള തന്റെ ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവച്ചു. സാക്ഷരതാകാലത്തെ അക്ഷരകലാജാഥയിലെ കലാപരിപാടികളില്‍ ബ്രഹ്തിന്റെ “എന്തിന്നധീരത……” എന്ന സംഗീതശില്പം ചിന്തയിലും കാഴചപ്പാടിലും വഴിത്തിരിവായത് അദ്ദേഹം അനുസ്മരിച്ചു. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകൊണ്ട് സമൂഹത്തിനുണ്ടായ മാറ്റം ശ്രദ്ധേയമാണ്. നാം പുരോഗമിക്കുന്തോറും Read more…

തിരുവനന്തപുരം ജില്ലാ വാർഷികം 2012 സമാപിച്ചു.

ഏപ്രില്‍ 14, 15 തീയതികളിലായി ആറ്റിങ്ങല്‍ ഠൌണ്‍ യു പി സ്കൂളില്‍ നടന്നു വന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ വാര്‍ഷികം സമാപിച്ചു.വാര്‍ഷിക സമ്മേളനം  ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എസ് കുമാരി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍  മുനി. വൈസ് ചെയര്‍മാന്‍ എം പ്രദീപ് അധ്യക്ഷനായിരുന്നു. തുടര്‍ന്ന് ജില്ല്ലാ പ്രസിഡണ്ട് ബാലകൃഷ്ണന്‍ നായരുടെ അധ്യക്ഷതയില്‍ പ്രതിനിധി സമ്മേളനം ആരംഭിച്ചു. ജില്ലാ സെക്രട്ടറി ജി. സുരേഷ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ Read more…

വനഭൂമിയും എസ്റ്റേറ്റുകളും അന്യാധീനപ്പെടുത്തരുത്

വനഭൂമിയും എസ്റ്റെറ്റുകളും അന്യാധീനപ്പെടുന്നത് തടയുക പൊതുമുതല്‍ ദുരുപയോഗം ചെയ്തും അന്യാധീനപ്പെടുത്തിയും കാശുണ്ടാക്കുന്ന പണി കേരളത്തില്‍ വര്‍ധിച്ചുവരുന്നു. ഇത് തടയേണ്ട സര്‍ക്കാര്‍ പലപ്പോഴും ഇതിന് കൂട്ട്‌ നില്‍ക്കുകയും ഒത്താശ ചെയ്യുകയുമാണെന്നത് പ്രതിഷേധാര്‍ഹമാണ്. പാലക്കാട്ടെ ചെറുനെല്ലി എസ്റ്റേറ്റ്, പാട്ടക്കാര്‍ നിയമവിരുദ്ധമായി മുറിച്ചു വില്‍ക്കുകയും സര്‍ക്കാര്‍ ഭൂമി പണയപ്പെടുത്തി ബാങ്കുകളില്‍ നിന്ന്‌ വന്‍തുക വായ്പ എടുക്കുകയും ചെയ്തതായി കണ്ടതിനാല്‍ വനം വകുപ്പ് എസ്റ്റെറ്റു ഏറ്റെടുത്തു. ഉടമകള്‍ കോടതിയില്‍ പോയി. മുന്‍കൂര്‍ നോട്ടീസ് നല്‍കിയില്ല എന്ന Read more…

വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങൾ:വിശദമായ ചർച്ച വേണം

വിദ്യാഭ്യാസ രംഗത്തെ ഘടനാപരമായ മാറ്റങ്ങള്‍ വിശദമായ ചര്‍ച്ചയ്ക്കു വിധേയമാക്കണം വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ അഞ്ചാംക്ലാസ്സ് ലോവര്‍ പ്രൈമറിയുടെ ഭാഗമായും എട്ടാംക്ലാസ്സ് അപ്പര്‍പ്രൈമറിയുടം ഭാഗമായും മാറ്റുകയാണെന്നും ഒമ്പതാംക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സുവരെ സെക്കണ്ടറി വിഗ്യാഭ്യാസ ഘട്ടമെന്നനിലയില്‍ ഒരു കുടക്കീഴിലാക്കുകയാണെന്നും പ്ലസ്ടു ഘട്ടമായ ഹയര്‍സെക്ക്ന്ററിയുടെയും വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയേയും സംയോജിപ്പിക്കുകയാണെന്നും സര്‍ക്കാര്‍ തീരുമാനിച്ചതായി മനസിലാക്കുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1997 -98 ല്‍ നിയോഗിച്ച ജനകീയ വിദ്യാങ്യാസ കമ്മീഷന്‍ ഇതു Read more…

സി.ബി.എസ്.ഇ. സ്കൂളുകള്‍ – സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക.

