കോഴിക്കോട് കോര്‍പ്പറേഷന്‍ മേഖല എരഞ്ഞിക്കല്‍ യൂനിറ്റ് സമ്മേളനം 2010

കോഴിക്കോട് കോര്‍പ്പറേഷന്‍ മേഖലയിലെ എരഞ്ഞിക്കല്‍ യൂനിറ്റ് വാര്‍ഷിക സമ്മേളനം 17-11-2010 ന്ന് എരഞ്ഞിക്കല്‍ പുത്തനായില്‍ ശശികുമാറിന്റെ വീട്ടുമുറ്റത്ത് നടക്കുകയുണ്ടായി. കോഴിക്കോട് കോര്‍പ്പറേഷന്‍ മേഖലയിലെ എരഞ്ഞിക്കല്‍ യൂനിറ്റ് വാര്‍ഷികവും വീട്ടുമുറ്റ ആരോഗ്യക്ളാസും ഇത് വരെ ഇല്ലാത്ത പങ്കാളിത്തത്തോടെ 17-11-2010 ന്ന് പുത്തനായില്‍ ശശികുമാറിന്റെ വീട്ടുമുറ്റത്ത് വെച്ച് നടക്കുകയുണ്ടായി. ഉച്ചക്ക് 2 മണിയോടെ തന്നെ അംഗങ്ങള്‍ വരാന്‍ തുടങ്ങി. കുടുംബസംഗമമായിരുന്നതിനാല്‍ ആരോഗ്യക്ളാസ് തുടങ്ങുന്നതിന്ന് മുമ്പെ തന്നെ തൂക്കം നോക്കാനും, ഉയരം അളക്കാനും,രക്ത സമ്മര്‍ദ്ദം Read more…

എറണാകുളം ജില്ലാ വാര്‍ഷികം ചെറായിയില്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നാല്‍പ്പത്തിയെട്ടാം സംസ്ഥാന വാര്‍ഷികത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ വാര്‍ഷികം ഫെബ്രുവരിയില്‍ ചെറായിയില്‍ നടത്തുന്നതിനുള്ള സ്വാഗതസംഘം രൂപീകരിച്ചു. ചെറായി രാമവര്‍മ്മ യൂണിയന്‍ ഹൈസ്കൂള്‍ ഹാളില്‍ M.K.ദേവരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണയോഗത്തില്‍ അഡ്വ. സാജന്‍ പുത്തന്‍വീട്ടില്‍, K.P.സുനില്‍, M.K.രാജേന്ദ്രന്‍ എന്നിവര്‍ വിശദീകരണങ്ങള്‍ നല്കി. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ P.K.ചന്ദ്രശേഖരന്‍, P.V.ലൂയിസ്, പുരുഷന്‍ ചെറായി, P.K.മാധവന്‍, N.U.ധര്‍മ്മന്‍, ചിന്നമ്മ ധര്‍മ്മന്‍, വിവേകാനന്ദന്‍ മുനമ്പം, അഡ്വ. P.K.ഉണ്ണിക്കൃഷ്ണന്‍, M.A.ഔസേഫ്, A.A.മുരുകാനന്ദന്‍, Read more…

വിദ്യാഭ്യാസ അവകാശനിയമം: ലിഡാ ജേക്കബ് കമ്മീഷന്‍ ശുപാര്‍ശകള്‍ പൊതു ചര്‍ച്ചയ്ക്ക് വിധേയമാക്കുക

