വിജ്ഞാനോത്സവം 2020

ഇക്കൊല്ലം രണ്ടു ഘട്ടമായി നടത്തുന്ന വിജ്ഞാനോത്സവത്തിന്റെ പ്രാഥമിക തലം 2020 ഡിസംബർ ആദ്യവാരമാണ് നടക്കുന്നത്. എൽ. പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നീ നാലു വിഭാഗങ്ങളിലായി എല്ലാ കുട്ടികൾക്കും പ്രാഥമിക തലത്തില്‍ പങ്കെടുക്കാവുന്നതാണ്. ഇത്തവണത്തെ വിജ്ഞാനോത്സവം ബഹു വിഷയ തലത്തില്‍ ഉള്ളതായിരിക്കും. ബഹുമുഖ ബുദ്ധിയുടെ സാധ്യതകളും പരിശോധിക്കും. രക്ഷിതാക്കളെക്കൂടി പങ്കാളികളാക്കും. കൂടുതൽ അറിവുകൾക്കും വായനാ Read more…

ശാസ്ത്ര സാഹിത്യപരിഷത്ത് ഭാരവാഹികൾ

പ്രസിഡണ്ട്. എ പി മുരളീധരൻ വൈസ് പ്രസിഡണ്ട്. ലില്ലി കർത്താ, പി ഗോപകുമാർ ജനറൽ സെക്രട്ടറി കെ രാധൻ സെക്രട്ടറിമാർ വിനോദ് കുമാർ കെ, നാരായണൻ കുട്ടി കെ.എസ്, ഷിബു അരുവിപ്പുറം ട്രഷറർ സന്തോഷ് ഏറത്ത് ബി രമേഷ്, എഡിറ്റര്‍– ശാസ്ത്രഗതി), ടി കെ മീരാഭായ് (എഡിറ്റർ– യുറീക്ക), ഒ എം ശങ്കരൻ (എഡിറ്റർ– ശാസ്ത്രകേരളം).

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 57ാം വാർഷികസമ്മേളനം 2020 ഒക്ടോബർ 24 – 26

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 57ാം വാർഷികസമ്മേളനം 2020 ഒക്ടോബർ 24 മുതൽ 26 വരെ ZOOM പ്ലാറ്റ്ഫോമിൽ ഓൺലൈനായി നടക്കും. ലോകപ്രസിദ്ധ വൈദ്യശാസ്ത്രജ്ഞയായ ഡോ. ഗഗന്‍ദീപ് കാങ്ങ് ആണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. രോഗപ്രതിരോധരംഗത്തെ പഠന-ഗവേഷണങ്ങളില്‍ അന്തര്‍ദേശീയ പ്രശസ്തയായ ഡോ. കാങ്ങ് പ്രഖ്യാതമായ ലണ്ടന്‍ റോയല്‍ സൊസൈറ്റിയുടെ ഫെലോഷിപ്പിന്, അതിന്റെ 360 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യയില്‍നിന്ന് Read more…

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പത്തിയേഴാം വാര്‍ഷിക സമ്മേളനം 2020 ഒക്ടോബര്‍ 24, 25, 26 ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പത്തിയേഴാം വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗം 2020 ഒക്ടോബര്‍ 24, 25, 26 തീയതികളില്‍ സൂം ഫ്ലാറ്റ്ഫോമില്‍ ഓണ്‍ലൈനായി നടക്കുകയാണ്. ഉദ്ഘാടന സമ്മേളനവും പി.ടി. ഭാസ്കരപ്പണിക്കർ സ്മാരകപ്രഭാഷണവും പൊതുപരിപാടിയാണ്. ഫേസ്ബുക്കിലൂടെ ലൈവായും കാണാം. എല്ലാവരുടെയും പങ്കാളിത്തമുണ്ടാവണമെന്ന് അഭ്യര്‍ഥിക്കുന്നു.  

