മാധ്യമ ശില്പശാല നടന്നു

ഒക്ടോബര്‍ 5 ബുധനാഴ്ച ഇടപ്പള്ളി പരിഷദ് ഭവനില്‍ നടന്ന മാധ്യമ ശില്പശാല കേന്ദ്ര നിര്‍വ്വാഹകസമിതിയംഗം ജോജി കൂട്ടുമ്മേല്‍ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്‍ കെ.എ., ഐ.ടി. സബ്ക്കമ്മിറ്റി സംസ്ഥാന കണ്‍വീനര്‍ അഡ്വ. ടി.കെ.സൂജിത് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ അവതരണം നടത്തി. ശ്രീ പി.ആര്‍.രാഘവന്‍ മാഷ് അദ്ധ്യക്ഷനായിരുന്നു. ഐ.ടി.സബ്ക്കമ്മിറ്റി ജില്ലാ കണ്‍വീനര്‍ സുകുമാരന്‍ ഇ.കെ. സ്വാഗതവും പ്രഭാകരന്‍ കുന്നത്ത് നന്ദിയും പറഞ്ഞു.

എറണാകുളം ജീല്ലാ പ്രവര്‍ത്തക ക്യാമ്പ്

ജില്ലാ പ്രവര്‍ത്തക ക്യാമ്പ് സെപ്തംബര്‍ 17, 18 തീയതികളില്‍ പറവൂര്‍ ഗവ.എല്‍.പി.ജി. സ്ക്കൂളില്‍ നടന്നു. പ്രൊഫസര്‍ പി.കെ.രവീന്ദ്രന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വികസന കാമ്പയിനിന്റെ പ്രസക്തിയും പ്രാധാന്യവും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹം ഉദ്ഘാടനപ്രസംഗം നടത്തിയത്. സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ ശ്രീമതി വല്‍സല പ്രസന്നകുമാര്‍ (പറവൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍) സ്വാഗതം പറഞ്ഞു. കേന്ദ്ര നിര്‍വ്വാഹകസമിതിയംഗം ശ്രീ വി.ജി. ഗോപിനാഥ് വികസന കാമ്പയിന്‍ പ്രവര്‍ത്തനങ്ങളും സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് തീരുമാനങ്ങളും അവതരിപ്പിച്ചു. ശാസ്ത്രനാടകയാത്രയുടെ അവതരണമുണ്ടായിരുന്നു. ആദ്യദിവസം Read more…

ശാസ്ത്രനാടകയാത്ര സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 1 വരെ എറണാകുളം ജില്ലയില്‍

അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്രനാടകയാത്ര എറണാകുളം ജില്ലയില്‍ വിജയകരമായി പര്യടനം പൂര്‍ത്തിയാക്കി. സെപ്തംബര്‍ 26ന് അങ്കമാലിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പരിപാടി ഒക്ടോബര്‍ 1ന് നേര്യമംഗലം നവോദയ സ്ക്കൂളിലെ അവതരണത്തോടെ സമാപിച്ചു. ജില്ലയില്‍ 24 കേന്ദ്രങ്ങളിലായിരുന്നു നാടകാവതരണം.   മാഡം ക്യൂറിയുടെ ജീവിത സന്ദര്‍ഭങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ലഘുനാടകമായിരുന്നു യാത്രയിലെ മുഖ്യയിനം. ശാസ്ത്രപ്രഭാഷണം, രസതന്ത്ര മാജിക്, രസതന്ത്ര പാനല്‍ പ്രദര്‍ശനം എന്നിവയും ഇതിന്റെ ഭാഗമായിരുന്നു. ശാസ്ത്രപുസ്തക പ്രചരണത്തിലൂടെ സാമ്പത്തിക Read more…

മാധ്യമശില്പശാല

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാകമ്മറ്റി മാധ്യമ ശില്പശാല 2011 ഒക്ടോബര്‍ 5 ബുധന്‍ രാവിലെ 9.30 മുതല്‍ 4.00 വരെ ഇടപ്പള്ളി പരിഷദ് ഭവനില്‍ ഉദ്ഘാടനം – ശ്രീ. പി.രാജീവ് എം.പി. പങ്കെടുക്കുന്നവര്‍ : ശ്രീ. ജോജി കൂട്ടുമ്മേല്‍ (കെ.എസ്.എസ്.പി. കേ‌ന്ദ്രനിര്‍വ്വാഹകസമിതി അംഗം) ശ്രീ. ലാസ്സര്‍ ഷൈന്‍ കെ.എ. (തിരക്കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍) അഡ്വ. സുജിത് ടി.കെ. (സംസ്ഥാന ഐ.ടി. കണ്‍വീനര്‍, കെ.എസ്.എസ്.പി.)

ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു

പോരാട്ടം അവസാനിക്കുന്നില്ല…. എന്‍ഡോസള്‍ഫാന്റെ, ഉത്പാദനം, വിതരണം, വിപണനം തുടങ്ങിയവ ഇന്ത്യയില്‍ നിരോധിക്കുവാന്‍ ഇന്ത്യന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഡി.വൈ.എഫ്.ഐ നല്‍കിയ ഹര്‍ജി തീര്‍പ്പുകല്‍പ്പിച്ചുകൊണ്ടാണ സുപ്രീം കോടതി ഈ വിധിന്യായം പുറപ്പെടുവിച്ചത്. എന്‍ഡോസള്‍ഫാന്‍ സംബന്ധമായി കാസര്‍കോഡ് ജില്ലാകമ്മറ്റി 2001 -ല്‍ നടത്തിയ പഠന റിപ്പോര്‍ട്ട് അറ്റാച്ച്മെന്റില്‍ നിന്നും വായിക്കൂ…

