Updates
The Latest updates from Kerala Sasthra Sahithya Parishad
The Latest updates from Kerala Sasthra Sahithya Parishad
കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് വൈക്കത്ത് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. വി.എന്‍. രാജശേഖരന്‍പിള്ള ഉത്ഘാടനം ചെയ്തു. പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ് ശ്രീ കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷനായ ഉത്ഘാടന ചടങ്ങില്‍ സ്വാഗതസംഗത്തെ പ്രതിനിധീകരിച്ച് ശ്രീ. ടി.എം. വിജയന്‍ സ്വാഗതം ആശംസിച്ചു. ബാലവേദി കൂട്ടുകാര്‍ സ്വാഗത ഗാനമാലപിച്ചു. പരിഷത്ത് ജനറല്‍ സെക്രട്ടറി ശ്രി. ടി. ദേവരാജന്‍, ശ്രീ. സി.പി. നാരായണന്‍ എം.പി Read more…
അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതും തീരദേശ നിയന്ത്രണ മേഖലയില്‍ വരുന്നതും, അന്തര്‍ദ്ദേശീയതലത്തിലുള്ള റാംസര്‍ കണ്‍വെന്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമായ വേമ്പനാട്ടുകായലിലെ അനധികൃതവും നിയമവിരുദ്ധവുമായ നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റണമെന്ന ബഹുമാനപ്പെട്ട കേരള ഹൈക്കോടതി വിധി, സുപ്രീംകോടതിയും ശരിവെച്ച സാഹചര്യത്തില്‍ പ്രസ്‌തുത നിര്‍മ്മാണങ്ങള്‍ അടിയന്തിരമായി പൊളിച്ചു നീക്കുന്നതിനും, കേരളത്തില്‍ സമാനമായി നടന്നിട്ടുള്ള നിയമലംഘനങ്ങള്‍ ഉടനടി കണ്ടെത്തി അവക്കെതിരെയും അടിയന്തിരനടപടികള്‍ എടുക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. പാരിസ്ഥിതികമായി ദുര്‍ബലമായ തീരദേശങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, കായലുകള്‍, നദീമുഖങ്ങള്‍ എന്നിവയുടെ Read more…
കേരള സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമനത്തിന് മലയാള ഭാഷാ പരിജ്ഞാനം ആവശ്യമില്ലെന്ന മന്ത്രിസഭാ യോഗ തീരുമാനം അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും കേരള സംസ്ഥാനത്തിന്റെ നിലനില്‍പ്പിനെയും സംസ്‌കൃതിയെപ്പോലും നിഷേധാത്മകമായി ബാധിക്കുന്ന ഈ തീരുമാനം പിന്‍വലിക്കണമെന്നും ഇതിനെതിരെ മുഴുവന്‍ മലയാളികളും രംഗത്തു വരണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഒരു ഭാഷാ സംസ്ഥാനമെന്ന നിലയില്‍ കേരളം നിലവില്‍ വരണമെന്ന മുദ്രാവാക്യമുയര്‍ത്തുകയും മുപ്പതുവര്‍ഷക്കാലത്തെ സമരത്തിന്റെ ഫലമായി അതു നേടിയെടുക്കുകയും ചെയ്‌ത Read more…
അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനും യുക്തിവാദിയും മഹാരാഷ്‌ട്ര അന്ധശ്രദ്ധ നിര്‍മ്മൂലന്‍ സമിതിയുടെ സ്ഥാപക നേതാവും ആയ ഡോ. നരേന്ദ്ര ദാബോല്‍ക്കറിന്റെ കൊലപാതകം അത്യന്തം അപലപനീയവും ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ തീരാകളങ്കവുമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സം സ്ഥാന കമ്മിറ്റി പ്രസ്‌താവിച്ചു. മഹാരാഷ്‌ട്രയിലെ ഗ്രാമങ്ങളില്‍ സാധാരണ മനുഷ്യര്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും അന്ധവിശ്വാസങ്ങള്‍ക്കെതിരായും മന്ത്രവാദത്തിനും ആള്‍ദൈവങ്ങള്‍ക്കെതിരെയും ദിവ്യാത്ഭുതങ്ങള്‍ക്കെതിരെയും ശാസ്‌ത്രബോധവും യുക്തിചിന്തയും പ്രചരിപ്പിക്കുവാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങളിലേര്‍പ്പെട്ടുകൊണ്ടിരിക്കവെയാണ് അദ്ദേഹം കൊല്ലപ്പെട്ടിരിക്കുന്നത്. ഒരിക്കലും മതത്തിനും ദൈവത്തിനും എതിരായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനം, മറിച്ച് Read more…