കേന്ദ്രവിദ്യാഭ്യാസഅവകാശനിയമം കേരളത്തില്‍ നടപ്പാക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റി, അതിന്റെ രൂപരേഖ തയ്യാറാക്കി കേരളത്തിലെ അധ്യാപകസംഘടനകളുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നതായറിയുന്നു. ലിഡാ ജേക്കബ്ബ് അധ്യക്ഷയായ ഈ ഏകാംഗകമ്മറ്റിയുടെ ശുപാര്‍ശകള്‍ വിദ്യാഭ്യാസതല്‍പ്പരര്‍ക്കോ പൊതുജനങ്ങള്‍ക്കോ ഇതുവരെ ലഭ്യമായില്ല. അയല്‍പക്ക വിദ്യാലയങ്ങള്‍, വിദ്യാലയപ്രവേശനം, അധ്യാപക വിദ്യാര്‍ഥി അനുപാതം, അധ്യാപകരുടെ യോഗ്യത, സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി, സ്കൂളുകളുടെ അംഗീകാരം, വിദ്യാലയഘടന, അധ്യയനമാധ്യമം, പാഠ്യപദ്ധതിനിര്‍വ്വഹണം, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പങ്ക്, അണ്‍എയ്ഡഡ് മേഖല… തുടങ്ങി ഒട്ടനവധി കാര്യങ്ങളെക്കുറിച്ച് വിദ്യാഭ്യാസാവകാശനിയമം പ്രതിപാദിക്കുന്നുണ്ട്. ഇത്തരം Read more…

വിദ്യാഭ്യാസ അവകാശനിയമം: ലിഡാ ജേക്കബ് കമ്മീഷന്‍ ശുപാര്‍ശകള്‍ പൊതു ചര്‍ച്ചയ്ക്ക് വിധേയമാക്കുക

കേന്ദ്രവിദ്യാഭ്യാസഅവകാശനിയമം കേരളത്തില്‍ നടപ്പാക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റി, അതിന്റെ രൂപരേഖ തയ്യാറാക്കി കേരളത്തിലെ അധ്യാപകസംഘടനകളുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നതായറിയുന്നു. ലിഡാ ജേക്കബ്ബ് അധ്യക്ഷയായ ഈ ഏകാംഗകമ്മറ്റിയുടെ ശുപാര്‍ശകള്‍ വിദ്യാഭ്യാസതല്‍പ്പരര്‍ക്കോ പൊതുജനങ്ങള്‍ക്കോ ഇതുവരെ ലഭ്യമായില്ല. അയല്‍പക്ക വിദ്യാലയങ്ങള്‍, വിദ്യാലയപ്രവേശനം, അധ്യാപക വിദ്യാര്‍ഥി അനുപാതം, അധ്യാപകരുടെ യോഗ്യത, സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി, സ്കൂളുകളുടെ അംഗീകാരം, വിദ്യാലയഘടന, അധ്യയനമാധ്യമം, പാഠ്യപദ്ധതിനിര്‍വ്വഹണം, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പങ്ക്, അണ്‍എയ്ഡഡ് മേഖല… തുടങ്ങി ഒട്ടനവധി കാര്യങ്ങളെക്കുറിച്ച് വിദ്യാഭ്യാസാവകാശനിയമം പ്രതിപാദിക്കുന്നുണ്ട്. ഇത്തരം Read more…

എറണാകുളം ജില്ലാവാർഷികം: സ്വാഗതസംഘം രൂപീകരിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം ജില്ലാവാർഷികം സ്വാഗതസംഘം രൂപീകരണയോഗം നവംബർ 7 സി വി രാമൻ ദിനം ചെറായി രാമവർമ യൂണിയൻ ഹൈസ്കൂളിൽ നടന്നു. എം കെ ദേവരാജൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം കെ എം കെ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ സി സുനിൽ, വൈപ്പിൻ മേഖലാ സെക്രട്ടറി സാജൻ പുത്തൻവീട്ടിൽ എന്നിവർ വാർഷിക സമ്മേളന സംഘാടനത്തേയും സംഘടനാ നിലപാടുകളെയും വിശദീകരിച്ചു. Read more…

തദ്ദേശഭരണ സാരഥികള്‍ക്ക് അനുമോദനവും സെമിനാറും കോഴിക്കോട് ജില്ലയില്‍

കോഴിക്കോട് ജില്ലയില്‍ തദ്ദേശഭരണ സാരഥികള്‍ക്ക് അനുമോദനവും അധികാരവികേന്ദ്രീകരണ സെമിനാറും 2010 നവമ്പര്‍ 11 പരിഷത്ത് ഭവന്‍ കോഴിക്കോട് ജില്ലയിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോര്‍പ്പറേഷന്‍ മേയര്‍,വടകര, കൊയിലാണ്ടി നഗരസഭ അദ്ധ്യക്ഷമാര്‍ ജില്ല-ബ്ളോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാര്‍ എന്നിവരെ അനുമോദിക്കുന്നതിന്നായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ല കമ്മറ്റി 2010 നവമ്പര്‍ 11 ന്ന് രാവിലെ 10 മണിക്ക് പരിഷത്ത് ഭവനില്‍ സ്വീകരണം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് അധികാര വികേന്ദ്രീകരണ സെമിനാറും നടന്നു. പരിപാടിയില്‍ Read more…

