49-ാം വാര്‍ഷിക പ്രമേയങ്ങള്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 49 -ാം വാര്‍ഷികം താഴെ പറയുന്ന പ്രമേയങ്ങള്‍ അംഗീകരിച്ചു.താഴെ കൊടുത്തിട്ടുള്ള പ്രമേയങ്ങളുടെ തലക്കെട്ടില്‍ അമര്‍ത്തിയാല്‍ പരിഷത്ത് വിക്കിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അവയുടെ പൂര്‍ണ്ണ രൂപം വായിക്കാം. പി.ഡി.എഫ് രൂപം അറ്റാച്ച് മെന്റില്‍ നിന്നും വായിക്കാം. പ്രമേയം -1 ആണവനിലയങ്ങള്‍ ഇനി വേണ്ട പ്രമേയം 2 തല തിരിഞ്ഞ വികസന നയങ്ങള്‍ തിരുത്തുക പ്രമേയം 3 ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിക്കുക പ്രമേയം 4 സ്ത്രീസുരക്ഷ സാമൂഹ്യ ഉത്തരവാദിത്വമാണ്‌ പ്രമേയം 5 അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക ഇന്റര്‍നെറ്റിനെതിരായ കയ്യേറ്റം അവസാനിപ്പിക്കുക പ്രമേയം 6 ബി.ഒ.ടി. വ്യവസ്ഥയില്‍ നടപ്പാക്കുന്ന Read more…

49-ാം വാർഷികത്തിലേക്ക് സ്വാഗതം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 49 -ാം വാര്‍ഷികത്തിലേക്ക് സ്വാഗതം    കേരള ശാസ്തസാഹിത്യ പരിഷത്ത് 49 – ാം വാര്‍ഷികം മെയ് 11 ന് രാവിലെ 10 ന് മണക്കാട് ഗവണ്‍മെന്റ് ഹൈസ്കൂളില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക സുനിതാ നാരായണന്‍ ഉത്ഘാടനം ചെയ്യും. പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം ചര്‍ച്ച, വേണം മറ്റൊരു കേരളം – പരിപ്രേഷ്യ വും കര്‍മ്മരിപാടിയും സംഘടനാ രേഖഅവതരണം ചര്‍ച്ച, വി.കെ ശശിധരന്റെ നേതൃത്വത്തിലുള്ള ഗാനാലാപനം തുടങ്ങിയവ Read more…

കീടനാശിനിലോബിക്കുവേണ്ടി പഠനഫലങ്ങള്‍ അട്ടിമറിക്കരുത്

2011 ഏപ്രില്‍, മെയ് മാസങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍,എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ പരിണിതഫലങ്ങള്‍ സംബന്ധിച്ച് പഠിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍ ഈ ഗവേഷണറിപ്പോര്‍ട്ട് എന്‍ഡോസള്‍ഫാന്റെ പ്രമുഖ വ്യക്താവും എന്‍ഡോസള്‍ഫാന്‍ നിര്‍മ്മിക്കുന്ന എക്സല്‍ കമ്പനിയുടെ അമരക്കാരനുമായ ഗണേശന്‍ എന്നയാളുമായി ചര്‍ച്ചചെയ്ത്, അയാളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് മാറ്റങ്ങള്‍ വരുത്തി വീണ്ടും സമര്‍പ്പിക്കുവാന്‍ കേരള സര്‍ക്കാരിന്റെ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചരിക്കുന്നതായാണ് അറിയുന്നത്.ആസ്വാസ്ഥ്യജനകമായ ഈ വാര്‍ത്ത അക്കാദമിക് സ്വാന്ത്ര്യത്തിനുമേലുള്ള ഭരണകൂടത്തിന്റെ ദുരപദി‍ഷ്ടമായ ആക്രമണമായേ കാണുവാനാവൂ. Read more…

