Updates
The Latest updates from Kerala Sasthra Sahithya Parishad
The Latest updates from Kerala Sasthra Sahithya Parishad
2015 വിജ്ഞാനോത്സവം ജൂലൈ 21 സ്കൂള്‍ തലം ആഗസ്റ്റ് 8 പഞ്ചായത്ത് തലം നടക്കുന്നു. 2015 ലെ വിജ്ഞാനോത്സവത്തിനുള്ള പോസ്റ്ററും, യുറീക്കാ ശാസ്ത്രകേരളം മാസികകളും പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മാസികകള്‍ കാണുക. മാസികാ കോപ്പികള്‍ ക്ക് പരിഷത്ത് പ്രവര്‍ത്തകരെ സമീപിക്കുക. പരിഷത്ത് ഭവനുകളെ സമീപിക്കുക.
വയനാട് ജില്ലയില്‍ ബഹുനിലകെട്ടിടനിര്‍മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ജില്ലാ കലക്ടറുടെ ഉത്തരവ് സ്വാഗതാര്‍ഹമാണ്. നിയന്ത്രണം വന്നാല്‍ത്തന്നെ ജില്ലയില്‍ നഗരാതിര്‍ത്തി ക്കുള്ളില്‍ അഞ്ചുനിലമന്ദിരങ്ങള്‍ പണിയുന്നതിന് തടസ്സമില്ല. ഗ്രാമാതിര്‍ത്തിയില്‍ ഇത് മൂന്നു നിലകളായി ചുരുങ്ങും. ജില്ലയില്‍ ഏറ്റവും ദുര്‍ബലമായ പാരിസ്ഥിതികമേഖലയെന്ന് പറയാവുന്ന വൈത്തിരി പഞ്ചായത്തിലെ ലക്കിടി പ്രദേശത്താണ് ഏറ്റവും കൂടുതല്‍ നിയന്ത്രണമുള്ളത്. ഇവിടെയും രണ്ടുനിലമന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നതിന് തടസ്സമില്ല. വയനാടിന്റെ പാരിസ്ഥിതികപ്രത്യേകതകള്‍ പരിഗണിക്കുമ്പോള്‍ ഈ തീരുമാനം ശാസ്ത്രീയവും ജനോപകാരപ്രദവുമാണ്; ഒപ്പം പരിസ്ഥിതി സൗഹാര്‍ദ്ദപരവും. ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ Read more…
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി Read more…
ജലവിമാന പദ്ധതി അടിച്ചേല്‍പ്പിക്കരുത് ശക്തമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ജലവിമാനപദ്ധതി വീണ്ടും കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനം ഈ പദ്ധതിയുടെ ലക്ഷ്യം സംബന്ധിച്ച സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ടൂറിസം വികസനത്തിന്റെ ഭാഗമായിട്ടാണ് തുടക്കത്തില്‍ ജലവിമാന പദ്ധതി അവതരിപ്പിക്കപ്പെട്ടത്. റാംസര്‍ ഉടമ്പടി അനുസരിച്ച് അന്തര്‍ദ്ദേശീയ പ്രാധാന്യമുള്ള തണ്ണീര്‍ത്തടപ്രദേശമായി പ്രഖ്യാപിക്കപ്പെട്ട അഷ്ടമുടി, വേമ്പനാട്ടു കായലുകളിലാണ് പദ്ധതി വരാന്‍ പോകുന്നത്. ഇതിലെ വേമ്പനാട്ടുകായല്‍ പരിസ്ഥിതി നിയമപ്രകാരം അതീവ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പ്രദേശമാണ്. നമ്മുടെ മറ്റു Read more…
കുട്ടികളുടെ ഭാഗത്തുനിന്ന് വിദ്യാഭ്യാസത്തെ വീക്ഷിക്കുകയും അത് തനതായ രീതിയില്‍ പ്രയോഗിച്ചുനോക്കുകയും അതുവഴി ലോകത്തിന് പുതിയ പാഠങ്ങള്‍ സംഭാവന ചെയ്യുകയും ചെയ്ത ധിഷണാശാലിയാണ് സില്‍വിയ ആഷ്ടണ്‍-വാര്‍നര്‍. ക്ലാസ്‌റൂം സര്‍ഗാത്മകതയുടെ വേറിട്ട ആവിഷ്‌കാരമാണ് ടീച്ചര്‍ എന്ന ഈ കൃതി. ആദ്യപതിപ്പോടെ തന്നെ വിദ്യാഭ്യാസപ്രവര്‍ത്തകരുടെ ആവേശമായിമാറിയ ഈ ചെറിയ പുസ്തകം അധ്യാപനത്തെ മികവുറ്റതാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരുത്തമ ചങ്ങാതിയായിരിക്കും. സില്‍വിയ ആഷ്ടണ്‍-വാര്‍നര്‍ പുനരാഖ്യാനം : ഏ.കെ.മൊയ്തീന്‍ വില : 60 രൂപ
സാമൂഹികജ്ഞാനനിര്‍മിതിയെയും വിമര്‍ശനാത്മകബോധനത്തെയും പരസ്യമായും, ജ്ഞാനനിര്‍മിതിവാദത്തെ രഹസ്യമായും കയ്യൊഴിഞ്ഞുകൊണ്ടുള്ള ഒരട്ടിമറിയാണ് ഇപ്പോള്‍ വിദ്യാഭ്യാസരംഗത്ത് നടന്നുകൊണ്ടിരിക്കുന്നത്. ക്ലസ്റ്ററുകളെ ദുര്‍ബലപ്പെടുത്തിയും മോണിറ്ററിങ്ങ് തീരെ ഒഴിവാക്കിയും പരീക്ഷകളെ പഴഞ്ചന്‍ രൂപങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോയും പൊതുവിദ്യാഭ്യാസത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. നമ്മുടെ പാഠപുസ്തകങ്ങളില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഒരു സംഘം അധ്യാപകര്‍ നടത്തിയ സൂക്ഷ്മവും സമഗ്രവുമായ പഠനത്തിന്റെ കണ്ടെത്തലുകളാണ് ഈ ലഘുഗ്രന്ഥത്തിന്റെ ഉള്ളടക്കം ഒരു സംഘം ലേഖകര്‍ (എഡ്യുക്കേഷനല്‍ റിസര്‍ച്ച് യൂണിറ്റ്) വില : 70 രൂപ
1976-ല്‍ പുറത്തിറക്കിയ ‘കേരളത്തിന്റെ സമ്പത്ത്’ മുതല്‍ കേരളത്തിലെ വ്യവസായരംഗം, പരമ്പരാഗത വ്യവസായങ്ങള്‍, കൃഷി, അധികാരവികേന്ദ്രീകരണം തുടങ്ങി കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും സോവനീറുകളും പരിഷത്ത് ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയെല്ലാം അതാത് സന്ദര്‍ഭങ്ങളില്‍ കേരളത്തിന്റെ വികസനചര്‍ച്ചകളിലുള്ള ഇടപെടലുകളായിരുന്നു. കഴിഞ്ഞ വര്‍ഷം, നിരവധി അക്കാദമിക പണ്ഡിതന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ വികസനസംഗമങ്ങളിലൂടെയും വികസനകോണ്‍ഗ്രസിലൂടെയും കേരളവികസനത്തെക്കുറിച്ച് രൂപപ്പെട്ട സമീപനങ്ങളും നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ കൃതി. എഡിറ്റര്‍മാര്‍ :’ഡോ.എം.പി.പരമേശ്വരന്‍, ഡോ.കെ.രാജേഷ് വില : 100 രൂപ