പ്രതിരോധ ചികിത്സ കുട്ടികളുടെ അവകാശം. അതു തടയുന്നവര്‍ മരണം വിളിച്ചു വരുത്തുന്നു പ്രതിരോധ ചികിത്സാ പരിപാടി ഊര്‍ജിതമാക്കുക

കേരളത്തില്‍ വീണ്ടും ഡിഫ്തീരിയ മരണങ്ങള്‍ ഉണ്ടായിരിക്കുന്നു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ അനാഥാലയത്തില്‍ താമസിക്കുന്ന ഒരു കുട്ടി ഡിഫ്തീരിയ ബാധിച്ച് ഇന്നലെ മരിച്ചു. മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നു. ഏതാനും കുട്ടികള്‍ നിരീക്ഷണത്തിലാണ്. അതീവ ഗുരുതരമാണ് ഈ സ്ഥിതി. ശിശുമരണനിരക്ക് വികസിതരാജ്യങ്ങള്‍ക്ക് തുല്യമായി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതിന്റെ പേരില്‍ സാര്‍വ്വദേശിയ പ്രശസ്തി കൈവരിച്ച് കേരളത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. ശിശുമരണത്തിന് കാരണമാകുന്ന രോഗങ്ങളായ ഡിഫ്തീരിയ, വില്ലന്‍ചുമ, റ്റെറ്റനസ്, തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ സാര്‍വ്വത്രിക ഇമ്മ്യൂണെസേഷന്‍ പരിപാടിയിലൂടെ ഭാഗമായി Read more…

എസ്.സി.ഇ.ആര്‍.ടി. യുടെ പഠനം : വസ്തുതകള്‍ സുതാര്യമാക്കുക

​SCERT​ പഠന റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ സ്‌കൂള്‍ കുട്ടികളുടെ പഠനനിലവാരം വളരെ താഴ്ന്നിരിക്കുന്നു എന്ന് കണക്കുകള്‍ സഹിതം ദിവസങ്ങള്‍ക്കു മുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത് ഏറെ ആശങ്കാജനകമാണ്. എന്നാല്‍ ഇപ്പോള്‍ SCERT വിശദീകരിച്ചിരിക്കുന്നത് പഠനഫലം വ്യത്യസ്ഥമാണെന്നും പിന്നോക്കമെന്ന് സൂചിപ്പിച്ച വിഷയങ്ങളിലെ നിലവാരം മെച്ചമാണെന്നുമാണ്. ഈ വിശദീകരണം ഫലത്തില്‍ കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. 2011 – 12 വരെ എന്‍.സി.ഇ.ആര്‍.ടി യുടെയും അസറിന്റേതുമായി (​​ASER) വന്നിരുന്ന പഠനറിപ്പോര്‍ട്ടുകള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ Read more…

ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക; സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക

ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ സംഘടനാനേതാക്കള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരം തുടരുകയാണ്. സംസ്ഥാന സര്‍വീസിലെ ഡോക്ടര്‍മാര്‍ രോഗികളുടെ ചികിത്സയും പ്രതിരോധ കുത്തിവെപ്പുകളുമല്ലാത്ത പുറം ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും അറിയിച്ചിരിക്കുന്നു. ആരോഗ്യമന്ത്രിയും തൊഴില്‍മന്ത്രിയും ‘സമരത്തെ ജനങ്ങള്‍ നേരിടും’ എന്ന തരത്തില്‍, തങ്ങളുടെ പദവിക്ക് നിരക്കാത്ത ഭീഷണികള്‍ മുഴക്കുകയല്ലാതെ സമരക്കാര്‍ ഉയര്‍ത്തുന്ന ഗുരുതരമായ പ്രശ്‌നങ്ങളെ പറ്റി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ലഭ്യമായ വിഭവങ്ങള്‍ മുന്‍ഗണനാക്രമം അനുസരിച്ച് ആസൂത്രിതമായി വിനിയോഗിക്കുന്നതിനു പകരം താല്‍ക്കാലികമായ രാഷ്ട്രീയലാഭത്തിനും, വ്യക്തിഗതതാല്‍പര്യങ്ങള്‍ക്കും Read more…

കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക.

  കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ഡോ. സിറിയക് തോമസ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മുഖേന സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണല്ലോ. വളരെ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന തീരുമാനങ്ങള്‍ ആവശ്യമായ ചര്‍ച്ചകളോടെയോ സുതാര്യമായ രീതികളിലൂടെയോ കൈക്കൊള്ളുന്നതിനുപകരം ദുരൂഹമായ ധൃതിയോടെ എടുക്കുന്ന രീതി ഇക്കാര്യത്തിലും ഉണ്ടായേക്കാം എന്ന് സംശയിക്കുന്ന തരത്തിലാണ് സംഭവങ്ങളുടെ ഗതിവികാസം. ഉന്നതവിദ്യാഭ്യാസരംഗത്ത് പൊതുവേ ഭേദപ്പെട്ട പൊതുപ്രവേശന നിരക്ക് (24%) നേടാനായിട്ടുള്ള നമ്മുടെ സംസ്ഥാനത്ത് ഒരുകേന്ദ്ര സര്‍വ്വകലാശാലയും 4 Read more…

ശാസ്ത്രപ്രചാരകനായ പ്രൊഫസര്‍ കല്‍ബുര്‍ഗിയുടെ വധത്തില്‍ പ്രതിഷേധിക്കുക

നരേന്ദ്രധാബോല്‍ക്കറിനും ഗോവിന്ദ് പന്‍സാരെക്കും ശേഷം യുക്തിചിന്തകനും ശാസ്ത്ര പ്രചാരകനുമായ പ്രൊഫസര്‍ കല്‍ബുര്‍ഗിയെ വര്‍ഗീയഫാസിസ്റ്റ് ശക്തികള്‍ വെടിവച്ചു കൊന്നിരിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ലളിതമായ ഭാഷയിലൂടെ യുക്തിചിന്തയും ശാസ്ത്രബോധവും ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചുവെന്നതാണ് ഇവര്‍ മൂന്നുപേരും ചെയ്ത കുറ്റകൃത്യം. ആശയപ്രചാരകരെ ആയുധങ്ങള്‍ക്കിരയാക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണ്. അത് തുടരുകതന്നെ ചെയ്യുമെന്ന് അവര്‍ ട്വിറ്ററിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ധബോല്‍ക്ക റുടെ ഘാതകരെ കണ്ടെത്തി കസ്റ്റഡിയില്‍ എടുക്കാനാകാത്തത് ഇവരുടെ വീര്യം വര്‍ധിപ്പിക്കുന്നു. കല്‍ബുര്‍ഗിയെ വധിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ Read more…