Updates
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് അന്‍പത് വയസ്സ്
1962 സെപ്റ്റംബര്‍ 10 ന് കോഴിക്കോട് ദേവഗിരി കോളേജില്‍ പരിഷത്തിന്റെ ഒദ്യോഗിക ഉത്ഘാടന ചടങ്ങില്‍ പ്രസിദ്ധീകരിച്ച നോട്ടീസ്. പരിഷത്തിന്റെ ലഘു ചരിത്രം ഇവിടെകാണുക
1962 സെപ്റ്റംബര്‍ 10 ന് കോഴിക്കോട് ദേവഗിരി കോളേജില്‍ പരിഷത്തിന്റെ ഒദ്യോഗിക ഉത്ഘാടന ചടങ്ങില്‍ പ്രസിദ്ധീകരിച്ച നോട്ടീസ്. പരിഷത്തിന്റെ ലഘു ചരിത്രം ഇവിടെകാണുക
തൃശൂര്‍: കേരളത്തിലെ പ്രകൃതിവിഭവങ്ങളേയും മനുഷ്യരേയും വിറ്റുതുലയ്ക്കുന്ന “എമര്‍ജിങ്ങ് കേരള“ക്കെതിരെ തൃശൂരില്‍ ചേര്‍ന്ന പ്രതിഷേധ ജനകീയകൂട്ടായ്മ ശക്തമായ താക്കീതു നല്‍കി. മാഫിയകള്‍ക്ക് നാടിനെ തീറെഴുതുന്ന പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധപ്രകടനത്തോടെയാണ് കൂട്ടായ്മക്ക് തുടക്കമായത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന കൂട്ടായ്മയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ പേര്‍ പങ്കെടുത്തു. തെക്കേ Read more…
എമര്‍ജിംഗ് കേരളാപരിപാടിയുടെ പശ്ചാത്തലത്തില്‍ കേരളവികസനത്തിന് ഒരു ജനകീയകൂട്ടായ്മ സെപ്തംബര്‍ 8 ന് തൃശൂരില്‍ നടക്കും. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും സംസ്ഥാന പ്ലാനിങ് ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനുമായ ഡോ. പ്രഭാത് പട്‌നായിക് കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. തൃശൂര്‍ മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ പരിഷത്ത് മുന്‍പ്രസിഡണ്ട് പ്രൊഫ. എം.കെ. പ്രസാദ് അദ്ധ്യക്ഷത വഹിക്കും. പി.പി.പി. Read more…
ചാല ടാങ്കര്‍ ദുരന്തം: കൂട്ടക്കുരുതി ആവര്‍ത്തിക്കാതിരിക്കാന്‍നടപടികള്‍ സ്വീകരിക്കുക കണ്ണൂരിലെ ചാലയില്‍ ഉണ്ടായ ടാങ്കര്‍ അപകടം അത്യന്തം ദുഖകരമാണ്. അപകടത്തില്‍ മരണപ്പെട്ടവരോടും ദുരിതമനുഭവിക്കുന്നവരോടുമുള്ള അനുശോചനവും അനുതാപവും പ്രകടിപ്പിക്കാത്തവര്‍ ഉണ്ടാവില്ല.അടുത്തകാലത്തായി കേരളത്തില്‍ പാചകവാതക ടാങ്കറുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ ആശങ്കാജനകമാംവിധം വര്‍ധിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം മുമ്പാണ് കൊല്ലം കരുനാഗപ്പള്ളിയില്‍ പതിനൊന്നുപേരുടെ ജീവന്‍ അപഹരിച്ച ഇതുപോലൊരു അപകടമുണ്ടായത്. ആളപായം സംഭവിക്കാത്ത നൂറിലേറെ അപകടങ്ങള്‍ Read more…
ചാല ടാങ്കര്‍ ദുരന്തം: കൂട്ടക്കുരുതി ആവര്‍ത്തിക്കാതിരിക്കാന്‍നടപടികള്‍ സ്വീകരിക്കുക കണ്ണൂരിലെ ചാലയില്‍ ഉണ്ടായ ടാങ്കര്‍ അപകടം അത്യന്തം ദുഖകരമാണ്. അപകടത്തില്‍ മരണപ്പെട്ടവരോടും ദുരിതമനുഭവിക്കുന്നവരോടുമുള്ള അനുശോചനവും അനുതാപവും പ്രകടിപ്പിക്കാത്തവര്‍ ഉണ്ടാവില്ല.അടുത്തകാലത്തായി കേരളത്തില്‍ പാചകവാതക ടാങ്കറുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ ആശങ്കാജനകമാംവിധം വര്‍ധിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം മുമ്പാണ് കൊല്ലം കരുനാഗപ്പള്ളിയില്‍ പതിനൊന്നുപേരുടെ ജീവന്‍ അപഹരിച്ച ഇതുപോലൊരു അപകടമുണ്ടായത്. ആളപായം സംഭവിക്കാത്ത നൂറിലേറെ അപകടങ്ങള്‍ Read more…
യാതൊരു അംഗീകൃത മാനദണ്ഡങ്ങളുംപാലിക്കാതെ കേരളത്തില്‍ നടക്കുന്നഔഷധപരീക്ഷണങ്ങളെ സംബന്ധിച്ച് വിവരംപുറത്തുവന്നിരിക്കുകയാണ്. നേരത്തെ മറ്റ് ചിലപ്രമുഖ ആശുപത്രിയില്‍ നടന്നുവന്നിരുന്നഔഷധപരീക്ഷണങ്ങളെ സംബന്ധിച്ചുംഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.മധ്യപ്രദേശിലും മറ്റു ചില സംസ്ഥാനങ്ങളില്‍നടന്നുവരുന്ന അനധികൃതഔഷധപരീക്ഷണങ്ങള്‍ അടിയന്തിരമായിഅവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍നടപടിസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്സുപ്രീംകോടതി അടുത്തകാലത്ത് പുറപ്പെടുവിച്ചഉത്തരവ് രാജ്യത്ത് വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടുവരികയാണ്. ആദിവാസികളിലും ദളിതരിലുംയാതൊരു മാനദണ്ഡങ്ങ:ളും പാലിക്കാതെഔഷധങ്ങളും ഗര്‍ഭപാത്ര കാന്‍സറിനുള്ളവാക്സീനുകളും പരീക്ഷിച്ചുവരുന്നതായിജനകീയാരോഗ്യ പ്രവര്‍ത്തകര്‍ നേരത്തെവെളിപ്പെടുത്തിയിരുന്നു പാര്‍ലമെന്റിലെ ആരോഗ്യ-കുടുംബക്ഷേമസ്റ്റാന്റിങ്ങ് കമ്മറ്റി 2012 മെയ് മാസത്തില്‍അവതരിപ്പിച്ച അമ്പത്തി ഒമ്പതാം റിപ്പോര്‍ട്ടില്‍ഔഷധപരീക്ഷണങ്ങളൊന്നും ഇന്ത്യയിലോവിദേശത്തോ നടത്താത്ത നിരവധി മരുന്നുകള്‍ഇന്ത്യയില്‍ വിറ്റുവരുന്നു എന്ന ഞെട്ടിപ്പിക്കുന്നവിവരം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. 2008 ജനുവരിമുതല്‍ 2010 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ഇത്തരത്തിലുള്ള 33 ഔഷധങ്ങള്‍മാര്‍ക്കറ്റുചെയ്യാന്‍ അനുവദിക്കപ്പെട്ടതായിറിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍മാര്‍ക്കറ്റുചെയ്യുന്ന മരുന്നുകള്‍ക്കനുമതി നല്‍കേണ്ടസെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ഓര്‍ഗനൈസേഷന്റെ നിരവധി പ്രവര്‍ത്തനവൈകല്യങ്ങളും അടിസ്ഥാന സൌകര്യങ്ങളുടെഅപര്യാപതതയും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നുമുണ്ട്.എന്നാല്‍ നാളിതുവരെ ഈ റിപ്പോര്‍ട്ടിന്മേല്‍കേന്ദ്രസര്‍ക്കാര്‍ യാതൊരു നടപടിയുംസ്വീകരിച്ചതായി കാണുന്നില്ല. ഇന്ത്യന്‍ ജനതയെ പരീക്ഷണമൃഗങ്ങളായിമാറ്റികൊണ്ടിരിക്കുന്ന വിദേശ ബഹുരാഷ്ട്രാകമ്പനികളെ വഴിവിട്ടു സഹായിക്കുന്ന ഇന്ത്യാസര്‍ക്കാരിന്റെ വിനാശകരമായ ഔഷധനയത്തിന്റെ ഫലമായാണ് ഇത്തരത്തിലുള്ളഔഷധപരീക്ഷണങ്ങള്‍ നടക്കുന്നതിനുള്ളഅടിസ്ഥാന കാരണം. ഇന്ത്യന്‍ പേറ്റന്റ്നിയമത്തില്‍ 2005 ല്‍ ലോകവ്യാപാരസംഘടനയുടെ നിബന്ധന പ്രകാരം മാറ്റംവരുത്തിയതോടെ മുന്‍കാലങ്ങളിലെ പോലെവിദേശത്ത് പേറ്റന്റ് ചെയ്യപ്പെടുന്ന മരുന്നുകള്‍ഇതരരീതികളുപയോഗിച്ച് നിര്‍മ്മിക്കാന്‍ ഇന്ത്യന്‍കമ്പനികള്‍ക്ക് കഴിയില്ല. അതോടെ പല ഇന്ത്യന്‍കമ്പനികളും വിദേശകമ്പനികള്‍ക്ക് വേണ്ടി പുറംകരാര്‍ ഗവേഷണവും ഔഷധപരീക്ഷണവുംനടത്തുന്നതിനുള്ള ഏജന്‍സികളായിമാറികൊണ്ടിരിക്കയാണ്. ബഹുരാഷ്ട്രാമരുന്നുകമ്പനികള്‍ പലതും ഇന്ത്യയെ പോലുള്ളവികസ്വരാജ്യങ്ങളാണ് ഔഷധപരീക്ഷണങ്ങള്‍ക്കായി തെരഞ്ഞെടുക്കാറുള്ളത്. നവീന ഔഷധങ്ങള്‍ ഗവേഷണം നല്‍കികണ്ടെത്തി മാര്‍ക്കറ്റ് ചെയ്യുന്നതിനായിവിദേശരാജ്യങ്ങളില്‍ വന്‍ തുകചെലവിടേണ്ടതുണ്ട്. വികസിതരാജ്യങ്ങളില്‍മനുഷ്യരില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്കായിഓരോമരുന്നിനും ഏതാണ്ട് 15 കോടിഡോളറാണ്വേണ്ടിവരിക. ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ഇതിന്റെ പകുതിയില്‍ താഴെ ചെലവിട്ടാല്‍മതിയാവും. വികസിതരാജ്യങ്ങളിലെ ജനങ്ങള്‍ഔഷധപരീക്ഷണങ്ങള്‍ക്ക് വിധേയരാവാന്‍വിസമ്മതിക്കുന്നതും ഇത്തരം പരീക്ഷണങ്ങള്‍ഇവിടെ നടത്തുന്നതിനുള്ള കാരണമാണ്. ചികിത്സതന്നെ അപ്രാപ്യരായ ഇന്ത്യയെ പോലുള്ളരാജ്യങ്ങളിലെ ദരിദ്രരായ രോഗികള്‍പരീക്ഷണത്തിന്റെ ഭാഗമായിട്ടെങ്കിലുംസൌജന്യമായി ലഭിക്കുന്ന മരുന്നു സ്വീകരിക്കാന്‍തയ്യാറാവുന്നു. കര്‍ശനമായ നിരീക്ഷണസംവിധാനങ്ങളുടെ കീഴില്‍ രോഗികളുടെഅറിവോടുകൂടിയ സമ്മതത്തോടുകൂടി മാത്രമേവികസിതരാജ്യങ്ങളില്‍ മനുഷ്യരില്‍പരീക്ഷണങ്ങള്‍ നടത്താനാവൂ. എന്നാല്‍ഇവിടെയാവട്ടെ നിയമങ്ങളിലെ പഴുതുകളുംനിരീക്ഷണ സംവിധാനങ്ങളുടെ പിടിപ്പുകേടുംനാട്ടുകാരുടെ ഇത്തരം കാര്യങ്ങളിലുള്ളഅജ്ഞതയും മുതലെടുത്ത് എന്തു പരീക്ഷണവുംനടത്താനാവും. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്നജീവിതരീതി രോഗങ്ങളും വിദേശകമ്പനികളെആകര്‍ഷിക്കുന്ന ഘടകമാണ്. കരാര്‍ ഗവേഷണത്തിനുള്ള നിരവധി ദേശീയഅന്തര്‍ദേശീയ ഏജന്‍സികളും ഇന്ത്യയില്‍പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.. 2007 ഓടെ ഇന്ത്യന്‍കമ്പനികള്‍ക്ക് വിദേശകമ്പനികളില്‍ നിന്നുംകരാര്‍ ഗവേഷണത്തിലൂടെ ലഭിച്ചത് 20 കോടിഡോളറാണ്. രണ്ടായിരത്തി\പത്തില്‍ നൂറുകോടിഡോളരിന്റെ “ബിസിനസ്സ്“ ഈ മേഖലയില്‍നടന്നതായി കരുതപ്പെടുന്നു. വന്‍കിടകമ്പനികളുടെ ഈ സാമ്പത്തിക ദുരക്കിടെ വിസ്മരിക്കപ്പെട്ടു പോവുന്നത് പരീക്ഷണ വിധേയരാവുന്ന രോഗികളുടെമനുഷ്യാവകാശങ്ങളും ജീവനുമാണ്. സുപ്രീം കോടതിയില്‍ ഡ്രഗ് കണ്‍ ട്രോളര്‍ബോധിപ്പിച്ചത് കഴിഞ്ഞ വര്‍ഷം നടത്തിയ പരീക്ഷണങ്ങളുടെ ഫലമായിമാത്രം 2000പേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ്. ഇന്ത്യയിലെ പൊതു ഗവേഷണസ്ഥാപനങ്ങളിലൂടെ നാട്ടിനാവശ്യമായ ഔഷധങ്ങള്‍ഗവേഷണം ചെയ്തു കണ്ടെത്തി പൊതുമേഖല ഔഷധകമ്പനികള്‍ വഴി ഉല്പാദിപ്പിച്ച്വിലകുറച്ച് ജനങ്ങളിലെത്തിക്കാനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ആരംഭീക്കേണ്ടതുണ്ട്. അതോടൊപ്പം ഒരു ജനകീയ ആരോഗ്യ നയത്തിന്റെ ഭാഗമായിസമഗ്രമായ ഔഷധനയം ആവിഷ്കരിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍തയ്യാറാവണം. അതോടൊപ്പം കേരളത്തില്‍ ഇപ്പോള്‍ നടന്നുവരുന്നഔഷധഗവേഷണങ്ങളെ സംബന്ധിച്ച് സമഗ്രമായ ഒരന്വേഷണം നടത്താന്‍ കേരളസര്‍ക്കാര്‍ ഉത്തരവിടേണ്ടതാണ്. കെ.റ്റി രാധാകൃഷ്ണന്‍ പ്രസിഡന്റ് , കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ടി. കെ. ദേവരാജന്‍ ജനറല്‍ സെക്രട്ടറി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
പരിസ്ഥിതിയുടെ ശാസ്ത്രവും രാഷ്ട്രീയവും – ഡോ. ആര്‍.വി.ജി. മേനോന്‍ പ്രകൃതിയുമായി സമരസപ്പെട്ടുകൊണ്ടുള്ള ജീവിതം മാത്രമേ സുസ്ഥിരമാവൂ;അതായിരിക്കണം നമ്മുടെ ലക്ഷ്യവും. പക്ഷേ അത് ഏതറ്റം വരെ സാധ്യമാണ്? പ്രകൃതിനിയമങ്ങള്‍ അലംഘനീയമാണ്, സംശയമില്ല.എങ്കിലും അവ നമുക്ക് പലപ്പോഴും ലംഘിക്കേണ്ടി വരും,ലംഘിച്ചിട്ടുമുണ്ട്. ഒരര്‍ഥത്തില്‍ കാര്ഷികസംസ്കൃതി രൂപം കൊള്ളുന്നത് തന്നെ അത്തരത്തിലുള്ള ഒരു പ്രകൃതി നിഷേധത്തിലൂടെയാണ്. വേട്ടയാടിയും പെറുക്കിത്തിന്നും ജീവിച്ചിരുന്ന ആദിമമനുഷ്യന്‍ അമ്പും വില്ലും കണ്ടുപിടിച്ചതോടെ അധൃഷ്യനായ ഒരു വേട്ടക്കാരനായി.കൂട്ടായും പരസ്പരം ആശയവിനിമയം നടത്തിയും വേട്ടയാടിയിരുന്ന Read more…
നിലമ്പൂര്‍: മുണ്ടേരി വനഭൂമി ലേലംചെയ്യാനുള്ള കോടതി ഉത്തരവിനെതിരെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തത് ആയിരങ്ങള്‍. വനഭൂമി ലേലംചെയ്യാന്‍ അനുവദിക്കില്ലെന്നും മുറിക്കുന്ന ഒരുമരംപോലും കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് നടത്തിയ മാര്‍ച്ചില്‍ വനസംരക്ഷണ പ്രതിജ്ഞയെടുത്താണ് അംഗങ്ങള്‍ പിരിഞ്ഞത്.മുണ്ടേരി ഗവ. ട്രൈബല്‍ സ്‌കൂളില്‍ ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്തു. പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ Read more…
കേരളവും കര്‍ണ്ണാടകവും ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട്‌കൊണ്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതായി വാര്‍ത്ത വന്നിരിക്കുന്നു. ഏറെ പ്രതിഷേധത്തോടുകൂടി മാത്രമേ ഈ നീക്കത്തെ കാണാനാവൂ. കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ ഫലമായി ഇപ്പോള്‍ അവിടുത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ജനിതകവും ശാരീരികവും മാനസീകവുമായ പ്രശ്‌നങ്ങള്‍ പരക്കെ ചര്‍ച്ചചെയ്യപ്പെടുകയും ലോകം തന്നെ Read more…