കേരള വികസന വെല്ലുവിളികള്‍- പഴയതും പുതിയതും

ഡോ.കെ.പി.കണ്ണന്‍ കേരള വികസന മാതൃക എന്നറിയപ്പെടുന്ന വികസനാനുഭവം അതിന്റെ രണ്ടാം ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഒരു സന്നിഗ്ധാവസ്ഥയാണ് നാം കാണുന്നത്. സാമൂഹികവും പിന്നീട് രാഷ്ട്രീയവുമായ ജനകീയ പ്രസ്ഥാനങ്ങള്‍വഴി സാമൂഹിക വികസന രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇപ്പോഴും മങ്ങലില്ലാതെ തുടരുന്നു. സമഗ്രമായ ഒരു കാഴ്ചപ്പാടില്‍ നോക്കിയാല്‍ ഗുജറാത്തിനല്ല മറ്റൊരു സംസ്ഥാനത്തിനും കേരളത്തെ മറികടക്കാന്‍ ഇന്നേവരെ കഴിഞ്ഞിട്ടില്ല. Read more…

പരിഷത്ത് സുവര്‍ണ ജൂബിലി വാര്‍ഷികം

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സുവര്‍ണ ജൂബില വാര്‍ഷികം  മേയ് 10, 11, 12 തീയതകളില് കോഴിക്കോട് തളി സാമൂതിരി ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും. ഒന്പതാം തീയതി  ശാസ്ത്രം സാമൂഹികവിപ്ലവത്തിന് എന്ന ദേശീയ സെമിനാറ് സമ്മേളനത്തിന് മുന്നോടിയായ നടക്കും. ഡോ. എം. വിജയന്‍ ( Modern Biology and Its Societal Implications), ഡോ. മഹ്ത Read more…

വികസനസംഗമം: പ്രദര്‍ശനവും പ്രീകോണ്‍ഫറന്‍സും ഇന്നു (29.04.13) മുതല്‍; ഉദ്ഘാടനം നാളെ (30.04.13)

വികസനസംഗമം: പ്രദര്‍ശനവും പ്രീകോണ്‍ഫറന്‍സും ഇന്നു (29.04.13) മുതല്‍; ഉദ്ഘാടനം നാളെ (30.04.13)    കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കേരള വികസന സംഗമത്തിന്റെ പ്രീകോണ്‍ഫറന്‍സും സുസ്ഥിര ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ഇന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കും.    ഉച്ചതിരിഞ്ഞ് ഒന്നരമണിക്ക് ഊര്‍ജസംരക്ഷണം, മാലിന്യ സംസ്‌കരണം ജല സംരക്ഷണം തുടങ്ങിയവയിലെ നൂതനമാതൃകകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം ആരംഭിക്കും. തുടര്‍ന്ന് ഉച്ചതിരിഞ്ഞ് രണ്ടിന് Read more…

മാലിന്യ സംസ്‌കരണത്തിന് വ്യത്യസ്തമാര്‍ഗങ്ങള്‍: പ്രദര്‍ശനം29 നു തുടങ്ങും

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വികസന സംഗമത്തോടനുബന്ധിച്ച്  നടക്കുന്ന പ്രദര്‍ശനം ഇന്നുച്ചമുതല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ആരംഭിക്കും. മാലിന്യ സംസ്‌കരണത്തിനും ബയോഗ്യാസിനും സഹായിക്കുന്ന വിവിധതരം പ്ലാന്റുകള്‍, ജലശുചിത്വത്തിനുള്ള മാതൃകകള്‍, സോളാര്‍ മാതൃകകള്‍, ഇതുമായി ബന്ധപ്പെട്ട മറ്റ് ഉത്പന്നങ്ങള്‍, ചൂടാറാപ്പെട്ടി, പുകശല്യമില്ലാത്ത പരിഷത്ത് അടുപ്പ്, കുടുംബശ്രീ ഉത്പന്നങ്ങള്‍, പരിഷത്ത് പുസ്തകങ്ങള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഉണ്ടാകും. ശാസ്ത്രസാഹിത്യ പരിഷത്ത്,  Read more…

പാലക്കാട്‌ ജില്ല സമ്മേളനം 2013

പരിഷദ് പാലക്കാട്‌ ജില്ല സമ്മേളനം ഏപ്രിൽ 20 21 തിയ്യതികളിലായി തൃത്താലയിൽ വച്ച് നടന്നു. ഡോ അനിൽ സകരിയ കാലാവസ്ഥ വ്യതിയാനം ജീവന്റെ ഭാവി എന്ന വിഷയത്തിൽ ക്ലാസെടുത് സമ്മേളനം ഉദ്ഖാടനം ചെയ്തു. പുതിയ ഭാരവാഹികൾ എം എം പരമേശ്വരൻ (പ്രസിഡണ്ട്‌ ) നിനിത, വിജയന് (വൈസ് പ്രസിഡണ്ട്‌) ശിവദാസ്‌ എസ് (സെക്രടറി) പ്രദീപ്‌, നാരായണൻ Read more…

കാസറഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു

കാസറഗോഡ് ജില്ലാ സമ്മേളനം 2013 ഏപ്രിൽ 20, 21 തീയതികളിൽ കുണ്ടംകുഴി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.  ഡോ. കെ. എൻ ഗണേശ് ഉദ്ഘാടനം ചെയ്തു. ടി വി നാരായണൻ സംഘടനാ രേഖ അവതരിപ്പിച്ചു. ശാസ്ത്ര ജാഥക്ക്ശേഷം നടന്ന  യോഗത്തിൽ വി വി ശ്രീനിവാസൻ സംസാരിച്ചു.  ഡോ ഇ അബ്ദുൾഹമീദ് ക്ലാസ്സെടുത്തു.

കുട്ടികളുടെ സാഹിത്യ ശില്പശാല 26 മുതല്‍

സുവര്‍ണ ജൂബിലി വാര്‍ഷികത്തോടനുബന്ധിച്ച് പരിഷത്ത് സംഘടിപ്പിക്കുന്ന കുട്ടികളുടെ സാഹിത്യ ശില്പശാല ഏപ്രില്‍ 26 നു തുടങ്ങും. വിശദാംശങ്ങള് അറ്റാച്ചുമെന്റില്‍ വായിക്കുക.     Attachment Size silpa sala-1.jpg 519.76 KB silpasala 2.jpg 469.21 KB

കേരള വികസന സംഗമം:പ്രീ കോണ്‍ഫറന്‍സ് 29 ന് ആരംഭിക്കും

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കേരള വികസന സംഗമത്തിന്റെ ഭാഗമായുള്ള പ്രീകോണ്‍ഫറന്‍സ് ഏപ്രില്‍ 29 ന് ആരംഭിക്കും. കേരള വികസനത്തെ സംബന്ധിച്ച് സംഗമത്തില്‍ അവതരിപ്പിക്കുന്നതിന് പരിഷത്ത് തയ്യാറാക്കിയ കരടു പൊതുസമീപന രേഖയ്ക്ക് അന്തിമരൂപം നല്കുന്നതിനുള്ള ചര്‍ച്ചകള്‍ പ്രീകോണ്‍ഫറന്‍സില്‍ നടക്കും. 29 ന് ഉച്ചതിരിഞ്ഞ് 2 മുതല്‍ ആരംഭിക്കുന്ന പ്രീകോണ്‍ഫറന്‍സ് രാത്രി 7 ന് സമാപിക്കും. സംഗമത്തോടനുബന്ധിച്ച് Read more…

തിരുവനന്തപുരം ജില്ലാസമ്മേളനം സമാപിച്ചു

തിരുവനന്തപുരം: രണ്ടു ദിവസമായി നെയ്യാറ്റിന്കരയ്ക്കടുത്തുള്ള മാരായമുട്ടത്ത് ( പെരുങ്കടവിള മേഖല) നടന്ന പരിഷത്ത് തിരുവനന്തപുരം ജില്ലാസമ്മേളനം സമാപിച്ചു. കേരളത്തിന്റെ ജനാധിപത്യപ്രക്രിയയെ പരിസ്ഥിതിവത്കരിച്ചതാണ് അമ്പതുവര്‍ഷത്തെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഏറ്റവും വലിയ സംഭാവനയെന്ന് ആസൂത്രണബോര്‍ഡ് മുന്‍ അംഗം ഡോ. കെ.എന്‍. ഹരിലാല്‍ പ്രസ്താവിച്ചു. മാരായമുട്ടം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരിഷത്ത് തിരുവനന്തപുരം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. Read more…

ഗ്രാമീണ സാങ്കേതികവിദ്യയിലെ നൂതനാശയങ്ങള്‍ – മേള സമാപിച്ചു

ഗ്രാമീണ സാങ്കേതികവിദ്യയിലെ നൂതനാശയങ്ങള്ക്കു രൂപം നല്കി പ്രായോഗിമാക്കിയവര്ക്കായി ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൌണ്സിലിന്റെ സഹായത്തോടെ പാലക്കാട് ഐആര് ടി സി സംഘടിപ്പിച്ച മേള സമാപിച്ചു. മികവുറ്റ രീതിയില് സംഘടിപ്പിക്കപ്പെട്ട മേളയില് നാടന് സാങ്കേതിക വിദ്യയില് നിരവധി പുത്തന് കണ്ടുപിടുത്തങ്ങള് അവതരിപ്പിക്കപ്പെട്ടു. അടയ്ക്കവെട്ടുന്ന യന്ത്രം മുതല്‍ തെങ്ങുകയറുന്ന റോബോട്ട്‌ വരെയുള്ള ഉപകരണങ്ങള്‍ കാണികള്‍ക്ക്‌ ആവേശം പകര്‍ന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്നും Read more…