മദ്യവിപത്തിനെതിരെ ഉണരണം: വയനാട് വാര്‍ഷികം

സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യ ഉപഭോഗം കേരളത്തെയും പ്രത്യേകിച്ച് വയനാട്ടിലെ ആദിവാസികളെയുംവലിയ വിപത്തിലേക്ക് തള്ളിവിടുന്ന സാഹചര്യത്തില്‍ സമൂഹ മനസ്സാക്ഷി ഉണരണമെന്ന് നൂല്‍പുഴ മാതമംഗലത്ത് സമാപിച്ച ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. ജനകീയ മുന്നേറ്റങ്ങളിലൂടെ നേടിയെടുത്ത നേട്ടങ്ങളെല്ലാം ഇല്ലാതാക്കുന്ന തലത്തിലേക്ക് മദ്യപാനവും വിപത്തുകളും വര്‍ധിച്ചിരിക്കുന്നു. വയനാട്ടിലെ ആദിവാസി സമൂഹമാണ് മദ്യവിപത്തിന്‍െറ ദുരന്തം വലിയതോതില്‍ അനുഭവിക്കുന്നത്. അധ്വാനശേഷിയെയും ആയുസ്സിനെയും ഇത് ബാധിച്ചിരിക്കുന്നു. ആദിവാസി ഊരുകളില്‍ 50 വയസ്സിനുമേല്‍ ജീവിക്കുന്ന പുരുഷന്മാരുടെ Read more…

എറണാകുളം ജില്ലാവാര്‍ഷികം

പരിഷത്ത് ജില്ലാവാര്‍ഷികസമ്മേളനം 2012 ഏപ്രില്‍ 21, 22 തീയതികളില്‍ വളയന്‍ചിറങ്ങര ഗവ. എല്‍.പി. സ്‌കൂളില്‍ നടന്നു. 21-ാം തീയതി രാവിലെ 10 മണിക്ക് സമ്മേളനം പെരുമ്പാവൂര്‍ എം.എല്‍.എ. സാജു പോള്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് പ്രവര്‍ത്തകനെന്ന നിലയിലുള്ള തന്റെ ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവച്ചു. സാക്ഷരതാകാലത്തെ അക്ഷരകലാജാഥയിലെ കലാപരിപാടികളില്‍ ബ്രഹ്തിന്റെ “എന്തിന്നധീരത……” എന്ന സംഗീതശില്പം ചിന്തയിലും കാഴചപ്പാടിലും വഴിത്തിരിവായത് അദ്ദേഹം അനുസ്മരിച്ചു. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകൊണ്ട് സമൂഹത്തിനുണ്ടായ മാറ്റം ശ്രദ്ധേയമാണ്. നാം പുരോഗമിക്കുന്തോറും Read more…

നദീ സംയോജന പദ്ധതി – സര്‍ക്കാര്‍ ആവശ്യമായ നിയമ-ഭരണ നടപടികള്‍ സ്വീകരിക്കണം

നദീ സംയോജന പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ സൂപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നിയമ ഭരണതല നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. നദീസംയോജന പദ്ധതി സംബന്ധിച്ച് 2012 ഫെബ്രുവരിയില്‍ സുപ്രീം കോടതി പുറപ്പടുവിച്ച വിധി ഈ പദ്ധതി നടപ്പിലാക്കിയേതീരു എന്ന സ്ഥിതി വിശേഷം സംജാതമാക്കിയിരിക്കുകയാണ്. ഈ വിധി ദൂരവ്യാപകങ്ങളായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന ഒന്നാണ്. സുപ്രീം കോടതിതന്നെ പരാമര്‍ശിച്ചതുപോലെ ഈവിധിക്ക് ആധാരമായുള്ളത് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് Read more…

തിരുവനന്തപുരം ജില്ലാ വാർഷികം 2012 സമാപിച്ചു.

ഏപ്രില്‍ 14, 15 തീയതികളിലായി ആറ്റിങ്ങല്‍ ഠൌണ്‍ യു പി സ്കൂളില്‍ നടന്നു വന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ വാര്‍ഷികം സമാപിച്ചു.വാര്‍ഷിക സമ്മേളനം  ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എസ് കുമാരി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍  മുനി. വൈസ് ചെയര്‍മാന്‍ എം പ്രദീപ് അധ്യക്ഷനായിരുന്നു. തുടര്‍ന്ന് ജില്ല്ലാ പ്രസിഡണ്ട് ബാലകൃഷ്ണന്‍ നായരുടെ അധ്യക്ഷതയില്‍ പ്രതിനിധി സമ്മേളനം ആരംഭിച്ചു. ജില്ലാ സെക്രട്ടറി ജി. സുരേഷ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ Read more…