മറ്റൊരു കേരളം – റിസോഴ്സ് പരിശീലനം

സുവര്‍ണ്ണ ജൂബിലിയുമായി ബന്ധപ്പെട്ട് പരിഷത്ത് ഏറ്റെടുത്തിട്ടുള്ള വിപുലമായ ക്യാമ്പയിനാണ് “വേണം മറ്റൊരു കേരളം” ക്യാമ്പയിന്‍. മേഖലാതലങ്ങളില്‍ ക്യാനമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനുള്ള റിസേഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനം ഗാന്ധിജയന്തി ദിനമായ ഒക്ടോ. ന് സംസ്ഥാനത്ത് നാല് കേന്ദ്രങ്ങളിലായി നടക്കും. പരിശീലനത്തിന്റെ അജണ്ടയക്കും വിശദവിവരങ്ങള്‍ക്കും അറ്റാച്ച് ചെയ്തിട്ടുള്ള കുറിപ്പ് കാണുമല്ലോ…. റിസോഴ്സ് പേഴ്സണ്‍സ് ട്രെയിനിംഗ് – ഒക്ടോ. 2 സ്ഥലം പങ്കെടുക്കേണ്ട ജില്ലകള്‍ ഗവ. ബോയ്സ് ഹൈസ്കൂള്‍ കൊട്ടാരക്കര തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, Read more…

മറ്റൊരു കേരളം – ചലച്ചിത്ര പാഠശാല

വേണം മറ്റൊരു കേരളം – വികസന ക്യാമ്പയിന്റെ ഭാഗമായി ജനകീയ ചലച്ചിത്രോത്സവങ്ങളും ചലച്ചിത്ര സംവാദങ്ങളും നടത്തുന്നു. ഈ പരിപാടികള്‍ക്കായുള്ള പ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതിനായി ഒക്ടോ. 5.6 തീയതികളില്‍ തൃശ്ശൂര്‍ പരിസരകേന്ദ്രത്തില്‍ നടക്കുന്ന ചലച്ചിത്ര പാഠശാല പ്രമുഖ സംവിധായകന്‍ പ്രിയനന്ദന്‍ ഉത്ഘാടനം ചെയ്യും.

അദ്ധ്യാപക പാക്കേജ് :സര്‍ക്കാര്‍ പിന്നോക്കം പോകരുത് – പരിഷത്ത്

അദ്ധ്യാക പാക്കേജില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് പരിഷത് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. സ്കൂള്‍ വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച പാക്കേജിനെ പരിഷത്ത് സ്വാഗതം ചെയ്യുകയും പോരായ്മകള്‍ ചൂണ്ടിക്കാട്ടി, അവ പരിഹരിച്ച് നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. അദ്ധ്യാപക പാക്കേജ് പൂര്‍ണ്ണമായി നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോകാനൊരുങ്ങുന്നു എന്ന വാര്‍ത്ത നിരാശാജനകമാണ്. ഇതുസംബന്ധമായി പൊതുചര്‍ച്ച നടത്തുകയും പാക്കേജ്, പഴുതുകളടച്ച് നടപ്പാക്കുകയും വേണമെന്ന് പരിഷത്ത് ആവശ്യപ്പെട്ടു….. പ്രസ്താവന വിശദമായി അറ്റാച്ച്മെന്റിലുള്ള Read more…

സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുക

സ്വതന്ത്രവും തുറന്നതുമായ സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണ് സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനം. (Free and Open Source Software (FOSS)). വീട്, വിദ്യാഭ്യാസം, വാണിജ്യം, ഭരണനിര്‍വ്വഹണം തുടങ്ങി എല്ലാമേലകളിലും നിലവാരമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റിയും നന്മയെപ്പറ്റിയും ലോകജനതയെ ബോധവല്‍ക്കരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. “സോഫ്റ്റ്‌വെയര്‍ ഫ്രീഡം ഇന്റര്‍നാഷണല്‍” എന്ന ലാഭരഹിത സംഘടനയാണ് ലോകമെമ്പാടും നടക്കുന്ന സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ (SFD) ചുക്കാന്‍ പിടിക്കുന്നത്. 2004 -ല്‍ ആദ്യമായി സംഘടിപ്പിച്ചപ്പോള്‍ Read more…

വേണം മറ്റൊരു കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി വികസന കാമ്പയിന്‍ സംഘടിപ്പിക്കും – പരിഷത്

പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് സമാപിച്ചു മറ്റൊരു കേരളത്തിനായ് വിപുലമായ വികസന കാമ്പയിന്‍ സംഘടിപ്പിക്കും മീനങ്ങാടി : ‘വേണം മറ്റൊരു കേരളം’ എന്ന പേരില്‍ വിപുലമായമായൊരു വികസന കാമ്പയിന്‍ സംഘടിപ്പിക്കാന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് തീരുമാനിച്ചു. കേരളത്തില്‍ ഇന്നു പ്രചരിച്ചു വരുന്ന വികസന നിലപാടും പ്രവര്‍ത്തനങ്ങളും, സംസ്ഥാനം നേരിടുന്ന ഉദ്പ്പാദന മുരടിപ്പ്, സാംസ്കാരിക രംഗത്തെ അപചയങ്ങള്‍, മാഫിയാവത്കരണം, പ്രകൃതി വിഭവധൂര്‍ത്ത് എന്നിവയൊന്നും പരിഹരിക്കാന്‍ സഹായകമല്ല. മാത്രമല്ല Read more…