കോട്ടയം ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്

ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ് 2010 മെയ് 8 ന് തലയോലപ്പറമ്പ് ഗവ: യു പി എസില്‍ നടന്നു. കുട്ടികള്‍ തയ്യാറാക്കി കൊണ്ടുവന്ന ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വിഷയാവതരണം, കുട്ടികളുടെ സ്വയം മൂല്യ നിര്‍ണയം, പഠനയാത്ര, എന്നിവ നടന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് പി ആര്‍ വേദവ്യാസന്‍, ടി യു സുരേന്ദ്രന്‍, ടി കെ സുവര്‍ണ്ണന്‍, വി ബിനു, ശിവഹരി, വി എസ് ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

മലപ്പുറം ജില്ലാ വിജ്ഞാനോത്സവം

കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സംസ്ഥാനതലത്തില്‍ നടത്തുന്ന ബാലശാസ്‌ത്രകോണ്‍ഗ്രസിന്റെ ഭാഗമായുള്ള ജില്ലാ ബാലശാസ്‌ത്രകോണ്‍ഗ്രസ്‌ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി രജിസ്‌ട്രാര്‍ ഡോ. ടി.കെ. നാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു. `ജൈവവൈവിധ്യവും കാലാവസ്ഥാ വ്യതിയാനവും‘ എന്ന വിഷയത്തില്‍ ഡോ. എം.പി. പരമേശ്വരന്‍ ക്ലാസ്സെടുത്തു. ജൈവവൈവധ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പ്രബന്ധങ്ങളുടെ അവതരണവും ചര്‍ച്ചയും നടന്നു. യൂണിവേഴ്‌സിറ്റി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശനത്തിന്‌ യൂണിവേഴ്‌സിറ്റി ബോട്ടണിവിഭാഗത്തിലെ റിസര്‍ച്ച്‌ Read more…

വളപട്ടണം പുഴയോരത്തെ കണ്ടല്‍ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍- കണ്ണൂര്‍ ജില്ലാക്കമ്മിറ്റി പ്രസ്താവന

വളപട്ടണം പുഴയോരത്തെ കണ്ടല്‍ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍– കണ്ണൂര്‍ ജില്ലാക്കമ്മിറ്റി പ്രസ്താവന പി.ഡി എഫ് ഫോര്‍മാറ്റില്‍ വായിക്കുക.     Attachment Size kandal.pdf 104.25 KB

ശാസ്ത്രസാഹിത്യ പരിഷത്ത് ജാഥാസമാപനം തൃശ്ശൂരില്‍

തൃശ്ശൂര്‍:കേരളത്തിലെ ഭൂവിനിയോഗം ശാസ്ത്രീയമായും സന്തുലിതമായും പുനഃസംവിധാനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ‘ഭൂമി പൊതുസ്വത്ത്‘ എന്ന മുദ്രാവാക്യം ഉയര്‍ത്തി കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന സംസ്ഥാനതല ജാഥകള്‍ ഏപ്രില്‍ 29 വൈകീട്ട് 5.30 ന് തൃശ്ശൂര്‍ തെക്കേഗോപുരനടയില്‍ സമാപിക്കും. ഭൗമദിനമായ ഏപ്രില്‍ 22 ന് പയ്യന്നൂരില്‍നിന്നും തിരുവനന്തപുരത്തുനിന്നുമാണ് ജാഥകള്‍ തുടങ്ങുക. സമാപന സമ്മേളനത്തില്‍ ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രഭാത് പട്‌നായിക് മുഖ്യാതിഥിയാകും. ജാഥ ഉന്നയിക്കുന്ന വിഷയത്തിലുള്ള സെമിനാര്‍ ഏപ്രില്‍ 18 ന് രണ്ടുമണിക്ക് Read more…

ഭൂസംരക്ഷണ ജാഥ ഉദ്ഘാടനം ഗാന്ധി പാര്‍ക്കില്‍

ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കുക എന്ന മുദ്രാവാക്യവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ഭൂസംരക്ഷണ ജാഥ ഭൌമദിനമായ ഏപ്രിൽ 22 ന് ആരംഭിക്കുന്ന ആരംഭിക്കും. രണ്ട് ജാഥകളാണ് സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുന്നത്. ടി.പി കുഞ്ഞിക്കണ്ണൻ ക്യാപ്ടനായ വടക്കൻ ജാഥ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നും ആരംഭിക്കും. ടി.ഗംഗാധരൻ ക്യാപ്ടനായ തെക്കൻ ജാഥ തിരുവനന്തപുരം ഗാന്ധി പാർക്കിൽ നിന്നും ആരംഭിക്കും. രണ്ട് ജാഥകളും ഏപ്രിൽ 29 ന് വൈകിട്ട് 6.30 ന് തൃശൂരിൽ Read more…

തിരുവനന്തപുരം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ് ഏപ്രിൽ 16,17 തീയതികളിൽ

തിരുവനന്തപുരം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ് ഏപ്രിൽ 16,17 തീയതികളിൽ കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിൽ വച്ച് നടക്കുന്നു. 2010 ജൈവവൈവിധ്യ വർഷമായി ആചരിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ബാലശാസ്ത്ര കോൺഗ്രസ് ജൈവ വൈവിധ്യ സംരക്ഷണത്തിനാണ് ഊന്നൽ നൽകുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിൽ നടന്ന വിജ്ഞാനോത്സവത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്നത്. പങ്കെടുക്കേണ്ട വിദ്യാർത്ഥികൾ 16നു രാവിലെ 9.30 ന് ക്യാമ്പസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 9446411203, Read more…

ഭൂസംരക്ഷണജാഥ ഏപ്രില്‍ 22 മുതല്‍ 29 വരെ

അശാസ്ത്രീയമായ ഭൂവിനിയോഗം കേരളത്തിന്‍റെ പരിസ്ഥിതിയെ തകിടം മറിക്കുകയും ഭൂമി ഉത്പാദനോപാധി എന്നതിനു പകരം കേവലം വില്പനച്ചരക്കും ഊഹക്കച്ചവടത്തിനുള്ള ഉപകരണവുമായി മാറുകയും ചെയ്യുന്ന സമകാലീന അവസ്ഥ കേരളത്തിന്റെ ജനജീവിതത്തിനും നിലനില്പിനും കാര്ഷികോത്പാദനത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും ഭീഷണിയാവുകയാണ്. ശാസ്ത്രീയവും സാമൂഹികകാഴ്ചപ്പാടോടെയുള്ളതുമായ ഒരു ഭൂവിനയോഗക്രമം നിലവില്‍ വരുക എന്നത് ഈ അവസ്ഥയെ തരണം ചെയ്യാന്‍ അനിവാര്യമാണ്. അതിനുള്ള ജനകീയ മുന്‍കൈ രൂപപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരംഭിക്കുന്ന കാന്പയിന്‍റെ ഭാഗമായുള്ള ആദ്യ Read more…

ആരോഗ്യ വിഷയ സമിതി യോഗം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ല ആരോഗ്യ വിഷയ സമിതി യോഗം 2010 ഏപ്രില്‍ 2ന് (വെള്ളി) 10 മണിക്ക് പരിഷദ്ഭവനില്‍ വച്ച് നടക്കുന്നു. ആരോഗ്യ രംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം നമുക്കു ചെയ്യേണ്ടതുണ്ട്. ഉടനെ നമുക്ക് ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് നാം ഒത്തുകൂടുന്നത്.