വനഭൂമിയും എസ്റ്റേറ്റുകളും അന്യാധീനപ്പെടുത്തരുത്

വനഭൂമിയും എസ്റ്റെറ്റുകളും അന്യാധീനപ്പെടുന്നത് തടയുക പൊതുമുതല്‍ ദുരുപയോഗം ചെയ്തും അന്യാധീനപ്പെടുത്തിയും കാശുണ്ടാക്കുന്ന പണി കേരളത്തില്‍ വര്‍ധിച്ചുവരുന്നു. ഇത് തടയേണ്ട സര്‍ക്കാര്‍ പലപ്പോഴും ഇതിന് കൂട്ട്‌ നില്‍ക്കുകയും ഒത്താശ ചെയ്യുകയുമാണെന്നത് പ്രതിഷേധാര്‍ഹമാണ്. പാലക്കാട്ടെ ചെറുനെല്ലി എസ്റ്റേറ്റ്, പാട്ടക്കാര്‍ നിയമവിരുദ്ധമായി മുറിച്ചു വില്‍ക്കുകയും സര്‍ക്കാര്‍ ഭൂമി പണയപ്പെടുത്തി ബാങ്കുകളില്‍ നിന്ന്‌ വന്‍തുക വായ്പ എടുക്കുകയും ചെയ്തതായി കണ്ടതിനാല്‍ വനം വകുപ്പ് എസ്റ്റെറ്റു ഏറ്റെടുത്തു. ഉടമകള്‍ കോടതിയില്‍ പോയി. മുന്‍കൂര്‍ നോട്ടീസ് നല്‍കിയില്ല എന്ന Read more…

വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങൾ:വിശദമായ ചർച്ച വേണം

വിദ്യാഭ്യാസ രംഗത്തെ ഘടനാപരമായ മാറ്റങ്ങള്‍ വിശദമായ ചര്‍ച്ചയ്ക്കു വിധേയമാക്കണം വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ അഞ്ചാംക്ലാസ്സ് ലോവര്‍ പ്രൈമറിയുടെ ഭാഗമായും എട്ടാംക്ലാസ്സ് അപ്പര്‍പ്രൈമറിയുടം ഭാഗമായും മാറ്റുകയാണെന്നും ഒമ്പതാംക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സുവരെ സെക്കണ്ടറി വിഗ്യാഭ്യാസ ഘട്ടമെന്നനിലയില്‍ ഒരു കുടക്കീഴിലാക്കുകയാണെന്നും പ്ലസ്ടു ഘട്ടമായ ഹയര്‍സെക്ക്ന്ററിയുടെയും വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയേയും സംയോജിപ്പിക്കുകയാണെന്നും സര്‍ക്കാര്‍ തീരുമാനിച്ചതായി മനസിലാക്കുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1997 -98 ല്‍ നിയോഗിച്ച ജനകീയ വിദ്യാങ്യാസ കമ്മീഷന്‍ ഇതു Read more…

സി.ബി.എസ്.ഇ. സ്കൂളുകള്‍ – സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക.

സി.ബി.എസ്.സി വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടി ഉപേക്ഷിക്കുക – പരിഷത്ത്. പൊതുവിദ്യാഭ്യാസ രംഗത്ത് കടുത്ത ആശങ്കകള്‍ക്ക് വഴി തുറന്നുകൊണ്ട്, വ്യാപകമായി സി.ബി.എസ്.സി സ്കൂളുകള്‍ക്ക് കേരള സര്‍ക്കാര്‍ അനുമതി നല്‍കിക്കൊണ്ടിരിക്കുകയാണ്. ജാതി-മത ശക്തികള്‍ക്കും വാണിജ്യ താല്പര്യക്കാര്‍ക്കും വിദ്യാഭ്യാസക്കച്ചവടത്തിന് സഹായം നല്‍കുന്ന ഈ നടപടിയില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. പ്രസ്താവനയുടെ പൂര്‍ണ്ണരൂപം അറ്റാച്ച്മെന്റില്‍ നിന്നും വായിക്കുക: