People’s Participatory Environmental Impact Analysis of SilverLine The Semi High Speed Rail Project of Kerala

ABSTRACT The PEIA a novel approach in the field of EIA, a demanding and multifaceted undertaking involving the collaborative efforts of experts from various disciplines, including environmental science, earth science, life science, biodiversity, and social science, along with the dedicated contributions of volunteers from the KSSP and the active participation Read more…

പരിഷത്ത് വജ്ര ജൂബിലിയിലേക്ക്

2021 സെപ്റ്റംബർ 10ന് 59 വർഷം പൂർത്തിയാക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്ര ജൂബിലി വർഷത്തിലേക്ക് കടക്കുകയാണ്. വജ്രജൂബിലി വർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 141 മേഖലകളിലായി 1314 യൂണിറ്റുകളിൽ അറുപതിനായിരത്തിലധികം വരുന്ന പരിഷത്ത് പ്രവർത്തകർ ഓൺലൈനിൽ നടക്കുന്ന വജ്രജുബിലി സംഗമ യോഗങ്ങളിൽ പങ്കെടുക്കും. വജ്രജുബിലി വർഷത്തിൽ വൈവിധ്യമാർന്ന ശാസ്ത്ര പ്രചാരണ പ്രവർത്തനങ്ങളാണ് പരിഷത്ത് ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ തുടക്കമായി,10ന് രാവിലെ പരിഷത്ത് Read more…

കോവിഡനന്തര ചികിത്സാ ഫീസ് ഉത്തരവ് പിൻവലിക്കുക

കോവിഡിന്റെ നീണ്ടു നിൽക്കുന്ന അവശതകളും സങ്കീർണ്ണതകളും ചികിത്സിക്കുന്നതിനുവേണ്ടി, സർക്കാർ ആശുപത്രികളിൽ ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ ഉള്ളവരിൽ നിന്നും പണമീടക്കാൻ വ്യവസ്ഥ ചെയ്ത് കൊണ്ട് ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. ഒരു ദിവസത്തെ ചികിത്സക്ക് വാർഡിൽ ആണെങ്കിൽ 750 രൂപയും ഹൈ ഡിപ്പെണ്ടെൻസി യൂണിറ്റിൽ 1250 രൂപയും തീവ്ര പരിചരണ വിഭാഗത്തിൽ 1500 രൂപയും വെന്റിലേറ്റർ ഉപയോഗത്തോടെയുള്ള തീവ്ര പരിചരണ വിഭാഗത്തിലെ ചികിത്സക്ക് 2000 രൂപയുമാണ് ഈടാക്കാൻ ഉദ്ദേശിക്കുന്നത്. സർക്കാർ ആശുപത്രിയിലെ കോവിഡ് ചികിത്സക്ക് Read more…

കെ റെയിൽ പദ്ധതിയെ പറ്റിയുള്ള ഡിജിറ്റൽ ലഘുലേഖ

മുകളിലത്തെ ചിത്രത്തിൽ ക്ലിക്ക് ചെയ്ത്  ലഘുലേഖ വായിക്കാം കെ.റെയിൽ EIA, DPR പൊതുജന ചർച്ചയ്ക്ക് ലഭ്യമാക്കുക – ഡിജിറ്റൽ ലഘുലേഖ സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആര്‍, സമഗ്ര ഇ.ഐ.എ എന്നിവ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ചര്‍ച്ചചെയ്യുന്നതിന് അവസരമുണ്ടാക്കണം. സാമൂഹിക ചെലവുകള്‍ കൂടി പരിഗണിച്ചുള്ള നേട്ട- കോട്ട വിശ്ലേഷണം നടക്കണം. ഇത്തരത്തിലുള്ള പ്രാരംഭ നടപടികള്‍ പോലും പൂര്‍ത്തിയാക്കാതെ സില്‍വര്‍ ലൈനുമായി മുന്നോട്ടു പോകുന്നത് ആശാസ്യമല്ലെന്നതിനാല്‍ കെ- റെയിലുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ കേരള Read more…

