കോവിഡ് പ്രതിരോധത്തിന്റെ കേരള മാതൃക പരിമിതികൾ പരിഹരിച്ച് കൂടുതൽ ശക്തമാക്കണം – ശാസ്ത്രസാഹിത്യ പരിഷത്ത്

കോവിഡ് പ്രതിരോധരംഗത്ത് കേരളം സൃഷ്ടിച്ച മാതൃക പരിമിതികൾ പരിഹരിച്ച് കൂടുതൽ ശക്തമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് വ്യാപന നിയന്ത്രണം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് നടക്കുന്ന പ്രവർത്തനങ്ങൾ ദേശീയ അന്തർദേശീയ വേദികളിൽ പ്രകീർത്തിക്കപ്പെടുന്നുണ്ട്. പ്രശ്നങ്ങൾ അപ്പപ്പാേൾ മനസിലാക്കുന്നതിനും തിരുത്തുന്നതിനും അവ പരിശോധിച്ച് തുടർപ്രവർത്തങ്ങൾ ചിട്ടപ്പെടുത്തുന്നതിനും നമുക്ക് ആവുന്നുമുണ്ട്. എന്നിരിക്കിലും കോവിഡ് മരണങ്ങളെ സംബന്ധിച്ച് ചിലർ ഉന്നയിക്കുന്ന വിമർശനങ്ങൾ പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുക, Read more…

രാജീവ് ഗാന്ധി സെൻ്റര്‍ ഫോര്‍ ബയോ ടെക്നോളജിയുടെ രണ്ടാം കാമ്പസിന് ഗോൾവാർക്കറുടെ പേരിടാനുള്ള നീക്കം അപലപനീയം

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാം കാമ്പസിന് എം.എസ്. ഗോൾവാർക്കറുടെ പേരിടാനുള്ള നീക്കമുള്ളതായി വാർത്തകൾ വന്നിരിക്കുന്നു. അങ്ങേയറ്റം അപലപനീയമായ ഈ നീക്കം ഉടൻ തന്നെ ഉപേക്ഷിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശക്തമായി ആവശ്യപ്പെടുന്നു. സമൂഹത്തിൽ വിദ്വേഷത്തിന്റെയും വർഗീയതയുടെയും വിഷവിത്തുകൾ പാകി ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നു ഗോൾവാർക്കർ. രാജ്യത്തെ മുസ്‌ലിങ്ങൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായി അദ്ദേഹം വിതച്ച വിദ്വേഷത്തിന്റെ വിത്തുകൾ വളർന്നു പന്തലിച്ച് ഇന്ന് Read more…

ആനക്കയം ജലവൈദ്യുത പദ്ധതി പുനഃപ്പരിശോധിക്കുക

ആനക്കയം ജലവൈദ്യുത പദ്ധതി പുനഃപ്പരിശോധിക്കുക. ‍പ്രൊജക്റ്റ് റിപ്പോർട്ടും പാരിസ്ഥിതികാഘാത പഠനവും പരിഷ്ക്കരിച്ച ശേഷമേ നടപ്പാക്കാന്‍ ശ്രമിക്കാവൂ വനാശ്രിത ആദിവാസി സമൂഹമായ കാടർ വിഭാഗത്തിന് 2006 ൽ നിലവിൽവന്ന വനാവകാശ നിയമപ്രകാരം ലഭ്യമാകേണ്ട ഉപജീവനാവകാശങ്ങൾ അംഗീകരിച്ചു കൊണ്ടു മാത്രമെ ആനക്കയം ചെറുകിട ജല വൈദ്യുതി പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കാവൂ എന്നും അതുവരെ പദ്ധതി പ്രവര്‍ത്തനം നിർത്തിവയ്ക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. അടുത്ത കാലത്ത് മണ്ണിടിച്ചിലും ഉരുൾപൊട്ടലും വളരെയധികം ഉണ്ടായിട്ടുള്ള പ്രദേശമാണ് Read more…

ശാസ്ത്ര സാഹിത്യപരിഷത്ത് ഭാരവാഹികൾ

പ്രസിഡണ്ട്. എ പി മുരളീധരൻ വൈസ് പ്രസിഡണ്ട്. ലില്ലി കർത്താ, പി ഗോപകുമാർ ജനറൽ സെക്രട്ടറി കെ രാധൻ സെക്രട്ടറിമാർ വിനോദ് കുമാർ കെ, നാരായണൻ കുട്ടി കെ.എസ്, ഷിബു അരുവിപ്പുറം ട്രഷറർ സന്തോഷ് ഏറത്ത് ബി രമേഷ്, എഡിറ്റര്‍– ശാസ്ത്രഗതി), ടി കെ മീരാഭായ് (എഡിറ്റർ– യുറീക്ക), ഒ എം ശങ്കരൻ (എഡിറ്റർ– ശാസ്ത്രകേരളം).

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 57ാം വാർഷികസമ്മേളനം 2020 ഒക്ടോബർ 24 – 26

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 57ാം വാർഷികസമ്മേളനം 2020 ഒക്ടോബർ 24 മുതൽ 26 വരെ ZOOM പ്ലാറ്റ്ഫോമിൽ ഓൺലൈനായി നടക്കും. ലോകപ്രസിദ്ധ വൈദ്യശാസ്ത്രജ്ഞയായ ഡോ. ഗഗന്‍ദീപ് കാങ്ങ് ആണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. രോഗപ്രതിരോധരംഗത്തെ പഠന-ഗവേഷണങ്ങളില്‍ അന്തര്‍ദേശീയ പ്രശസ്തയായ ഡോ. കാങ്ങ് പ്രഖ്യാതമായ ലണ്ടന്‍ റോയല്‍ സൊസൈറ്റിയുടെ ഫെലോഷിപ്പിന്, അതിന്റെ 360 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യയില്‍നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വനിതാ ശാസ്ത്രജ്ഞയാണ്.  24 ഉച്ചതിരിഞ്ഞ് 3 മണി മുതൽ നടക്കുന്ന Read more…