ഡിജിറ്റൽ ക്ലാസ് പരിഷത്ത് പഠന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

കേരളത്തിലെ സ്കൂളുകളിൽ 2020 ജൂൺ 1 മുതൽ വിക്ടേഴ്സ് ചാനൽ വഴി നടന്നുവരുന്ന ഡിജിറ്റൽ ക്ലാസ്സുകളുടെ പ്രാപ്യത പ്രയോജനക്ഷമത, ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ, സാധാരണ ക്ലാസുകൾ പുനരാരംഭിക്കുന്ന സാഹചര്യത്തിലും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തൽ എന്നീകാര്യങ്ങളെ കുറിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠന റിപ്പോർട്ട് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് സമർപ്പിച്ചു..നേരിൽ Read more…

Digital Classes a study
Digital Classes a study

ഡിജിറ്റൽ ക്ലാസുകൾ ഒരു പഠനം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കോവിഡ് 19 വ്യാപനത്തിന്റെ ഫലമായി സ്കൂളുകൾ പ്രവർത്തിക്കാൻ കഴിയാതെവന്ന സാഹചര്യത്തിലാണ് കുട്ടികളെ പഠന വഴിയിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുകൾ ആരംഭിച്ചത്. അവസരോചിതമായ ഒരു ഇടപെടലായിരുന്നു അത്. പഠന വഴിയിൽ നിലനിർത്താൻ തുടങ്ങിയ ക്ലാസുകൾ അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിലാണ് ഡിജിറ്റൽ ക്ലാസുകളെ കുറിച്ച് പഠിക്കാൻ കേരള Read more…

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി-തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കൊരു വികസനപരിപ്രേക്ഷ്യം

കേരളം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തിൽ ഏറെ മുൻപോട്ടുപോയ സംസ്ഥാനമാണ് കേരളം. അധികാരവികേന്ദ്രീകരണം കേരളത്തിൽ യാഥാ‍ർഥ്യമാക്കപ്പെട്ടത് ജനകീയാസൂത്രണം എന്ന വിപുലമായ ഒരു ക്യാമ്പയിനിലൂടെ ആയിരുന്നു. ഒരുപക്ഷേ, ഭരണത്തിന്റെ ജനാധിപത്യവത്കരണം ഒരു ക്യാമ്പയിൻ രീതിയിൽ നടന്ന ഏക പ്രദേശം കേരളമായിരിക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് അധികാരങ്ങൾ കൈമാറിയ നിയമവ്യവസ്ഥകൾ രണ്ട് പതിറ്റാണ്ട് പിന്നിട്ടു. Read more…

എൽ.പി./ യു.പി. അധ്യാപക തസ്തിക: പി.എസ്.സി പരീക്ഷയുടെ സിലബസിൽ മലയാളം ഉൾപ്പെടുത്തണം.

എൽ.പി./ യു.പി. അധ്യാപക തസ്തിക: പി.എസ്.സി പരീക്ഷയുടെ സിലബസിൽ മലയാളം ഉൾപ്പെടുത്തണം. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എൽ.പി / യു.പി. അധ്യാപക തസ്തികയിലേക്ക് നടത്തുന്ന പരീക്ഷയുടെ സിലബസിൽ മലയാള ഭാഷ കൂടി ഉൾപ്പെടുത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. കേരളത്തിലെ പ്രൈമറി അധ്യാപകരെ നിയമിക്കുന്നതിനായി പി.എസ്.സി നടത്തുന്ന പരീക്ഷയുടെ സിലബസ്സില്‍‍ വിദ്യാഭ്യാസ മന:ശാസ്ത്രവും ബോധന Read more…

ഖനന ചട്ടങ്ങളില്‍ അയവുവരുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക

ക്വാറികളുടെ ദൂരപരിധി കുറച്ചുകൊണ്ടും ലൈസന്‍സ് കാലാവധി നീട്ടിക്കൊണ്ടുമുള്ള വ്യവസായ വകുപ്പിന്റെ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ഥിക്കുന്നു.അനധികൃതവും അശാസ്ത്രീയവുമായ ഖനനംമൂലം കേരളത്തിലങ്ങോളമിങ്ങോളം നിരവധി പാരിസ്ഥിതികപ്രശ്‌നങ്ങളാണ് കഴിഞ്ഞകുറേ വര്‍ഷങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. റവന്യൂഭൂമിയും വനഭൂമിയും കയ്യേറിയും നിയമങ്ങള്‍ പാലിക്കാതെയും പാരിസ്ഥിതിക സന്തുലിതാവസ്ഥ തകിടം മറിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ക്വാറിമാഫിയകളുടെ പ്രവര്‍ത്തനം സംസ്ഥാനത്താകെ ചെറുതും വലുതുമായ നിരവധി സംഘര്‍ഷങ്ങള്‍ Read more…

images (36)