ശാസ്ത്രകേരളം ആർക്കൈവ്

ശാസ്ത്രകേരളം – ആർക്കൈവ് പഴയകാല ലക്കങ്ങൾ വായിക്കാം അമ്പത് വർഷം പിന്നിട്ട ശാസ്ത്രകേരളത്തിന്റെ പഴയകാല ലക്കങ്ങൾ ഇപ്പോൾ ശാസ്ത്രകേരളം ആർക്കൈവിൽ വായിക്കാം. ഡൗൺലോഡ് ചെയ്യാം. 60% പഴയകാല ശാസ്ത്രകേരളം മാസികകളും ചുവടെയുള്ള ലിങ്കിൽ വർഷക്രമത്തിൽ ലഭ്യമാണ്. ശാസ്ത്രകേരളം ആർക്കൈവ് സന്ദർശിക്കാം.  ശാസ്ത്രകേരളം ആർക്കൈവ് സന്ദർശിക്കാം https://luca.co.in/sasthrakeralam-archive/ ശാസ്ത്രകേരളം ആർക്കൈവ്  https://www.kssppublications.com/sasthra-keralam/ 50 വർഷത്തെ യുറീക്ക – ആർക്കൈവ് https://www.kssppublications.com/eureka/

Prameyam14_2021

2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം – 14

അനധികൃത മരം വെട്ട് കർശന നടപടി കൈക്കള്ളുക. നിയന്ത്രണങ്ങളില്ലാത്ത മരംമുറി കേരളത്തിലനുവദിക്കരുത്. കേരളത്തിലെ റവന്യൂ വകുപ്പ് 2020 മാർച്ച് 11 നും, 2020 ഒക്ടോബർ 24 നും ഇറക്കിയ 1964ലെ കേരള ലാൻഡ് അസൈൻമെൻ്റ് ചട്ടവുമായി ബന്ധപ്പെട്ട സ്പഷ്ടീകരണ ഉത്തരവ് വ്യാപകമായ അഴിമതിയ്ക്കും വരുമാന നഷ്ടത്തിനും പാരിസ്ഥിതിക നാശത്തിനും കാരണമായിരിക്കുകയാണ്. പത്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം സര്‍ക്കാറിന് 50 കോടിയിലധികം നഷ്ടം സംഭവിച്ചിട്ടുണ്ട് എന്നറിയുന്നു. 1986 ലെ കേരള പ്രിസർവേഷൻ ഓഫ് Read more…

Prameyam13_2021

2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം – 13

സമഗ്രമായ പ്രീ സ്കൂൾ നിയമം തയ്യാറാക്കി നടപ്പിലാക്കുക ജനനം മുതൽ 5 – 6 വർഷം വരെ കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.മറ്റൊരു പ്രായഘട്ടത്തിലും ഉണ്ടാകാത്ത വിധം വര്‍ധിച്ച തോതിലുള്ള മസ്തിഷ്കവളർച്ച നടക്കുന്ന കാലമാണിത്. ഇക്കാലത്തെ പരിചരണം, പോഷണം, ആരോഗ്യസംരക്ഷണം, വികാസമേഖലകളുടെ ശാസ്ത്രീയമായ വികസനം എന്നിവ ഏറെ പ്രാധാന്യമർഹിക്കുന്നു. സമ്പുഷ്ടമായ പോഷകാഹാരവും പരിചരണവും സമഗ്രമായ പഞ്ചേന്ദ്രിയാനുഭവങ്ങളും ചുറ്റുപാടുകളോടും കൂട്ടുകാരോടും കുടുംബാംഗങ്ങളോടും ഇടപെട്ട് അനുഭവങ്ങൾ ആർജ്ജിക്കാനുള്ള സമൃദ്ധമായ അവസരങ്ങളുമാണ് ഇക്കാലത്ത് ഒരുക്കേണ്ടത്. കേരളത്തിൽ Read more…

Prameyam12_2021

2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം – 12

  മണല്‍ത്തീരവും ആവാസവ്യവസ്ഥയും നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന പുതിയ തീരസംരക്ഷണ സമീപനം വേണം. കേരളതീരം അതിതീവ്ര കടലേറ്റത്തിനും ഗുരുതരമായ തീരശോഷണത്തിനും വിധേയമായിക്കൊണ്ടി രിക്കുകയാണ്.വീടുകള്‍ക്കും, റോഡുകള്‍ക്കും മറ്റു ആസ്തികള്‍ക്കും നാശനഷ്ടം സംഭവിക്കുന്നു. കേരളതീരത്തിൻ്റെ ഏകദേശം 400 കി.മീ.പ്രദേശവും കടലേറ്റ/തീരശോഷണ മേഖലകളാണ്. മണല്‍തീരം ഇല്ലാതായ കടല്‍ഭിത്തി, പുലിമുട്ടു തീരങ്ങളിലും തുറമുഖങ്ങളുടെ സമീപതീരങ്ങളിലും തീരമണല്‍ ഖനനമേഖലകളിലുമാണ് കടലേറ്റം അതീവ ഗുരുതരം. ചെല്ലാനത്തേയും തിരുവനന്തപുരം അടിമലത്തുറയിലെയും വെള്ളക്കെട്ടുകള്‍, വര്‍ക്കലയിലെ തീരക്കുന്നിടിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഗുരുതരമാണ്. ഈ Read more…

Prameyam11_2021

2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം – 11

സമത്വം, പ്രാപ്യത, മികവ് എന്നീ ഘടകങ്ങളിൽ ഊന്നിയ ഉന്നതവിദ്യാഭ്യാസനയം രൂപീകരിക്കണം ലോകമാകെ തന്നെ ഉന്നതവിദ്യാഭ്യാസരംഗം പുതുക്കലുകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മിക്കവാറും എല്ലായിടത്തും ഇത് കമ്പോളത്തിൻ്റെ താൽപര്യങ്ങൾക്കനുസരിച്ച് കൂടിയാണ് എന്ന് കാണാൻ പ്രയാസമില്ല. മൂലധനത്തിന് ആവശ്യമുള്ള തൊഴിൽ ചെയ്യാൻ ആവശ്യമായ മനുഷ്യശേഷിയെ ലഭിക്കുന്നതിനുള്ള ഇടങ്ങളായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ മാറ്റി തീർക്കാനുള്ള ശ്രമങ്ങളെ വിമശനാത്മകമായി തന്നെ കാണേണ്ടതുണ്ട്. ഇത്തരം ശ്രമങ്ങൾ ആകട്ടെ പലപ്പോഴും വിദ്യാഭ്യാസത്തിന്റെ പരമപ്രധാന ലക്ഷ്യമായ ” മനുഷ്യനിർമ്മിതി ” Read more…

Prameyam10_2021

2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം – 10

എയിഡഡ് സ്കൂള്‍-കോളേജ് അധ്യാപക നിയമനം പി.എസ് സി വഴി നടത്തുക. കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ വലിയ പരിവർത്തനങ്ങൾ നടക്കുകയാണ്. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം പൊതുവിദ്യാലയങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്. എല്ലാവരേയും ഉൾക്കൊള്ളുന്നതും അവസര സമത്വവും നീതിയും ഉറപ്പാക്കുന്നതുമായ ഗുണമേന്മാ വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുന്നതിനായുള്ള പ്രവർത്തനങ്ങളാണ് ഇനി അനിവാര്യമായിട്ടുള്ളത്. സ്ക്കൂൾ വിദ്യാഭ്യാസത്തിൻ്റെ  തുടർച്ചയായി ഉന്നത വിദ്യാഭ്യാസരംഗവും പരിവർത്തനത്തിന് വിധേയമാകേണ്ടതുണ്ട്. ജ്ഞാന സമൂഹത്തെക്കുറിച്ചും പ്രാദേശിക സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചും കേരളീയ സമൂഹം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിരിക്കയാണ്. ശാസ്ത്രബോധവും Read more…