Updates
പ്ലസ്ടു – ഹൈക്കോടതി വിധി സര്‍ക്കാരിന് പാഠമാകണം
ഈ വര്‍ഷം പുതിയ +2 സ്‌ക്കൂളുകളും അധികബാച്ചുകളും അനുവദിക്കുന്നതിന് കേരള സര്‍ക്കാര്‍ എടുത്ത നടപടികള്‍ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിക്കുകയും സര്‍ക്കാര്‍ നടപടികള്‍ റദ്ദാക്കുകയും ചെയ്തിരിക്കുന്നു. ഇത് സര്‍ക്കാരിന് പാഠമാകണമെന്നും പൊതുവിദ്യാഭ്യാസരംഗത്തെ സര്‍ക്കാരിടപെടലുകള്‍ സുതാര്യവും നീതിപൂര്‍വവുമാകണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. പൊതുവിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതിയും സുതാര്യതയും ഉറപ്പാക്കുന്നതിന് എക്കാലത്തും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തി വന്നിരുന്ന സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസരംഗത്തെ ജാതിമത വര്‍ഗ്ഗീയ പ്രീണനങ്ങള്‍ക്കും കച്ചവടതാല്‍പര്യങ്ങള്‍ക്കും ഏറ്റ കനത്ത തിരിച്ചടിയാണിത്. Read more…