സി.ബി.എസ്.സി വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടി ഉപേക്ഷിക്കുക – പരിഷത്ത്. പൊതുവിദ്യാഭ്യാസ രംഗത്ത് കടുത്ത ആശങ്കകള്‍ക്ക് വഴി തുറന്നുകൊണ്ട്, വ്യാപകമായി സി.ബി.എസ്.സി സ്കൂളുകള്‍ക്ക് കേരള സര്‍ക്കാര്‍ അനുമതി നല്‍കിക്കൊണ്ടിരിക്കുകയാണ്. ജാതി-മത ശക്തികള്‍ക്കും വാണിജ്യ താല്പര്യക്കാര്‍ക്കും വിദ്യാഭ്യാസക്കച്ചവടത്തിന് സഹായം നല്‍കുന്ന ഈ നടപടിയില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. പ്രസ്താവനയുടെ പൂര്‍ണ്ണരൂപം അറ്റാച്ച്മെന്റില്‍ നിന്നും വായിക്കുക:

നദീസംയോജനം സെമിനാര്‍

നദീസംയോജന പദ്ധതിയും കേരളവും : സെമിനാര്‍ നദീസംയോജനത്തെക്കുറിച്ചുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ പദ്ധതിയെക്കുറിച്ച് പരിഷത്ത് ചെങ്ങന്നൂര്‍ മേഖലാകമ്മറ്റി സെമിനാര്‍ നടത്തി. 2012 മാര്‍ച്ച് 22 വ്യാഴം 3 മണിക്ക് മാന്നാര്‍ സീനിയര്‍സിറ്റിസണ്‍സ് ഹാളില്‍ നടന്ന സെമിനാറില്‍ പരിഷത്ത് മുന്‍ പരിസ്ഥിതി കണ്‍വീനര്‍ അഡ്വ. എം. ഗോപകുമാര്‍ വിഷയമവതരിപ്പിച്ചു. ഡോ. ജോണ്‍മത്തായി, ജില്ലാ പ്രസിഡന്റ് പി. ജയരാജ്, ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

മാര്‍ച്ച് 8 – സാര്‍വ്വദേശീയ വനിതാ ദിനം

മാര്‍ച്ച് – 8 സാര്‍വ്വദേശീയ വനിതാദിനം – അവകാശക്കൂട്ടായ്മ വിജയിപ്പിക്കകു സാര്‍വ്വദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനമെമ്പാടും അവകാശകൂട്ടായ്മകള്‍ സംഘടിപ്പിക്കുവാന്‍ പരിഷത് കേന്ദ്രനിര്‍വ്വാഹക സമിതിയും ജെന്‍ഡര്‍ വിഷയ സമിതിയും തീരുമാനിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയമായി ജീവിക്കാനാവുന്ന “വേണം മറ്റൊരു ലിംഗനീതിയുള്ള കേരളം” എന്ന മുദ്രാവാക്യമാണ് ഇത്തവണ വനിതാദിനത്തിന്റെ ഭാഗമായി പരിഷത്ത് മുന്നോട്ടുവെയ്കുന്നത്. “ഗ്രാമീണവനിതകളെ ശാക്തീകരിക്കുക – ദാരിദ്രവും പട്ടിണിയും ഇല്ലാതാക്കുക” എന്നതാണ് ഇത്തവണത്തെ വനിതാദിന മുദ്രാവാക്യമായി ഐക്യരാഷ്ട്ര സംഘടന മുന്നോട്ട് Read more…

നദീസംയോജനം സര്‍ക്കാര്‍ അലംഭാവം വെടിയണം

നദീസംയോജന പദ്ധതി സര്‍ക്കാര്‍ അലംഭാവം വെടിയണം. പമ്പാ – അച്ചന്‍കോവില്‍ – വൈഗാ നദീസംയോജനം യാഥാര്‍ത്ഥ്യമായാല്‍ അത് കേരളത്തിന്റെ പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. കേരളത്തിന്റെ നെല്ലറകളിലൊന്നായ കുട്ടനാടിനെ പമ്പയുടെ ദാനം എന്നു വിശേഷിപ്പിക്കുന്നത് പ്രദേശത്തിന്റെ നിലനില്‍പ്പ് എത്രമാത്രം ജലപരിസ്ഥിതിയെ ആശ്രയിച്ചു നില്‍ക്കുന്നു എന്നതിന് തെളിവാണ്. കേരളം ജല സമൃദ്ധമാണെന്നോ ജലം മിച്ചമാണെന്നോ ഉള്ള പഴയധാരണ ഇന്നാരും വെച്ചുപുലര്‍ത്തുന്നില്ല. കേരളത്തിന്റെ സവിശേഷമായ കാര്‍ഷികരീതിക്കും കാലാവസ്ഥയ്ക്കും ആവാസവ്യവസ്ഥ്യയ്കും ഒക്കെ കാരണമായിരിക്കുന്നത് ഈ സംസ്ഥാനത്തെ 44 നദികളും അതിലൂടെ ഒഴുകുന്ന വെള്ളവും തന്നെയാണ്. പലവിധകരാണങ്ങള്‍ കൊണ്ട് Read more…