Updates
ജൂണ്‍ 5 ന് ബാലവേദികളില്‍ പരിസരദിന റാലി
ലോക പരിസര ദിനാഘോഷങ്ങളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുറീക്കാ ബാലവേദികളില്‍ പരിസര ദിനറാലി നടത്തുന്നു. ജൂണ്‍ 5 ഞായറാഴ്ച വെകിട്ട് സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിലുള്ള ബാലവേദികള്‍ സംഘടിപ്പിക്കുന്ന റാലിയില്‍ കുട്ടികള്‍, രക്ഷിതാക്കള്‍, അദ്ധ്യാപകര്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൃക്ഷത്തൈ നടുന്നതടക്കം വിപുലമായ അനുബന്ധ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. തൃശ്ശൂരില്‍ വന അവാസവ്യവസ്ഥയുടെ പരിപാലനം എന്ന വിഷയത്തില്‍ പരിഷത് പരിസര വിഷയ സമിതി, സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കും. ബാലവേദി Read more…