കോഴിക്കോട് ജില്ല പഠനകേന്ദരത്തിന്റെ ആഭിമുഖ്യത്തില്‍ “ഗണിതം മധുരം” ശില്‍പശാല

കോഴിക്കോട് ജില്ലാ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ “ഗണിതം മധുരം ശില്‍പശാല 2010 നവമ്പര്‍ 13 പരിഷത്ത്ഭവന്‍ കോഴിക്കോട് ജില്ലാ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എട്ടാം ക്ലാസില്‍ നിന്നും തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് വേണ്ടി “ഗണിതം മധുരം” ശില്പശാല നടന്നു. ജില്ലയിലെ ഗവര്‍മെണ്ട്ഹൈസ്കൂളില്‍ നിന്നും പ്രധാന അദ്ധ്യാപകനായി റിട്ടയര്‍ ചെയ്ത ശ്രീ.വാസു മാസറ്ററാണ് ശില്‍പശാല നയിച്ചത്. 2010 എപ്രില്‍ മാസം മുതല്‍ തുടര്‍ച്ചയായി മാസത്തില്‍ രണ്ട് ദിവസം പഠനകേന്ദ്രത്തോടൊപ്പം പഠനവും പരീക്ഷണങ്ങളുമായി ചലിക്കുന്ന 20 ഓളം Read more…

പാലക്കാട്‌ ജില്ലാ ക്ലസ്റ്റര്‍ യോഗങ്ങള്‍

യൂണിറ്റുകള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പാലക്കാട്‌ ജില്ലാ കമ്മിറ്റി ക്ലസ്റ്റര്‍ യോഗങ്ങള്‍ സംഘടിപ്പിച്ചു. 2010 നവംബര്‍ 7 ഞായര്‍ വൈകിട്ട് 2.00 മുതല്‍ 5 വരെ ജില്ലയില്‍ പട്ടാമ്പി യിലും (തൃത്താല പട്ടാമ്പി, ചെര്പുലശ്ശേരി, ഒറ്റപ്പാലം മേഖലകള്‍ ) പാലക്കാടുമായി (മണ്ണാര്‍ക്കാട് , പാലക്കാട്‌ , ചിറ്റൂര്‍, കുഴല്‍മന്ദം, ആലത്തൂര്‍, കൊല്ലങ്കോട്‌ മേഖലകള്‍ ) 53 പേര്‍ പങ്കെടുത്തു.

കോട്ടയം ജില്ലാ ഐ ടി ശില്പശാല നടന്നു

കോട്ടയം ജില്ലാ ഐ ടി ശില്പശാല ടി വി പുരം അക്ഷയ കേന്ദ്രത്തില്‍ വച്ച്  ഒക്ടോബര്‍ 31 ശനിയാഴ്ച  നടന്നു. ശില്പശാല ഡോ: ബി ഇക്ബാല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വിവര സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങളെക്കുറിച്ച് അദ്ദേഹം ഒരു മണിക്കൂര്‍ നീണ്ട ക്ലാസ്സ് എടുത്തു. വിവര സാങ്കേതിക വിദ്യയുടെ ചരിത്രം, അത് സാധാരണ ജനങ്ങള്‍ സ്വായത്തമാക്കേണ്ടതിന്റെ ആവശ്യകത, അതില്‍ സ്വതന്ത്ര സോഫ്തുവെയറിന്റെ പ്രാധാന്യം എന്നിവ അദ്ദേഹം വിശദീകരിച്ചു. ഓണ്‍ലൈന്‍ Read more…