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പത്തിയേഴാം വാര്‍ഷിക സമ്മേളനം 2020 ഒക്ടോബര്‍ 24, 25, 26 ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പത്തിയേഴാം വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗം 2020 ഒക്ടോബര്‍ 24, 25, 26 തീയതികളില്‍ സൂം ഫ്ലാറ്റ്ഫോമില്‍ ഓണ്‍ലൈനായി നടക്കുകയാണ്. ഉദ്ഘാടന സമ്മേളനവും പി.ടി. ഭാസ്കരപ്പണിക്കർ സ്മാരകപ്രഭാഷണവും പൊതുപരിപാടിയാണ്. ഫേസ്ബുക്കിലൂടെ ലൈവായും കാണാം. എല്ലാവരുടെയും പങ്കാളിത്തമുണ്ടാവണമെന്ന് അഭ്യര്‍ഥിക്കുന്നു.  

Digital Classes a study

ഡിജിറ്റൽ ക്ലാസ് പരിഷത്ത് പഠന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

കേരളത്തിലെ സ്കൂളുകളിൽ 2020 ജൂൺ 1 മുതൽ വിക്ടേഴ്സ് ചാനൽ വഴി നടന്നുവരുന്ന ഡിജിറ്റൽ ക്ലാസ്സുകളുടെ പ്രാപ്യത പ്രയോജനക്ഷമത, ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ, സാധാരണ ക്ലാസുകൾ പുനരാരംഭിക്കുന്ന സാഹചര്യത്തിലും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തൽ എന്നീകാര്യങ്ങളെ കുറിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠന റിപ്പോർട്ട് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് സമർപ്പിച്ചു..നേരിൽ കണ്ട് സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇ-മെയിൽ വഴിയാണ് നൽകിയത്. വിദ്യാഭ്യാസ മന്ത്രി, എസ്.ഇ.ആർ.ടി.ഡയറക്ടർ, Read more…

Digital Classes a study

ഡിജിറ്റൽ ക്ലാസുകൾ ഒരു പഠനം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കോവിഡ് 19 വ്യാപനത്തിന്റെ ഫലമായി സ്കൂളുകൾ പ്രവർത്തിക്കാൻ കഴിയാതെവന്ന സാഹചര്യത്തിലാണ് കുട്ടികളെ പഠന വഴിയിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുകൾ ആരംഭിച്ചത്. അവസരോചിതമായ ഒരു ഇടപെടലായിരുന്നു അത്. പഠന വഴിയിൽ നിലനിർത്താൻ തുടങ്ങിയ ക്ലാസുകൾ അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിലാണ് ഡിജിറ്റൽ ക്ലാസുകളെ കുറിച്ച് പഠിക്കാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തീരുമാനിക്കുന്നത്. ഡിജിറ്റൽ ക്ലാസുകളുടെ പ്രത്യക്ഷഗുണഭോക്താക്കളായ കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരിൽ Read more…

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി-തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കൊരു വികസനപരിപ്രേക്ഷ്യം

കേരളം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തിൽ ഏറെ മുൻപോട്ടുപോയ സംസ്ഥാനമാണ് കേരളം. അധികാരവികേന്ദ്രീകരണം കേരളത്തിൽ യാഥാ‍ർഥ്യമാക്കപ്പെട്ടത് ജനകീയാസൂത്രണം എന്ന വിപുലമായ ഒരു ക്യാമ്പയിനിലൂടെ ആയിരുന്നു. ഒരുപക്ഷേ, ഭരണത്തിന്റെ ജനാധിപത്യവത്കരണം ഒരു ക്യാമ്പയിൻ രീതിയിൽ നടന്ന ഏക പ്രദേശം കേരളമായിരിക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് അധികാരങ്ങൾ കൈമാറിയ നിയമവ്യവസ്ഥകൾ രണ്ട് പതിറ്റാണ്ട് പിന്നിട്ടു. അവയുടെ ഫലപ്രാപ്തി വിലയിരുത്തി കൂടുതൽ അധികാരങ്ങൾ താഴേക്ക് നൽകുന്നതിനുള്ള സമ്മർദം കേരള സമൂഹത്തിൽ Read more…

എൽ.പി./ യു.പി. അധ്യാപക തസ്തിക: പി.എസ്.സി പരീക്ഷയുടെ സിലബസിൽ മലയാളം ഉൾപ്പെടുത്തണം.

എൽ.പി./ യു.പി. അധ്യാപക തസ്തിക: പി.എസ്.സി പരീക്ഷയുടെ സിലബസിൽ മലയാളം ഉൾപ്പെടുത്തണം. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എൽ.പി / യു.പി. അധ്യാപക തസ്തികയിലേക്ക് നടത്തുന്ന പരീക്ഷയുടെ സിലബസിൽ മലയാള ഭാഷ കൂടി ഉൾപ്പെടുത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. കേരളത്തിലെ പ്രൈമറി അധ്യാപകരെ നിയമിക്കുന്നതിനായി പി.എസ്.സി നടത്തുന്ന പരീക്ഷയുടെ സിലബസ്സില്‍‍ വിദ്യാഭ്യാസ മന:ശാസ്ത്രവും ബോധന ശാസ്ത്രവും, സാമൂഹ്യശാസ്ത്രവും പൊതു വിജ്ഞാനവും, സാമാന്യ ശാസ്ത്രവും, ലഘു ഗണിതവും പൊതുവായും യു.പി.എസ്.എ Read more…