News
2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം – 7
പ്രമേയം – 7 വേമ്പനാട്ടുകായലിന് തനതായ ഭരണസംവിധാനമുണ്ടാക്കണം. മൂന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന വിശാലമായ വേമ്പനാട് ഭൂപ്രദേശത്തിൻ്റെ പാരിസ്ഥിതിക, വികസന, ജീവസന്ധാരണ പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാൻ പൊതുവായ ഭരണസംവിധാനം കായലിന് രൂപീകരിക്കേണ്ടതുണ്ട്. പാരിസ്ഥിതികമായി ദുർബലമായ ഇവിടെ ജീവസന്ധാരണം, വാസം, സുസ്ഥിരമായ വികസനം എന്നിവക്ക് വിവിധ ജനവിഭാഗങ്ങൾ തമ്മിലും, മനുഷ്യരും പ്രകൃതിയും തമ്മിലും ആഴമേറിയ ബന്ധവും പരസ്പരാശ്രിതത്വവും അനിവാര്യമാണ്. ശ്രമകരമായ ഈ കടമ നിർവ്വഹിക്കാൻ വിവിധ സർക്കാർ വകുപ്പുകളുടെ ഒറ്റപ്പെട്ട പ്രവർത്തനമോ Read more…