മദ്യനിരോധനം പിന്‍വലിക്കാന്‍ ഉത്തരവിട്ട മന്ത്രിയെന്ന നിലയില്‍ ഇന്ന് താന്‍ ദുഖിക്കുന്നുവെന്ന് കെ.ആര്‍. ഗൗരിയമ്മ പറഞ്ഞു. കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ വേണം മദ്യവിമുക്ത കേരളം സംസ്ഥാനതല ക്യാമ്പയിന്‍ ഉത്‌ഘാടനം ചെയ്‌തു സംസാരിക്കവെയാണ് ഗൗരിയമ്മ ഇത് പറഞ്ഞത്. 1967 നുമുന്‍പ് കേരളത്തില്‍ പലസ്ഥലങ്ങളിലും മദ്യനിരോധനം നിലവിലിരുന്നു. അന്ന് നടന്ന പല വ്യാജമദ്യ ദുരന്തങ്ങളുടെയും പശ്ചാത്തലത്തിലാണ് അന്നത്തെ ഗവണ്‍മെന്റ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. എന്നാല്‍ ഇന്ന് കേരളം മദ്യത്തില്‍ മുങ്ങിക്കുളിക്കുകയാണ്. സര്‍ക്കാരുകള്‍ മദ്യനിരോധനത്തിന് മടിക്കുകയാണ്. Read more…
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച കൂടംകുളം ഐക്യദാര്‍ഢ്യജാഥയെ കേരളാതിര്‍ത്തിയില്‍വച്ച് പോലീസ് തടഞ്ഞു. തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ചാല്‍ ക്രമസമാധാനപ്രശ്‌നമുണ്ടാകുമെന്ന് പറഞ്ഞ് പാറശാല എസ്.ഐ.യുടെ നേതൃത്വത്തിലുള്ള കേരള പോലീസ് കളിയിക്കാവിളയില്‍ വച്ച് ജാഥയെ തടയുകയായിരുന്നു. തുടര്‍ന്ന് പരിഷത്ത് പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ പ്രതിഷേധ സമ്മേളനം നടത്തി. സെപ്തംബര്‍ 24-ന് കണ്ണൂരിലെ പെരിങ്ങോമില്‍ നിന്ന് കൂടംകുളം ആണവനിലയത്തിലേക്കായിരുന്നു പരിഷത്ത് ജാഥ സംഘടിപ്പിച്ചത്. കൂടംകുളം സമരത്തെ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന് ഭരണകൂടം വ്യാമോഹിക്കേണ്ടെന്ന് ജാഥാ ക്യാപ്റ്റന്‍ പ്രൊഫ. Read more…
കണ്ണൂര്‍ : ആണവ നിലയത്തിനെതിരായി സമരം ചെയ്യുന്ന തമിഴ്‌നാട്ടിലെ ജനതയ്ക്ക് ഐക്യദാര്‍ഖ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ജാഥ ഇന്ന് സപ്തംബര്‍ 24 വൈകുന്നേരം 4 മണിക്ക് പെരിങ്ങോത്ത് നിന്നും ആരംഭിച്ചു. നമുക്കെല്ലവര്‍ക്കും വേണ്ടിയാണ് കൂടംകുളത്തുകാര്‍ സമരം ചെയ്യുന്നതെന്നും അതിനാല്‍ അവരുടെ സമരത്തെ വിജയിപ്പിക്കാന്‍ കേരളീയര്‍ക്കുകൂടി ബാധ്യത ഉണ്ടെന്നും പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും സാങ്കേതിക വിദഗ്ധനുമായ ഡോ.എ അച്യുതന്‍ ജാഥ ഉത്ഘാടനം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു . ഇന്ത്യക്ക് Read more…
കൂടംകുളം ,ഐക്യദാര്‍ഢ്യ ജാഥ സെപ്റ്റംബര് 24 – 28————————————————————-സെപ്‌തംബര്‍ 24 തിങ്കള്‍ 5 മണി പെരിങ്ങോംഉദ്‌ഘാടനം : ഡോ. എ അച്യുതന്‍ജാഥാ ക്യാപ്‌റ്റന്‍ : പ്രൊഫ. പി കെ രവീന്ദ്രന്‍മാനേജര്‍ : വി വിനോദ് ജാഥാ റൂട്ട് 25 ചൊവ്വകണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, മലപ്പുറം, വളാഞ്ചേരി26 ബുധന്‍പട്ടാമ്പി, കുന്നംകുളം, തൃശ്ശൂര്‍, ചാലക്കുടി, അങ്കമാലി, എറണാകുളം27 വ്യാഴംവൈക്കം, ചേര്‍ത്തല, ആലപ്പുഴ, കായംകുളം, ഓച്ചിറ, കൊല്ലം28 വെള്ളികല്ലമ്പലം, കഴക്കൂട്ടം, തിരുവനന്തപുരം, നെയ്യാറ്റിന്‍കര, Read more…
കൂടങ്കുളം ആണവനിലയം കമ്മീഷന്‍ ചെയ്യരുത്: ശാസ്ത്രസാഹിത്യ പരിഷത്ത് ജനങ്ങളുമായി യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് കൂടംകുളം ആണവനിലയം കമ്മീഷ്‌റപ് ചെയ്യരുതെന്നും ആണവ പരിപാടിയുമായി മുന്നോട്ടുപോകുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. ഒരു ആണവാപകടം ഉണ്ടായാല്‍ അത് രാജ്യത്തെ മുഴുവനുമായാണ് ബാധിക്കുക എന്ന് ചെര്‍ണോബിലും ഫുകുഷിമയും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പല ദശലക്ഷം ഡോളര്‍ ആണ് പ്രസ്തുത അപകടങ്ങള്‍ക്ക് ബന്ധപ്പെട്ട രാജ്യങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്ന വില. പ്രാദേശിക ജനതയ്ക്കായിരുക്കും അപകടത്തിന്റെ Read more…